ആപ്പ്ജില്ല

17 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോ പങ്കുവച്ച് ലക്ഷ്മിപ്രിയ, അന്ന് മോഹന്‍ലാലിന്റെ അടുത്തിരുന്ന് ഇങ്ങനെ വാ പൊത്തി ചിരിക്കുന്നത് എന്തിനാണ്?

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എടുത്തതാണ് ഈ ചിത്രം. ലക്ഷ്മിപ്രിയയുടെ ഏറ്റവും ആദ്യത്തെ സിനിമയിയാരുന്നു നരന്‍. ചിത്രത്തില്‍ പുഷ്പ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഈ ചിരിയ്ക്ക് കാരണം ഇന്നസെന്റ് ആണെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.

Lipi 16 Sept 2022, 6:02 pm
ഒരുപാട് സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും ലക്ഷ്മിപ്രിയ എന്ന നടിയെ പ്രേക്ഷകര്‍ ഏറ്റവും നന്നായി അടുത്തറിഞ്ഞത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ഫൈനല്‍ ഫൈവില്‍ എത്തിയത് ലക്ഷ്മിപ്രിയ നൂറ് ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ തികച്ചു. പലപ്പോവും വിവാദ പരമായ സംസാരവും ചെയ്തികളും ഉണ്ടായിട്ടുണ്ട് എങ്കിലും അടിസ്ഥാനപരമായി ലക്ഷ്മിപ്രിയ എന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരി തന്നെയാണ്.
Samayam Malayalam lakshmipriya2


ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഫോട്ടോയുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് നടി. ബിഗ്ഗ് ബോസ് ഹൗസില്‍ വച്ച് എല്‍ ഇ ഡി സ്‌ക്രീനില്‍ കാണുന്ന മോഹന്‍ലാലിനോട് അങ്ങേ അറ്റം ഭയഭക്തി ബഹുമാനത്തോടെ സംസാരിച്ചിരുന്ന ലക്ഷ്മിപ്രിയ, ഇവിടെ ഈ ചിത്രത്തില്‍ ലാലിന്റെ അരികത്ത് ഇരുന്ന് വാ പൊത്തി ചിരിക്കുന്നതാണ് കാണുന്നത്.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എടുത്തതാണ് ഈ ചിത്രം. ലക്ഷ്മിപ്രിയയുടെ ഏറ്റവും ആദ്യത്തെ സിനിമയിയാരുന്നു നരന്‍. ചിത്രത്തില്‍ പുഷ്പ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഈ ചിരിയ്ക്ക് കാരണം ഇന്നസെന്റ് ആണെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. 'ഞങ്ങളുടെ മുന്നില്‍ ഇന്നസെന്റ് ചേട്ടന്‍ ഇരുന്നിട്ടുണ്ടായിരുന്നു, അദ്ദേഹം എന്തോ തമാശ പറഞ്ഞത് കേട്ട് ചിരിക്കുകയാണ്' എന്ന് ലക്ഷ്മിപ്രിയ കുറിച്ചു.

നരന്‍ എന്ന ചിത്രത്തിന് ശേഷം, ലക്ഷ്മിപ്രിയയുടെ തൊട്ടടുത്ത സിനിമയും മോഹന്‍ലാലിന് ഒപ്പമായിരുന്നു. തന്മാത്ര എന്ന ചിത്രത്തില്‍ ലാലിന്റെ സഹപ്രവര്‍ത്തകയായിരുന്നു ലക്ഷ്മിപ്രിയ. പിന്നീട് ഫ്‌ളാഷ്, മാടമ്പി, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സിനിമകളിലും ലക്ഷ്മിപ്രിയ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ