ആപ്പ്ജില്ല

ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം; ശാലു മേനോൻ പറയുന്നു!

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ പ്രതിഭ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഇപ്പോൾ ശാലു അവതരിപ്പിക്കുന്നത്.

Samayam Malayalam 15 Oct 2020, 3:51 pm
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശാലു മേനോന്‍. ഇടയ്ക്ക് വിവാദങ്ങളില്‍ കുടുങ്ങി പോയെങ്കിലും ഇപ്പോൾ അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. 1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെ ശാലു മേനോന്‍ വെള്ളിത്തിരയിലേക്ക് എത്തിയ ശാലു മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലുമായി നിരവധി കാഥാപാത്രങ്ങളെയാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ശാലു നൽകിയ ഏറ്റവും പുതിയ ഒരു അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
Samayam Malayalam shalu menon


ALSO READ: ഈ ഏഴാം ക്ലാസുകാരി ചില്ലറ കാരിയല്ല അവളുടെ സമയം വരുന്നേയുള്ളു;ആര്യനന്ദയെ കാണാൻ വിനോദ് കോവൂർ

ഇടക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ജയിൽ ജീവിതത്തെക്കുറിച്ചും, അത് തനിക്ക് നൽകിയ ചില തിരിച്ചറിവുകളെകുറിച്ചും ആണ് ശാലു വിശദീകരണം നൽകുന്നത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് ശാലു മനസ്സ് തുറക്കുന്നത്.

ALSO READ: ഈ ഏഴാം ക്ലാസുകാരി ചില്ലറ കാരിയല്ല അവളുടെ സമയം വരുന്നേയുള്ളു;ആര്യനന്ദയെ കാണാൻ വിനോദ് കോവൂർ
"വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്‍പ്പത്തിയൊമ്പത് ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി"

"എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ശീലിച്ചു. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം..' എന്നാണ് ശാലു അഭിമുഖത്തിലൂടെ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ