ആപ്പ്ജില്ല

33 വർഷം പഴക്കമുള്ള വീടും, 125 വർഷം പഴക്കമുള്ള അലമാരയും, ബാലയെ തോൽപ്പിക്കുന്ന കൂളിംഗ് ഗ്ലാസ് കളക്ഷനും; മീരയുടെ വീട്

മീര ജനിച്ചപ്പോൾ പിറന്നതാണ് മീരയുടെ വീടും. കൂളിംഗ് ഗ്ലാസ് കളക്ഷനിൽ നടൻ ബാലക്കൊപ്പം തന്നെ പിടിച്ചു നിൽക്കും ഒരുപക്ഷെ മീര. അത്രത്തോളം വെറൈറ്റി കളക്ഷൻസ് മീരയുടെ വീട്ടിൽ കാണാം.

Samayam Malayalam 28 Feb 2023, 11:09 am
അവതാരകയായും നടിയായും നമ്മൾ മലയാളികൾക്ക് സുപരിചിതയാണ് മീര അനിൽ. അവതരണത്തിലേക്ക് എത്തും മുൻപേ താൻ ഒരു മികച്ച നർത്തകി ആയിരുന്നു എന്ന് പറയുകയാണ് ഇപ്പോൾ മീര. മൂന്നര വയസ്സ് മുതൽ നൃത്ത മേഖലയിൽ ഉണ്ട്. മോഹിനിയാട്ടത്തിലും, കഥകളിക്കും ഒക്കെ സംസ്ഥാന മത്സരങ്ങളിൽ മത്സരിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട് താൻ എന്നും മീര പറയുന്നു.
Samayam Malayalam മീര അനിൽ ഹോം


മീരയുടെ വിശേഷങ്ങൾ

എനിക്കും ഈ വീടിനും ഒരേ പ്രായമാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു തന്റെ മുപ്പത്തിമൂന്നു വര്ഷം പഴക്കമുള്ള വീട്ടിലേക്ക് മീര അവതാരകയെ കൂട്ടികൊണ്ട് പോകുന്നത്. വിഷ്ണു പറയാറുണ്ട് ഈ വീട് വിന്റേജ് ആണെന്ന്. വിഷ്ണുവിന്റെ വീട് അത്ര പഴക്കം ഉള്ളതൊന്നുമല്ല. ഞങ്ങൾ വിവാഹം കഴിച്ച സമയത്ത് ഈ വീട് ഒന്ന് പുതുക്കി പണിഞ്ഞിരുന്നു, പക്ഷെ മൊസൈക്കിന്റെ ഫ്ലോർ അങ്ങനെ തന്നെ നിർത്തി. കാരണം ഇന്ന് മൊസൈക്ക് പ്രൊഡക്ഷൻ തന്നെ ഇല്ല. വിന്റേജ് വീട് ആക്കി തന്നെ നിലനിർത്തി. അച്ഛനും അമ്മയും ആണ് ഇവിടെ താമസം.

വീട്ടിൽ എല്ലാവരും അത്യാവശ്യം ദൈവ വിശ്വാസികൾ ആണ്. അതുകൊണ്ടുതന്നെ ഒരു പൂജാമുറിയുണ്ട് വീട്ടിൽ. വാസ്തുപ്രകാരമാണ് അതിന്റെ സ്ഥാനം. വാസ്തു വിശ്വാസം ഉള്ള ആളാണ് അച്ഛൻ. വലിയ വിശ്വാസി അല്ല താൻ എങ്കിലും ഒരു സുപ്രീം പവറിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. ഒരു മൈക്ക് ഒക്കെ വച്ചിട്ടുള്ള പണിയല്ലേ. അപ്പോൾ അത് നിന്നുപോകാതെ ഒക്കെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ആങ്കർ എന്നതിലേക്ക് എത്തും മുൻപേ മൂന്നു വയസ്സിൽ മുതൽ നൃത്തം അഭ്യസിക്കുന്ന ഒരാൾ ആണ് ഞാൻ. കഥകളിക്കും മോഹിനിയാട്ടത്തിനും ഒക്കെ കിട്ടിയ സമ്മാനങ്ങൾ ഇപ്പോഴും ഇവിടെ ഭദ്രം.

ആങ്കറിങ്ങിനു കയറിയ ശേഷം ഞാൻ നൃത്തം ചെയ്യുമായിരുന്നു കഥകളി ചെയ്യുമായിരുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുന്നില്ല എന്നും മീര പറയുന്നു. ഞാൻ അമ്മൂമ്മയുടെ ഒപ്പം ആയിരുന്നു ഉറങ്ങിയിരുന്നത്. എന്ന് പറഞ്ഞ മീര, മോഹൻലാലിൻറെ മഞ്ഞിൽ വിരിഞ്ഞ പൂവ് സിനിമയുടെ വിശേഷങ്ങളും പറയുകയുണ്ടായി. ആദ്ദേഹത്തിന്റെ ആദ്യ ചിത്രം ഓടിയത് ഞങ്ങളുടെ തീയേറ്ററിൽ ആയിരുന്നു. അതിന്റെ ഓർമ്മയ്ക്കായി ചിലത് സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ഞാൻ ഇപ്പോൾ എന്തെങ്കിലും പറയുന്നതിന് മുൻപ് വിഷ്ണു എന്നെ ഇപ്പോൾ നോക്കാറുണ്ട് കാരണം ഏതു വഴിക്കാണ് ട്രോൾ വരുന്നതെന്ന് പറയാൻ ആകില്ല എന്നും മീര ബിഹൈൻഡ് വുഡ്സിനു നൽകിയ ഹോം ടൂർ പരിപാടിയിൽ പറയുന്നു. അമ്മ ഒരു ഗവേണ്മെന്റ് സ്‌കൂൾ അദ്ധ്യാപിക ആയിരുന്നുവെന്നും, ഞങ്ങളോടൊക്കെ പെരുമാറുന്നത് ഇപ്പോഴും ടീച്ചർ മോഡലിൽ ആണെന്നും മീര വ്യക്തമാക്കി. മാത്രമല്ല നൂറു വർഷത്തിൽ അധികം പഴക്കമുള്ള വീട്ടിലെ അലമാരയും, സ്പെഷ്യൽ ചെയർ, . വീട്ടിലെ പച്ചക്കറി തോട്ടം തുടങ്ങി നിരവധി ഇന്റെരെസ്റ്റിങ് ഐറ്റംസ് മീര പ്രേക്ഷകർക്കായി കാണിച്ചു നൽകുന്നു.

ആര്‍ട്ടിക്കിള്‍ ഷോ