ആപ്പ്ജില്ല

പ്രസവത്തിന് ഇനി വെറും മൂന്ന് ദിവസം മാത്രം, നിറവയറുമായുള്ള മിറിയുടെ ഡാന്‍സ്, ഒന്ന് പെട്ടന്ന് ഹോസ്പിറ്റലില്‍ പോകൂ എന്ന് ആരാധകരുടെ കമന്റുകള്‍

നിറവയറുമായി സെലിബ്രിറ്റികള്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ ഇതിന് മുന്‍പും പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ പ്രസവത്തിന് തൊട്ട് മുന്‍പ് പോലും ഇങ്ങനെ ഡാന്‍സ് ചെയ്യുന്നത് അപൂര്‍വ്വമായിരിയ്ക്കും. ഞങ്ങളുടെ കുഞ്ഞ് പുറത്തേക്ക് വരാന്‍ ഇനി മൂന്ന് ദിവസം മാത്രമേയുള്ളൂ എന്നും മിറി വീഡിയോയ്ക്ക് ഒപ്പം നല്‍കിയ ക്യാപ്ഷനില്‍ പറയുന്നുണ്ട്.

Lipi 28 Jun 2022, 11:58 am
ഫെയിമസ് ആവാന്‍ ഇപ്പോള്‍ പണ്ട്തതെ പോലെ എഴുത്തുകാരും രാഷ്ട്രീക്കാരും സിനിമാക്കാരും തന്നെ ആവണം എന്നില്ല. നല്ല രീതിയില്‍ സോഷ്യല്‍ മീഡിയയല്‍ സജീവമായാല്‍ തന്നെ മതി. അങ്ങനെ പ്രേക്ഷക ശ്രദ്ധയും ആരാധകരെയും നേടിയെടുത്ത താര ജോഡികളാണ് മീത്ത് മിറി. ഇപ്പോള്‍ ജീവിതത്തിലേക്ക് കടന്ന് വരുന്ന പുതിയ അതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതിനിടയില്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വൈറലാവുന്നുമുണ്ട്.
Samayam Malayalam miris dance with baby bump just three days to go delivery
പ്രസവത്തിന് ഇനി വെറും മൂന്ന് ദിവസം മാത്രം, നിറവയറുമായുള്ള മിറിയുടെ ഡാന്‍സ്, ഒന്ന് പെട്ടന്ന് ഹോസ്പിറ്റലില്‍ പോകൂ എന്ന് ആരാധകരുടെ കമന്റുകള്‍


​മൂന്ന് ദിവസം മാത്രം

ഏറ്റവും ഒടുവില്‍ മിറി പങ്കുവച്ചിരിയ്ക്കുന്നത് ഒരു ഡാന്‍സ് വീഡിയോ ആണ്. നിറവയറുമായി സെലിബ്രിറ്റികള്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ ഇതിന് മുന്‍പും പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ പ്രസവത്തിന് തൊട്ട് മുന്‍പ് പോലും ഇങ്ങനെ ഡാന്‍സ് ചെയ്യുന്നത് അപൂര്‍വ്വമായിരിയ്ക്കും. ഞങ്ങളുടെ കുഞ്ഞ് പുറത്തേക്ക് വരാന്‍ ഇനി മൂന്ന് ദിവസം മാത്രമേയുള്ളൂ എന്നും മിറി വീഡിയോയ്ക്ക് ഒപ്പം നല്‍കിയ ക്യാപ്ഷനില്‍ പറയുന്നുണ്ട്.

javascript-Instagram

View this post on Instagram A post shared by Meeth_Miri (@meeth_miri)

​കമന്റുകള്‍

മീത്ത് മിറി താരജോഡികളോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളില്‍ വരുന്നത്. എത്രയും പെട്ടന്ന് ഹോസ്പിറ്റലില്‍ എത്തി അവിടെയുള്ള വീഡിയോകള്‍ പങ്കുവയ്ക്കൂ എന്നാണ് ചിലരുടെ കമന്റുകള്‍. ഗര്‍ഭിണിയായിരിയ്ക്കുന്ന പലര്‍ക്കും മിറിയുടെ വീഡിയോകള്‍ പ്രചോദനമാണ് എന്ന രീതിയിലുള്ള കമന്റുകളും വരുന്നുണ്ട്.

​മറ്റൊരു ഡാന്‍സ്

മറ്റൊരു ഡാന്‍സ് വീഡിയോ കൂടെ മിറി പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ ട്രെന്റിങ് ആയിട്ടുള്ള 'ഹെഡ് ഷോള്‍ഡര്‍ നീസ് ആന്റ് ടോസ്' എന്ന പാട്ടിന് ചുവട് വയ്ക്കുന്നതാണ് അതില്‍ കാണുന്നത്. വളരെ എനര്‍ജിയോടെയാണ് ഡാന്‍സ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഡാന്‍സ് എക്‌സസൈസുകള്‍ സുഖ പ്രസവത്തിന് സഹായിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

javascript-Instagram

View this post on Instagram A post shared by Rithusha Meeth (@rithusha_meeth)

​എക്‌സസൈസ് വീഡിയോ

ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ എല്ലാം മിറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെല്‍വിക് എക്‌സസൈസ് ചെയ്യുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് സ്‌റ്റെപ്പിലും ചവിട്ടി നടക്കുന്നതാണ് എക്‌സസൈസ്. കുട്ടി താഴേക്ക് ഇറങ്ങി വരാന്‍ ഇത്തരത്തിലുള്ള നടത്തം സഹായിക്കും എന്ന് പറഞ്ഞുകൊണ്ടാണ് മിറി നടക്കുന്നത്. പലര്‍ക്കും അതൊരു പുതിയ അറിവായിരുന്നു എന്ന് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നു.

javascript-Instagram

View this post on Instagram A post shared by Meeth_Miri (@meeth_miri)

ബാലു ജീവിച്ചിരിക്കുന്നു എന്ന് അറിയുന്നു! | Pranayavarnangal New Episode

ആര്‍ട്ടിക്കിള്‍ ഷോ