ആപ്പ്ജില്ല

ഞാനും മകനും ആദ്യമായി പിരിഞ്ഞിരിക്കാൻ പോകുന്നു; വീണ്ടും തന്റെ ഇഷ്ട ഇടത്തിലേക്ക് നിയ!

എന്റെ ജീവിതത്തിൽ ഒരു 34 വര്ഷം ഞാൻ കേരളത്തിൽ വളർന്നുവന്ന ആളാണ്. ഇവിടെ നിന്നുമാണ് കരിയറിലും ജീവിതത്തിലും മാറ്റങ്ങൾ വന്നതെന്നും നിയ

Authored byഋതു നായർ | Samayam Malayalam 15 Feb 2024, 8:30 am
ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിയ രഞ്ജിത്ത്. അഭിനയത്തിൽ നിന്നും വിട്ടുനിന്ന സമയത്ത് കുക്കറി ഷോകളിലൂടെയും പ്രേക്ഷക‍ർക്കു മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ യൂട്യൂബ് വ്ളോഗുകളിലൂടെയാണ് സ്ഥിരം സാന്നിധ്യം അറിയിക്കുന്നത്. കുടുംബവിശേഷങ്ങളും സന്തോഷങ്ങളും എല്ലാം നിയ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നത്.
Samayam Malayalam niya ranjith


നാളുകൾക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തുന്നു എന്നതിന്റെ ത്രില്ലിൽ ആണ് നിയ. അഭിനയത്തിലേക്ക് എത്തുന്നുണ്ട് എങ്കിലും മകനെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഖവും നിയക്കുണ്ട്. അടുത്തിടെയാണ് ലണ്ടൻ ജീവിതം മതിയാക്കി നിയ നാട്ടിൽ എത്തിയത്.
നിയയുടെ വാക്കുകൾ.

ഇളയ മകൻ ജനിച്ചതിനു ശേഷം ജീവിതം. ആകെ മാറി പോയി അവനെ പിരിഞ്ഞു ഇരിക്കാനേ വയ്യ !അങ്ങനെ 1147 ദിവസങ്ങൾ കടന്നു പോയി !! ഇനിയുള്ള 3 ദിവസങ്ങൾ ഞാനും മകനും ആദ്യമായി പിരിഞ്ഞു ഇരിക്കാൻ പോകുന്നു !അവനോട് 'അമ്മ തിരുവനന്തപുരം പോകുവെന്നും ഷൂട്ടിങ്ങിന് പോകുവാണെന്നും എല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ട്‌ ഉണ്ട്. ടോയ്സ് കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ യാത്രയാക്കി. മക്കളെ പൊന്നു പോലെ നോക്കി തരുന്ന പാപ്പയോടും മമ്മിയോടും ,തിരിച്ചു സീരിയലിൽ അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു മൗനാനുവാതം തന്ന കുട്ടികളുടെ അച്ഛനോടും സ്നേഹം- നിയ കുറിച്ചു.

ലണ്ടൻ ജീവിതം അവസാനിപ്പിച്ച കാര്യത്തെ കുറിച്ച് നിയ പറഞ്ഞത്.

തിരിച്ചു നാട്ടിലേക്ക് പോകണം എന്ന ആഗ്രഹമായിരുന്നു കുറെ നാളായി മനസ്സിൽ. നമ്മൾ നല്ലൊരു ജീവിതം ആണ് ഇവിടെ ജീവിക്കുന്നത് പക്ഷെ എന്തോ മനസ്സിൽ എപ്പോഴും ഞാൻ വർക്ക് ചെയ്‌തിരിക്കുന്ന അല്ലെ എന്ന ചിന്ത ആയിരുന്നു. ഒരു വീട്ടമ്മ ആയി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടി ആയി. ഞാൻ അത് പലതവണ ആയി പറഞ്ഞിട്ടുമുണ്ട്. എനിക്ക് അകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനോ ഒക്കെയാണ്. വേറെ ജോബിന് നോക്കിയാലും കിട്ടുമായിരിക്കും പക്ഷേ സന്തോഷം കിട്ടുമോ എന്ന് അറിയില്ല എന്നാണ് ലണ്ടൻ ജീവിതം മതിയാക്കികൊണ്ട് നിയ പറഞ്ഞത്.

എന്തിനാണ് ഈ യുകെ പോലെയുള്ള സ്വർഗ്ഗ രാജ്യത്തിൽ നിന്നും നശിച്ച കേരളത്തിലേക്ക് വന്നത് എന്നാണ് കൂടുതൽ ആളുകൾ ചോദിക്കുന്നത്. ഡിവോഴ്സ് ആയിക്കാണും അതാണ് പോന്നത് എന്നൊക്കെയാണ് ആളുകൾ പറയുന്ന. എന്താണ് ഇത്തരക്കാരോട് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. എനിക്ക് വട്ടാണ് എന്നൊക്കെ അവർ സ്ഥാപിക്കുകയാണ്. ഇങ്ങനെ ഉള്ള ആളുകൾക്ക് ഞാൻ എന്ത് മറുപടിയാണ് നൽകേണ്ടത് എന്നുപോലും തനിക്ക് അറിയില്ലെന്നും നിയ പറഞ്ഞിരുന്നു .
ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ