ആപ്പ്ജില്ല

പ്രസവത്തിനുപോലും സ്വന്തം വീട്ടിൽ പോകാത്തതിനുകാരണം; മകൾക്ക് എന്തുകൊണ്ട് സരസ്വതി നായർ എന്ന പേര് വന്നു; അനുരാധ പറയുന്നു

നാലുമാസം ആയുള്ളൂ കുഞ്ഞിന്, അതിനെ സോഷ്യൽ മീഡിയയിൽ കാണിക്കണം എന്ന് തോന്നിയില്ല അത്കൊണ്ടാണ് കുഞ്ഞിനെ കാണിക്കാത്തത്!

Authored byഋതു നായർ | Samayam Malayalam 9 Jan 2024, 4:21 am
പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ലക്ഷ്മി നായരും കുടുംബവും. മിനി സ്‌ക്രീനിൽ ഫ്ലേവേഴ്സ് ഓഫ് ഇന്ത്യയുടെ മുഖം തന്നെ ആയിരുന്നു ലക്ഷ്മി. ദൂരദര്‍ശനില്‍ ഒരുവര്‍ഷത്തോളം വാര്‍ത്ത അവതാരകയായി നിറഞ്ഞു നിന്ന ലക്ഷ്മി വിവാഹത്തോടെയായാണ് ബ്രേക്കെടുത്തത്. ഇപ്പോഴും അവതരണ രംഗത്ത് സജീവമായ ലക്ഷ്മി നായരുടെ മരുമകൾ ആയ അനുരാധയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അടുത്തിടെയാണ് അനു അമ്മ ആയത്. ഇപ്പോഴിതാ പ്രസവത്തിന് ശേഷം ഉണ്ടായ മാറ്റങ്ങൾ, വ്യൂവേഴ്‌സിന്റെ സംശയങ്ങൾ ഇവയ്‌ക്കൊക്കെയുള്ള ഉത്തരം നൽകുകയാണ് അനുരാധ.
Samayam Malayalam lakshmi nair daughter in law anuradha p nair makes a clarification on her viewers questions
പ്രസവത്തിനുപോലും സ്വന്തം വീട്ടിൽ പോകാത്തതിനുകാരണം; മകൾക്ക് എന്തുകൊണ്ട് സരസ്വതി നായർ എന്ന പേര് വന്നു; അനുരാധ പറയുന്നു


​മോളുടെ പേര് എങ്ങനെ സരസ്വതി എന്നായി

ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ആദ്യം പ്രാർത്ഥിച്ചത് മോൾ ആകണം എന്നായിരുന്നു. അങ്ങനെ മോളെ തന്നെ കിട്ടി. അതിൽ സന്തോഷം. ഒരു മോഡേൺ പേരൊന്നും നമുക്ക് വേണം എന്നില്ലായിരുന്നു. ഈസിയായി പറയാൻ പറ്റുന്ന, ഒരു ട്രഡീഷണൽ ആയ പേര് എന്തെങ്കിലും വേണം എന്നുണ്ടായിരുന്നു. ആണ്കുട്ടിക്കും പെൺകുട്ടിക്കും വേണ്ടിയുള്ള പേരുകൾ നോക്കി വച്ചപ്പോൾ ലക്ഷ്മിയമ്മയാണ്‌ സരസ്വതി എന്ന പേര് നിർദ്ദേശിക്കുന്നത്- അനുരാധ പറയുന്നു.

ഗർഭിണി ആയ കാലം

വളരെ സ്മൂത്തായ ഒരു ജേർണി ആയിരുന്നു. ഒരു പ്രശ്നങ്ങളും ഇല്ലാത്ത രണ്ടുമാസം. മൂന്നുമാസം ആയപ്പോഴാണ് ശർദ്ദിയും, തലകറക്കവും ഉണ്ടായത്. ഭക്ഷണത്തിനോട് വലിയ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല. നോർമൽ ആയ ഭക്ഷണം മാത്രമാണ് കഴിച്ചത്. വീട്ടിലെ ചെറിയ പണികൾ ഒക്കെയും ഞാൻ തന്നെ ചെയ്യുമായിരുന്നു. ആ സമയത്ത് വീഡിയോസ് ഒന്നും എടുക്കാൻ തോന്നിയില്ല. ഏഴുമാസം ആയിട്ട് അനൗൺസ് ചെയ്‌താൽ മതി എന്ന് നമ്മൾ തീരുമാനിച്ചതാണ്-

നേരത്തെ ഡെലിവറി

ഫ്ള്യൂഡിന്റെ കുറവ് ഉണ്ടായിരുന്നതുകാരണം ഡേറ്റിന് മുൻപേ തന്നെ കുഞ്ഞിനെ സി സെക്ഷനിലൂടെ എടുത്തു. പോസ്റ്റ് പാർട്ടത്തെ കുറിച്ച് ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട്. പിന്നെ ആളുകൾക്ക് അറിയേണ്ടത് എന്തുകൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ പോകാതെ ഇവിടെ നില്കുന്നത് എന്ന്. ഞാൻ അത് എവിടെയും അധികം പറഞ്ഞിട്ടുള്ള കാര്യമല്ല, കാരണം എന്റെ അമ്മയ്ക്ക് ഒരു വര്ഷം മുമ്പേയാണ് ബ്രെസ്റ്റ് ക്യാൻസർ ആണെന്ന് മനസിലാക്കുന്നത്. അതിനുവേണ്ടിയുള്ള ട്രീട്മെന്റും മറ്റും നടക്കുന്ന സമയമായിരുന്നു.

അത് എന്റെ തീരുമാനം

അമ്മ ഹെൽത്തി ആയിരുന്നുവെങ്കിലും എനിക്ക് കുറച്ചു ഡിമാൻഡ്‌സ് വേണ്ടുന്ന സമയം ആയിരുന്നല്ലോ, എങ്കിലും അമ്മയെ ബുദ്ധിമുട്ടിക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ വീടും ഈ വീടും തമ്മിൽ അധികം ദൂരമില്ല. എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകുമായിരുന്നു. ഞാൻ തന്നെ എടുത്ത തീരുമാനം ആയിരുന്നു ഇവിടെ നിൽക്കാം എന്നത്. ഇതാണ് ആ ചോദ്യത്തിന് ഉത്തരം അനു പറയുന്നു.

ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ