Please enable javascript.Neethu Thomas Sanju Techy,നിങ്ങളും ചോറ് തന്നെയല്ലേ തിന്നുന്നത്, സത്യമാണോ കള്ളമാണോ എന്ന് മനസ്സിലാക്കാന്‍ കഴിയില്ലേ; സഞ്ജുവിന് എതിരെ നീതു തോമസ്, വേര്‍പിരിയാനുണ്ടായ ശരിക്കുള്ള കാരണം വെളിപ്പെടുത്തി! - neethu thomas about break up sanju techy - Samayam Malayalam

നിങ്ങളും ചോറ് തന്നെയല്ലേ തിന്നുന്നത്, സത്യമാണോ കള്ളമാണോ എന്ന് മനസ്സിലാക്കാന്‍ കഴിയില്ലേ; സഞ്ജുവിന് എതിരെ നീതു തോമസ്, വേര്‍പിരിയാനുണ്ടായ ശരിക്കുള്ള കാരണം വെളിപ്പെടുത്തി!

Samayam Malayalam 4 Jan 2024, 2:31 pm
Subscribe

സഞ്ജു ടെക്കിയുടെയും നീതു തോമസിന്റെയും ബ്രേക്കപ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. നീതുവുമായി ബ്രേക്കപ്പായതിന് ശേഷം ഭയങ്കര ഡിപ്രഷനിലായിരുന്നു എന്ന് സഞ്ജു പറഞ്ഞിരുന്നു. എന്നാല്‍ അത് അഭിനയമാണ് എന്ന് ചോറ് തിന്നുന്നവര്‍ക്ക് മനസ്സിലാവും എന്നാണ് നീതു പറയുന്നത്. വിവാഹ മോചനത്തിന്റെ കാരണവും നീതു വെളിപ്പെടുത്തി

neethu thomas about break up sanju techy
നിങ്ങളും ചോറ് തന്നെയല്ലേ തിന്നുന്നത്, സത്യമാണോ കള്ളമാണോ എന്ന് മനസ്സിലാക്കാന്‍ കഴിയില്ലേ; സഞ്ജുവിന് എതിരെ നീതു തോമസ്, വേര്‍പിരിയാനുണ്ടായ ശരിക്കുള്ള കാരണം വെളിപ്പെടുത്തി!
സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ ജോഡികളാണ് സഞ്ജു ടെക്കിയും നീതു തോമസും. ഇരുവരുടെയും റീല്‍സ് വീഡിയോയും ആല്‍ബവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇടയ്ക്ക് വഴക്കിട്ടും സ്‌നേഹിച്ചുമെല്ലാമുള്ള രണ്ടുപേരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിറഞ്ഞു നിന്നു. എന്നാല്‍ ഞങ്ങള്‍ ബ്രേക്കപ്പായി എന്ന് പറഞ്ഞ് രണ്ടാഴ്ച മുന്‍പ് സഞ്ജു ടെക്കി ഒരു വീഡിയോ ഇട്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ച് വേര്‍പിരിഞ്ഞതാണെന്നാണ് സഞ്ജു പറഞ്ഞത്. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നീതു തോമസ്.

സഞ്ജു പറഞ്ഞത്

സഞ്ജു പറഞ്ഞത്

സഞ്ജു പറഞ്ഞതില്‍ ഭൂരിഭാഗവും കള്ളമാണെന്ന് പറഞ്ഞുകൊണ്ടാണ് നീതുവിന്റെ വീഡിയോ. ഞങ്ങള്‍ രണ്ടു പേരും മ്യൂച്ചലായി വേര്‍പിരിഞ്ഞതാണ്, ഞങ്ങള്‍ ഒരേ വൈബ് ആയിരുന്നില്ല. അത് കാരണം എപ്പോഴും വഴക്കായിരുന്നു. ഇത് കല്യാണം കഴിച്ച് മുന്നോട്ട് പോകില്ല എന്ന് മനസ്സിലായപ്പോള്‍ വേര്‍പിരിഞ്ഞു. ഇക്കാര്യം പറയേണ്ട എന്നാണ് കരുതിയിരുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങളും ഒരു യൂട്യൂബര്‍ എന്ന നിലയ്ക്ക് പറയുന്നത് കൊണ്ട് ഇതും പറയാതെ വയ്യ. ഞാന്‍ ഭയങ്കര ഡിപ്രഷനിലായിരുന്നു എന്നൊക്കെ പറഞ്ഞായിരുന്നു സഞ്ജുവിന്റെ വീഡിയോ.

എല്ലാം അഭിനയം മാത്രം

എല്ലാം അഭിനയം മാത്രം

എന്നാല്‍ അത് അഭിനയമാണ്. വീഡിയോ ഇടാതിരുന്നത് സ്‌ട്രൈക്ക് കിട്ടാത്തത് കൊണ്ടാണ്, അല്ലാതെ ഡിപ്രഷന്‍ കാരണമല്ല. പറഞ്ഞതില്‍ എത്രത്തോളം സത്യസന്ധതയുണ്ട് എന്ന് ചോറ് തിന്നുന്നവര്‍ക്ക് മനസ്സിലാവും എന്നാണ് നീതു പറയുന്നത്. മ്യൂച്ചലായി പിരിഞ്ഞ്, ഇപ്പോഴും സൗഹൃദത്തോടെ തുടരുന്ന ബന്ധമൊന്നും അല് ഞങ്ങളുടേത്. ഒരിക്കല്‍ വേര്‍പിരിഞ്ഞാല്‍ പിന്നെയും ആ ബന്ധത്തില്‍ സൗഹൃദം തുടരുന്നതിനോട് എനിക്ക് താത്പര്യമില്ല എന്നും നീതു വ്യക്തമാക്കി.

സഞ്ജു വേറെ പ്രണയത്തിലാണോ

സഞ്ജു വേറെ പ്രണയത്തിലാണോ

നീതുവുമായി വേര്‍പിരിഞ്ഞതിന് ശേഷം ഒരു നടിയുമായുള്ള വീഡിയോ സഞ്ജു നിരന്തരം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അവര്‍ തമ്മില്‍ പ്രണയത്തിലാണോ എന്നൊന്നും എനിക്കറിയില്ല. അതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാവും, അതൊക്കെ എന്നോട് ചോദിക്കുന്നതിലും നല്ലത് നിങ്ങള്‍ അവരോട് തന്നെ പോയി ചോദിക്കുന്നതാണെന്നാണ് നീതുവിന്റെ മറുപടി.

ബ്രേക്കപ്പിന്റെ കാരണം

ബ്രേക്കപ്പിന്റെ കാരണം

കുറച്ചുകാലമായി ഞങ്ങള്‍ എന്നും സ്ഥിരം വഴക്കായിരുന്നു. വഴക്കിടും കൂടും, വഴക്കിടും കൂടും. പക്ഷെ ബ്രേക്കപ് ആകാനുള്ള വിഷയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വഴക്കുകള്‍ കൂടിയപ്പോള്‍ ഒരു ഘട്ടത്തില്‍ രണ്ടു പേര്‍ക്കും പരസ്പരമുള്ള ഇഷ്ടം കുറഞ്ഞിരുന്നു. പിന്നീടൊരിക്കല്‍ സഞ്ജു തന്നെയാണ് പറഞ്ഞത് എനിക്കൊപ്പം വൈബ് സെറ്റാവുന്നില്ല, സന്തോഷം കണ്ടെത്താന്‍ ആകുന്നില്ല, ബ്രേക്കപ് ആകാം എന്ന്. എങ്കില്‍ പിന്നെ നമ്മളെ വേണ്ടാത്തിടത്ത് നമുക്കും വേണ്ട എന്ന് ഞാന്‍ ചിന്തിച്ചു.

ഇപ്പോള്‍ ഒരാശ്വാസമുണ്ട്

ഇപ്പോള്‍ ഒരാശ്വാസമുണ്ട്

റിലേഷന്‍ഷിപ്പിനെല്ലാം വാല്യുകൊടുക്കുന്ന ആളാണ് ഞാന്‍. ആദ്യം ആ അവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ ചെറിയ പ്രയാസം ഉണ്ടായിരുന്നു. അതിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു ദിവസങ്ങള്‍. പക്ഷെ ആ ഘട്ടം താണ്ടി വന്നപ്പോള്‍, ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ട്. ഇനിയൊരു അവസരത്തില്‍ അവനുമായി വീണ്ടും ഒന്നിക്കുമോ എന്നൊക്കെ ചോദിച്ച് കമന്റുകള്‍ വന്നിരുന്നു. ഒരിക്കലും അത് സംഭവിക്കില്ല, ഒരു വിധമാണ് അതില്‍ നിന്നും രക്ഷപ്പെട്ടു വന്നത്- എന്നാണ് നീതുവിന്റെ മറുപടി.

വൈബ് അല്ല എന്ന് പറഞ്ഞത്

വൈബ് അല്ല എന്ന് പറഞ്ഞത്

പിന്നെ വൈബിന്റെ കാര്യം, ശരിയാണ് തുടക്കത്തില്‍ എനിക്കും അവനെ ഇഷ്ടമല്ലായിരുന്നു. പിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. വിവാഹം ചെയ്യും എന്നുറപ്പ് തോന്നിയപ്പോഴാണ് വീഡിയോസില്‍ എല്ലാം വന്നത്. അവന് കണ്ടന്റ് ഇല്ലാതെ നില്‍ക്കുമ്പോള്‍ എന്നെ പിടിച്ചിരുത്തി വീഡിയോസ് ഒക്കെ എടുക്കുമായിരുന്നു. എന്നെ വച്ച് അവന്‍ കുറേ വ്യൂവ്‌സ് ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സ് കൂടിയത് സഞ്ജു വഴിയാണെന്ന് പറയുന്നവരോട് അതാണ് മറുപടി എന്ന് നീതു പറഞ്ഞു.

കുടുംബത്തിന്റെ പിന്തുണ

കുടുംബത്തിന്റെ പിന്തുണ

പിന്നെ സോഷ്യല്‍ മീഡിയയില്‍ എന്നെ പലരും തേച്ചിട്ട് പോയവള്‍ എന്നൊക്കെ പറഞ്ഞ് അധിക്ഷേപിയ്ക്കുന്നുണ്ട്. പക്ഷെ അതൊന്നും എന്നെ ഒരു തരത്തിലും ബാധിക്കില്ല. എന്റെ സ്വഭാവം അതാണ്. എനിക്കേറ്റവും പ്രിയപ്പെട്ടവര്‍ എന്തെങ്കിലും പറഞ്ഞാല്‍ മാത്രമേ സങ്കടമുള്ളൂ. എന്റെ വീട്ടുകാര്‍ എന്നെ എല്ലാ കാര്യത്തിലും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിലും. സത്യത്തില്‍ സഞ്ജുവുമായുള്ള റിലേഷന്‍ഷിപ് എന്റെ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ താത്പര്യമുണ്ടായിരുന്നില്ല. ഇതില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ഏറ്റവും അധികം സപ്പോര്‍ട്ടായി നിന്നതും അവര്‍ തന്നെയാണ്.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ