ആപ്പ്ജില്ല

അറുപതോളം സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്, ഇഷ്ടം ലാലേട്ടന് ഒപ്പം പോകാൻ, മോഹന്‍ലാല്‍ വാങ്ങി തന്ന മിഠായിയുടെ കവറുകള്‍ പോലും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് എന്ന് മീര അനില്‍

ലാല്‍ സാറിനൊപ്പമുള്ള വിദേശ യാത്രകള്‍ കുറച്ച് കൂടെ രസകരമാണ്. അതിന് കാരണം അദ്ദേഹത്തിന് ചെയ്യുന്ന ഏത് ജോലിയോടും ഉള്ള ആത്മാര്‍ത്ഥതയും കൂടെ നില്‍ക്കുന്നവരോടുള്ള സമീപനവും കൊണ്ടാണ്. ഷോ കഴിഞ്ഞാല്‍ അദ്ദേഹം ഞങ്ങളെ എല്ലാവരെയും കൊണ്ട് പുറത്ത് കറങ്ങാന്‍ പോകും. എന്തെങ്കിലുമൊക്കെ സമ്മാനങ്ങള്‍ വാങ്ങി തരികയും ചെയ്യും.

Lipi 14 Mar 2022, 6:40 pm
കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീര അനില്‍ എന്ന നടി പ്രേക്ഷകര്‍ക്ക് പരിചിതയായത്. കോമഡി സ്റ്റാര്‍സ് എന്ന ഷോയ്‌ക്കൊപ്പം വളര്‍ന്ന താരമാണെന്ന് തന്നെ പറയാം. കോമഡി സ്റ്റാര്‍സിന് പുറമെ നിരവധി സ്റ്റോജ് ഷോകളും ചെയ്തിട്ടുള്ള ആളാണ് മീര. അതില്‍ തനിയ്ക്ക് ഏറെ ഇഷ്ടം മോഹന്‍ലാല്‍ ഒപ്പമുള്ള വിദേശ യാത്രയാണ് എന്ന് മീര പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
Samayam Malayalam meera anil says that she even kept the wrappers of the chocolates donated by mohanlal
അറുപതോളം സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്, ഇഷ്ടം ലാലേട്ടന് ഒപ്പം പോകാൻ, മോഹന്‍ലാല്‍ വാങ്ങി തന്ന മിഠായിയുടെ കവറുകള്‍ പോലും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് എന്ന് മീര അനില്‍


​ഒരുപാട് വിദേശ യാത്രകള്‍

നിരവധി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട് എങ്കിലും മോഹന്‍ലാലിനൊപ്പം ചെയ്ത സ്റ്റേജ് ഷോകളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശ യാത്രകള്‍. അമേരിക്ക അടക്ക നിരവധി വിദേശ രാജ്യങ്ങളിലായി 50- 60 സ്റ്റേജ് ഷോകള്‍ ഇതിനോടകം ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് അത് വലിയൊരു ഭാഗ്യമാണ് എന്നാണ് മീര പറയുന്നത്.

​ലാല്‍സാറിനൊപ്പമുള്ള യാത്ര

ലാല്‍ സാറിനൊപ്പമുള്ള വിദേശ യാത്രകള്‍ കുറച്ച് കൂടെ രസകരമാണ്. അതിന് കാരണം അദ്ദേഹത്തിന് ചെയ്യുന്ന ഏത് ജോലിയോടും ഉള്ള ആത്മാര്‍ത്ഥതയും കൂടെ നില്‍ക്കുന്നവരോടുള്ള സമീപനവും കൊണ്ടാണ്. ഷോ കഴിഞ്ഞാല്‍ അദ്ദേഹം ഞങ്ങളെ എല്ലാവരെയും കൊണ്ട് പുറത്ത് കറങ്ങാന്‍ പോകും. എന്തെങ്കിലുമൊക്കെ സമ്മാനങ്ങള്‍ വാങ്ങി തരികയും ചെയ്യും.

​ലാല്‍സാര്‍ തന്ന സമ്മാനം

ചിലപ്പോള്‍ ചോക്ലേറ്റ്‌സുകളായിരിയ്ക്കും വാങ്ങി തരുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ഗിഫ്റ്റ്‌സ് ആയിരിയ്ക്കും. എന്നിരുന്നാലും ആരെയും മിസ്സായി പോകാറില്ല. എല്ലാവര്‍ക്കും കൊടുക്കും. അദ്ദേഹം വാങ്ങി തന്ന ചോക്ലേറ്റ്‌സിന്റെ കവറുകള്‍ പോലും ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അത്രയും മറക്കാനാവാത്ത ഓര്‍മകളാണ് അവ.

​ഭര്‍ത്താവിനൊപ്പം വിദേശ യാത്ര

ഭര്‍ത്താവ് വിഷ്ണു തന്നെക്കാള്‍ വലിയൊരു യാത്ര ഭ്രാന്തനാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്രകള്‍ ഇതിനോടകം നടത്തിയെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് പുറത്ത് പോകാന്‍ സാധിച്ചിട്ടില്ല. ട്രിപ്പില്‍ ലോക്ക്ഡൗണിന് നടുവിലായിരുന്നു ഞങ്ങളുടെ വിവാഹം. കൊവീഡ് തുടങ്ങിയപ്പോള്‍ എടുത്ത് വച്ച പാസ്‌പോര്‍ട്ട് ഇതുവരെയും തൊട്ടിട്ടില്ല- മീര പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ