ആപ്പ്ജില്ല

കാത്തിരുന്ന വിവാഹം; മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം വേദിക വിവാഹിതയായി!

മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശരണ്യ ആനന്ദ്!

Samayam Malayalam 4 Nov 2020, 11:07 am
കുടുംബവിളക്ക് പരമ്പരയിൽ വേദിക ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് ശരണ്യ ആനന്ദ്. താരം വിവാഹിത ആയി എന്ന ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്.
Samayam Malayalam saranya wedding

ALSO READ: 'ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊന്നില്ല' അമ്മയാകാൻ ഒരുങ്ങി ദർശന!
മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് നടനാണ് ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്.
ALSO READ: 'ആ വിവാഹമോചനം ആരുടെയും കുറ്റമല്ല', മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി

വിവാഹം നിശ്ചയിച്ച വിവരം ശരണ്യ ആണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിൻ്റെ പേര് ഇനി തൻ്റെയൊപ്പംകാണും. തൻ്റെ തുടർന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താൻ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും പറഞ്ഞു കൊണ്ടായിരുന്നു ശരണ്യ വിവാഹവിശേഷം പങ്കിട്ടത്. മാത്രമല്ല താരത്തിന്റെ പ്രീ വെഡ്ഡിങ് ഫോട്ടോകളും ഏറെ വൈറൽ ആയിരുന്നു.

ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ ആനന്ദ് സീരിയയിലൂടെ അഭിനയരംഗത്തെത്തിയത്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവച്ച ശരണ്യ മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന താരമാണ്.

ആര്‍ട്ടിക്കിള്‍ ഷോ