ആപ്പ്ജില്ല

ഏറെ നാളത്തെ ആഗ്രഹം; ഒടുവിൽ എം ജയചന്ദ്രനും ബാലനും ഒന്നിച്ചു!

സംഗീതപ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എം ജയചന്ദ്രൻ!

Samayam Malayalam 21 Oct 2020, 9:10 am
മലയാളികളുടെ സ്വന്തം സംവിധായകനും ഗായകനും ഒന്നിക്കുന്നു. പറഞ്ഞുവരുന്നത് എം ജയചന്ദ്രനേയും
Samayam Malayalam m jayachandran

മലയാളികൾക്ക് ഹരമായിരുന്ന പാട്ടുകാരൻ പന്തളം ബാലനെയും കുറിച്ചാണ്. എം ജയചന്ദ്രൻ എഴുതിയ ഒരു പോസ്റ്റാണ് ഇപ്പോൾ സംഗീത പ്രേമികൾക്ക് സന്തോഷവാർത്ത നൽകിയിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തില്‍ എം. ജയചന്ദ്രന്റെ സംഗീതത്തില്‍ പാടിയ ഗാനമാണ് പന്തളം ബാലന്റേതായി പുറത്തു വരാൻ പോകുന്നത്.

വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലെ പ്രധാന ചിത്രത്തില്‍ ബാലന്‍ പാടുന്നത്. ബാലനുമൊത്തുള്ള ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് എം ജയചന്ദ്രൻ സന്തോഷം പങ്കിട്ടത്.

ALSO READ: 'സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങ്ങളിലേക്ക് നോക്കണമെന്ന് ഞാൻ പഠിച്ച
"എന്റെ സംഗീത ജീവിതത്തിൽ എറ്റവും ആനന്ദമുള്ള നിമിഷങ്ങളിൽ ഒന്ന് - ഗോകുലം ഗോപാലൻ സർ പ്രൊഡ്യൂസ് ചെയ്തു വിനയൻ സർ ഡയറക്റ്റ് ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന സിനിമയിൽ എനിക്ക് വേണ്ടി എന്റെ പ്രിയ സുഹൃത്തു പന്തളം ബാലൻ പാടുന്നു എന്ന് പറഞ്ഞ്‌കൊണ്ടാണ് ജയചന്ദ്രൻ പോസ്റ്റ് പങ്ക് വച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം!

എന്റെ സംഗീത ജീവിതത്തിൽ എറ്റവും ആനന്ദമുള്ള നിമിഷങ്ങളിൽ ഒന്ന് -
ഗോകുലം ഗോപാലൻ സർ പ്രൊഡ്യൂസ് ചെയ്തു വിനയൻ സർ ഡയറക്റ്റ് ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന സിനിമയിൽ എനിക്ക് വേണ്ടി എന്റെ പ്രിയ സുഹൃത്തു പന്തളം ബാലൻ പാടുന്നു.
ബാലന്റെ പ്രാഗൽഭ്യം വാക്കുകൾക്കു അപ്പുറമാണ്.

ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു എന്റെ ഒരു പാട്ടിനു വേണ്ടി നമ്മൾ ഒത്തു കൂടണം എന്നത്.
ബാലൻ ഒരുപാട് വർഷങ്ങൾ യൂ എസ് ഇൽ ആയിരുന്നു.

ALSO READ: എനിക്കിപ്പോൾ അഞ്ചാം മാസമാണ്; നിങ്ങൾ നൽകുന്ന ഈ സ്നേഹം എക്കാലത്തെയും മികച്ചത്; പേളി!
പണ്ട് ദേവരാജൻ മാസ്റ്ററുടെ കൊയറിൽ ഒന്നിച്ചു പാടിയതും ഗാനമേളകളിൽ മാധുരിയമ്മയും ബാലനും ഞാനും ഒന്നിച്ചു പാടിയതും ഓർക്കുന്നു.
എല്ലാം ഈശ്വരാനുഗ്രഹം.

ആര്‍ട്ടിക്കിള്‍ ഷോ