ആപ്പ്ജില്ല

സുമിത്രയുടെ സ്വന്തം നിലീന; ബിന്ദു പങ്കജ് യുവ നടിയുടെ അമ്മ; വൈറൽ ചിത്രങ്ങൾ!


മലയാളി കുടുംബ പ്രേക്ഷകര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിയ്ക് ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ പരമ്പര സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി ബിന്ദു പങ്കജ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പരമ്പരയിൽ താരങ്ങൾ ആയി എത്തുന്നവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒരുപാട് സന്തോഷമാണ്. ഇപ്പോൾ ബിന്ദു പങ്കജിന്റെ കൂടുതൽ വിശേഷങ്ങൾ ആണ് വൈറൽ ആകുന്നത്.

ALSO READ: അന്നയായി വേഷമിടുന്ന കാതറിൻ ഗോവക്കാരി; മികച്ച ബൈക്ക് റൈഡർ ആയ താരത്തിന്റെ വിശേഷങ്ങൾ!

Samayam Malayalam 7 Nov 2020, 3:28 pm
Samayam Malayalam ladoo actress gayathri ashok is daughter of kudumbavilakku fame bindhu pankaj
സുമിത്രയുടെ സ്വന്തം നിലീന; ബിന്ദു പങ്കജ് യുവ നടിയുടെ അമ്മ; വൈറൽ ചിത്രങ്ങൾ!

മലയാളി കുടുംബ പ്രേക്ഷകര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിയ്ക് ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ പരമ്പര സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി ബിന്ദു പങ്കജ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പരമ്പരയിൽ താരങ്ങൾ ആയി എത്തുന്നവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒരുപാട് സന്തോഷമാണ്. ഇപ്പോൾ ബിന്ദു പങ്കജിന്റെ കൂടുതൽ വിശേഷങ്ങൾ ആണ് വൈറൽ ആകുന്നത്.

ALSO READ: അന്നയായി വേഷമിടുന്ന കാതറിൻ ഗോവക്കാരി; മികച്ച ബൈക്ക് റൈഡർ ആയ താരത്തിന്റെ വിശേഷങ്ങൾ!

​നിലീന!

സുമിത്രയുടെ സ്വന്തം കൂട്ടുകാരി നിലീനയുടെ വേഷത്തിൽ ആണ് ബിന്ദു പരമ്പരയിൽ നിറയുന്നത്. ഒട്ടനവധി പരമ്പരകളുടെ ഭാഗം ആയിരുന്നു ബിന്ദു എങ്കിലും നിലീന ആയി എത്തിയതോടെയാണ് നിറഞ്ഞ കൈയ്യടി താരത്തിന് ലഭിക്കുന്നത്. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ബിന്ദു ഭാഗം ആയിട്ടുണ്ട്.

​സുമിത്രയുടെ വലം കൈ!

സുമിത്രയുടെ വലം കൈ ആയിട്ടാണ് പരമ്പരയിൽ നിലീന എത്തുന്നത്. പ്രതിസന്ധികളിൽ തളർന്നു പോകുന്ന സുമിത്രക്ക് ഒരു കൈത്താങ്ങായിട്ടാണ് ബിന്ദു നിലീന ആയി നിറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മികച്ച സ്വീകരണമാണ് നിലീനക്ക് ലഭിച്ചതും.

​കണ്ണൂർ സ്വദേശി!

കണ്ണൂർ സ്വദേശിയായ ബിന്ദു ആലുവയിൽ ആണ് ഇപ്പോൾ താമസം. മലയാളത്തിന് പുറമെ തമിഴ് സീരിയലുകളിലും ഭാഗമാണ് ബിന്ദു. ഭർത്താവും, മകനും മകളും അടങ്ങുന്നതാണ് ബിന്ദു പങ്കജിന്റെ കുടുംബം.

​മകൾ യുവ നടി!

ഡിവൈ എസ്പിയാണ് ബിന്ദുവിന്റെ ഭർത്താവ് അശോക്. മലയാളികൾക്ക് എല്ലാം പരിചിതയായ ഗായത്രിയാണ് ബിന്ദുവിന്റെ മകൾ. ബാലു വർഗീസ് നായകനായ ലഡുവിൽ നായിക ആയിട്ടാണ് ഗായത്രി എത്തിയത്. ഗായത്രി അറിയാതെ ബിന്ദുവാണ് ഒഡിഷനുവേണ്ടി മകളുടെ ഫോട്ടോയും വിവരങ്ങളും അയച്ചു നൽകിയതും.

ആര്‍ട്ടിക്കിള്‍ ഷോ