ആപ്പ്ജില്ല

ഇത് കാശിൻ്റെ തിളപ്പമല്ല സർ: കനിവാണ് സ്നേഹമാണ്; ട്രോളിയവർക്ക് മറുപടിയുമായി ഗോപി സുന്ദർ!

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് ഗോപി സുന്ദർ. മിക്ക വിശേഷങ്ങളും ഗോപി സോഷ്യൽ മീഡിയ വഴി പങ്ക് ചെയ്യാറുണ്ട്. നാളുകൾക്ക് മുൻപ് നാടൻ പാചകം അറിയാവുന്ന കുക്കിനെ അന്വേഷിച്ചും താരം പോസ്റ്റ് പങ്ക് വച്ചിരുന്നു. വിമർശനം നേരിടേണ്ടിവന്ന പോസ്റ്റ് ആയിരുന്നു അത്. അതിനു പിന്നാലെയാണ് ഒരു വർക്കറിനെ ആവശ്യപ്പെട്ടുകൊണ്ട് ഗോപി പോസ്റ്റ് പങ്ക് വച്ചത്. കുറിപ്പ് ഏറെ വൈറൽ ആയതിനു പിന്നാലെ ഗോപിയെ വിമര്ശിച്ചുകൊണ്ടും ചിലർ രംഗത്ത് വന്നു. ചില ഓൺലൈൻ മാധ്യമങ്ങളും ഗോപിയെ മോശമാക്കി വാർത്തകളും കൊടുത്തിരുന്നു. ഇതിനു പിന്നാലെ ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ഇതിന് മറുപടി പറഞ്ഞുകൊണ്ടെത്തിരിക്കുകയാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.
ALSO READ: പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി: മിസ് ചെയ്യുന്നുവെന്ന് പേളി മാണി!

Samayam Malayalam 6 Nov 2020, 2:19 pm

Samayam Malayalam music director gopi sundar reacts against social media troll
ഇത് കാശിൻ്റെ തിളപ്പമല്ല സർ: കനിവാണ് സ്നേഹമാണ്; ട്രോളിയവർക്ക് മറുപടിയുമായി ഗോപി സുന്ദർ!

ALSO READ: പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി: മിസ് ചെയ്യുന്നുവെന്ന് പേളി മാണി!

കൂടുതൽ സന്തോഷിക്കാറില്ല!

സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ്. എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവിൽ തന്നെ തെറിവിളിയും കിട്ടും. സോഷ്യൽ മീഡിയയുടെ തലോടൽ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റിൽ തന്നെയാണ് ഉൾക്കൊള്ളാറുള്ളത്. വ്യക്തിപരമായോ, തൊഴിൽ പരമായോ ഉള്ള ഒരു വിമർശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളിൽ കൂടുതൽ സന്തോഷിക്കാറുമില്ല.

​ഇവിടെ പ്രതികരിക്കുന്നത്!

ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത് എന്നെ കുറിച്ച് മാത്രമല്ലാത്ത കാര്യമായതുകൊണ്ടാണ്. നമ്മളെ പോലെത്തന്നെ ഈ ഭൂമിയുടെ അവകാശികളായ കുറച്ച് മിണ്ടാപ്രാണികളുടെ കൂടികാര്യമായതുകൊണ്ടാണ്. കഴിഞ്ഞ പത്ത് വർഷമായി വീട്ടിൽ പട്ടികളെ വളർത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോൾ 7 പട്ടികളുണ്ട്. ഇതിൽ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ് . മനുഷ്യൻ കലിപ്പ് തീർക്കാൻ ,വെട്ടും കൊലയും പരിശീലക്കാൻ , കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്.

​അത് വലിയ ജോലിയാണ്!

ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോൾ അയാൾ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു. ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത് . (ഈ ദുരിതകാലത്ത് അങ്ങനെ ഒരാൾക്ക് ജോലി കിട്ടിയാൽ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി )

മോശം കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ..

അത്രത്തോളം മോശക്കാരല്ല സർ!

" പക്ഷെ അത്രത്തോളം മോശക്കാരല്ല സർ പട്ടികൾ . അവയോട് സ്നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക. എൻ്റെ ഈ പർട്ടിക്കുലർ പോസ്റ്റിനെ ട്രോളിയവരോട് ,അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു ഇത് കാശിൻ്റെ തിളപ്പമല്ല സർ കനിവാണ് സ്നേഹമാണ് സന്തോഷമാണ് .കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു.", എന്നാണ് ഗോപി സുന്ദർ പറയുന്നത്. ഗോപിക്ക് പിന്തുണ നൽകികൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് വരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ