ആപ്പ്ജില്ല

മനസ് നിറഞ്ഞെന്ന് അനു! ഇത്രയും നല്ലൊരു അമ്മയെ എവിടെ കിട്ടും! ലക്ഷ്മി നായരെക്കുറിച്ച് ആരാധകര്‍

അനുക്കുട്ടിയുടെ വിശേഷം പറഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും ചോദിച്ചത് ഇക്കാര്യത്തെക്കുറിച്ചായിരുന്നു. ഏഴാം മാസത്തിലെ ചടങ്ങ് കഴിഞ്ഞെങ്കിലും അനു ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരുന്നുണ്ട്. അങ്ങനെയാണ് ഈ വീഡിയോ എടുത്തതെന്നും ലക്ഷ്മി നായര്‍ പറയുന്നു.

Edited byഅനുപമ നായർ | Samayam Malayalam 3 Aug 2023, 3:34 pm
അവതാരകയും വ്‌ളോഗറുമായ ലക്ഷ്മി നായര്‍ യൂട്യൂബ് ചാനലുമായും സജീവമാണ്. കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞതിഥി എത്തുന്ന സന്തോഷം അവര്‍ പങ്കുവെച്ചിരുന്നു. മരുമകളായ അനുരാധ ഏഴ് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭവാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെയാണ് സീമന്തം ചടങ്ങും നടത്തിയത്. ആ വിശേഷങ്ങളും അവര്‍ പങ്കുവെച്ചിരുന്നു. അനുക്കുട്ടിയോടുള്ള സ്‌നേഹം ലക്ഷ്മി നായരുടെ വാക്കുകളില്‍ നിന്നും മനസിലാവുന്നുണ്ട്. ഇത്രയും നല്ലൊരു അമ്മയെ കിട്ടിയ അനു ഭാഗ്യവതിയാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അനുവിന്റെ വീട് ഇവിടെ അടുത്താണ്. ഇടയ്ക്കിടയ്ക്ക് അനു ഇങ്ങോട്ടേക്ക് വരുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞിരുന്നു.
Samayam Malayalam lekshmi nair s special cooking for anu latest video goes trending
മനസ് നിറഞ്ഞെന്ന് അനു! ഇത്രയും നല്ലൊരു അമ്മയെ എവിടെ കിട്ടും! ലക്ഷ്മി നായരെക്കുറിച്ച് ആരാധകര്‍

അനു പറഞ്ഞ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ലക്ഷ്മി നായര്‍. ഞാന്‍ തിരിച്ച് വന്നപ്പോഴാണ് അനു ഓരോന്ന് കഴിക്കാനുള്ള ആഗ്രഹങ്ങളൊക്കെ പറയുന്നത്. ഞാന്‍ പോവുന്ന സമയത്ത് അനുവിന് ആഹാര സാധനങ്ങളോട് വലിയ താല്‍പര്യമില്ലായിരുന്നു. ദോശയായിരുന്നു കഴിച്ചിരുന്നത്. ഞാന്‍ വന്നതിന് ശേഷമാണ് ആഗ്രഹങ്ങളൊക്കെ വന്ന് തുടങ്ങുന്നത്. അതെനിക്ക് സന്തോഷമുണ്ടാക്കിയ കാര്യമാണ്. ഞാന്‍ മകളുടെ അടുത്തായിരുന്നപ്പോള്‍ അനുവിന്റെ അമ്മ ഓരോ സാധനങ്ങള്‍ കൊടുത്ത് വിടുമായിരുന്നു. അനുവിന്റെ അമ്മയും നല്ല കുക്കാണ്. മട്ടന്‍ ബിരിയാണി കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇപ്പോള്‍ എന്നോട് പറഞ്ഞിരുന്നു. അതില്‍ ധാരാളം കിസ്മിസ് വേണമെന്നും പറഞ്ഞിരുന്നു. പിന്നെന്താ, നമുക്കത് ഉണ്ടാക്കാമല്ലോ എന്ന് പറഞ്ഞു. അങ്ങനെയാണ് മട്ടണ്‍ വാങ്ങിയത്. ബിരിയാണി ഉണ്ടാക്കുന്നതും ലക്ഷ്മി നായര്‍ കാണിച്ചിരുന്നു.
Also Watch:
എല്ലാം സെറ്റായിക്കഴിഞ്ഞതിന് ശേഷമാണ് അനുവിനെ വിളിച്ചത്. ഞാന്‍ റെഡിയെന്ന് പറഞ്ഞ് പ്ലേറ്റ് കാണിക്കുകയായിരുന്നു അനു. ബിരിയാണി കണ്ടിട്ട് ഇഷ്ടമായോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു മറുപടി. കിസ്മിസ് അനു ആഗ്രഹിച്ചത് പോലെ കുറേ മാറ്റിവെച്ചിരുന്നു. ബിരിയാണി വിളമ്പിയതിന് ശേഷമാണ് അതും കൊടുത്തത്. അമ്മ കഴിക്കുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ ഇല്ല, ഇന്ന് അനുക്കുട്ടിയുടെ ഡേയാണ്. ഇത് തന്നെ എനിക്ക് സംതൃപ്തിയാണെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഞാന്‍ മനസില്‍ വിചാരിച്ചത് പോലെ തന്നെയുള്ള ബിരിയാണിയാണ് ഇത്. ഉറങ്ങിയെഴുന്നേറ്റപ്പോഴായിരുന്നു ഇങ്ങനെയൊരു ആഗ്രഹം വന്നത്. മട്ടണ്‍ ബിരിയാണി കഴിക്കുന്നത് സ്വപ്‌നം കണ്ടിരുന്നു. അതിലൊരുപാട് കിസ്മിസ് ഉണ്ടായിരുന്നു. അതാണ് അമ്മയോട് പറഞ്ഞത്. അനുക്കുട്ടിക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് വ്‌ളോഗ് ചെയ്യണേയെന്ന് എന്നോട് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ വീഡിയോ ചെയ്തതെന്നായിരുന്നു ലക്ഷ്മി നായര്‍ പറഞ്ഞത്.
ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ