ആപ്പ്ജില്ല

എനിക്കറിയാമെന്ന് പറഞ്ഞ് കൂടെപ്പോയി! എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം അതായിരുന്നു! രസകരമായ അനുഭവം പങ്കിട്ട് ലൈല സുരേഷ്

പാപ്പു ആൻഡ് ​ഗ്രാൻ‍ഡ്മ വ്ളോ​ഗിലൂടെയായി ലൈല സുരേഷ് പ്രേക്ഷകർക്ക് സുപരിചിതയാണ്. അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അമ്മയായ ലൈല ഓർമ്മത്താളുകളിലൂടെയായാണ് പഴയകാല അനുഭവങ്ങളെക്കുറിച്ച് പറയാറുള്ളത്. രസകരമായൊരു സംഭവത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Samayam Malayalam 30 Mar 2022, 3:41 pm
എന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന ക്യാപ്ഷനോടെയായണ് ലൈല സുരേഷ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. പെട്ടെന്ന് മനസിലേക്ക് വന്ന കഥയാണിത്. അന്നത്തെക്കാലത്ത് വീടിനടുത്തൊരു സിനിമാകൊട്ടകയുണ്ടായിരുന്നു. ഞായറാഴ്ച ഞങ്ങളെല്ലാം ഒന്നിച്ച് സിനിമയ്ക്ക് പോവുമായിരുന്നു. എല്ലാരും കാശ് സംഘടിപ്പിച്ചുവെങ്കിലും എന്റെ കൈയ്യില്‍ കാശില്ലായിരുന്നു. അപ്പോഴാണ് അടുത്ത വീട്ടിലെ അമ്മാമ്മയുടേയും അവരുടെ മകളുടെ കൂടെയുമായി ഞാനും പണിക്ക് പോയത്. നെല്ലും 3 രൂപയുമാണ് കൂലി. ഇന്ന് ഞാനും പണിക്ക് വന്നോട്ടെയെന്ന് ചോദിച്ചപ്പോള്‍ അത് ബുദ്ധിമുട്ടുള്ള പണിയാണ്, അത് അറിയില്ലല്ലോയെന്നൊക്കെ പറഞ്ഞെങ്കിലും എനിക്കത് പഠിക്കണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.
Samayam Malayalam laila suresh shares a funny video
എനിക്കറിയാമെന്ന് പറഞ്ഞ് കൂടെപ്പോയി! എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം അതായിരുന്നു! രസകരമായ അനുഭവം പങ്കിട്ട് ലൈല സുരേഷ്

അങ്ങനെ അവരുടെ കൂടെ പാടത്തേക്ക് പോയി. ഞങ്ങളുടെ നടുക്ക് നിന്നോ, ഞങ്ങള്‍ കാണിക്കുന്നത് പോലെ ചെയ്‌തോയെന്നും പറഞ്ഞു. ചെളിയിലൊക്കെ ഇറങ്ങാനായി ബുദ്ധിമുട്ടിയിരുന്നു. കൂലി ഓര്‍ത്തപ്പോള്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അവര് പറിക്കുന്നത് പോലെ പറിക്കാന്‍ എനിക്കായില്ല. എന്നാല്‍ ഒന്നിന് പോലും കടയുണ്ടായിരുന്നില്ല. എന്റെ പറിക്കലും കെട്ടലുമൊക്കെ കണ്ടപ്പോള്‍ ഉടമയ്ക്ക് എന്തോ അതിശയം തോന്നി. ഇത് ചെയ്യുന്നതറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അറിയാമെന്നായിരുന്നു പറഞ്ഞത്. മോള്‍ക്ക് ഇതറിയില്ല, ഇങ്ങോട്ട് വരൂയെന്ന് പറഞ്ഞ് വേറൊരു സ്ഥലത്ത് കൊണ്ടുപോയി ഇവിടെയുള്ള പായല്‍ തള്ളിക്കൊടുത്തോളൂയെന്ന് പറഞ്ഞ് ഒരു വടിയും തന്നു.

രസകരമായ അനുഭവം പങ്കിട്ട് ലൈല സുരേഷ്


12 മണിയായപ്പോഴേക്കും ഞാന്‍ ക്ഷീണിച്ച് അവശയായിരുന്നു. നല്ലൊരു ദയയുള്ള മനുഷ്യനായിരുന്നു ഉടമ. പണിയൊന്നും ചെയ്തില്ലെങ്കിലും എനിക്കും അന്ന് കൂലി കിട്ടി. ആ പൈസ കിട്ടിയപ്പോള്‍ത്തന്നെ എനിക്ക് വീട്ടിലേക്ക് വരണമെന്ന് തോന്നി. വീട്ടിലെത്തി കുളിച്ച് അവിടെ കിടന്നു. വൈകിട്ടായപ്പോള്‍ നല്ല പനിയായിരുന്നു. അമ്മയൊക്കെ വന്ന് പനിയാണല്ലോയെന്നായിരുന്നു പറഞ്ഞത്. കൊച്ചിന് എന്ത് പറ്റിയെന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ പറയും മുന്‍പേ തന്നെ പണിക്ക് പോയ കാര്യം അമ്മയോട് അവര്‍ പറഞ്ഞിരുന്നു. രാവിലെ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അടി കിട്ടിയത്. വീട്ടില്‍ പറയാതെ എവിടേയും പോവരുതെന്നും പറഞ്ഞിരുന്നു. അതില്‍ 2 രൂപ അമ്മയ്ക്ക് കൊടുത്തിരുന്നു. അങ്ങനെ ഞങ്ങള്‍ കുട്ടികളെയെല്ലാം സംഘമായി സിനിമ കണ്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ