ആപ്പ്ജില്ല

പേളിയുടെ ബെസ്റ്റ് ബഡി ആണ് ഈ അമ്മൂമ്മ! ഇപ്പോൾ ശ്രീനിയുടേതും!

പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ചിത്രം ഏറ്റെടുത്ത്‌ ആരാധകർ!കഴിഞ്ഞ വര്ഷം ആയിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം.

Samayam Malayalam 31 Jan 2020, 4:35 pm
പേളി- ശ്രീനിഷ് പ്രത്യേകിച്ച് ഒരു ഇന്ട്രോയും ആവശ്യമില്ലാത്ത താര ദമ്പതികൾ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും ഇരുവരെയും വ്യക്തമായി തന്നെ അറിയാം. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം ജീവിതത്തിൽ പകർത്തിയവർ കൂടിയായ ഇരുവരും പ്രേക്ഷകരുടെ പ്രിയ താരങ്ങൾ കൂടിയാണ്. ആരാധകർ ഏറെ കാത്തിരുന്ന താര വിവാഹം കൂടിയായിരുന്നു ഇരുവരുടേതും. അത് ഒണ്ടു തന്നെ വിവാഹ ശേഷവും ഇരുവരും അവർക്കായി തങ്ങളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ വരെ പങ്കിടുകയും ചെയ്യാറുണ്ട്.
Samayam Malayalam srini and pearli


READ ALSO; ജയിക്കാൻ വേണ്ടി പലരും പലതും പറയും! ബലിയാടായത് എന്റെ മക്കൾ! സോമദാസിന്റെ ആദ്യ പ്രതികര

ശ്രീനിഷ് പങ്കിട്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പേളിയ്ക്കും, ഒരു അമ്മൂമ്മയ്ക്കും ഒപ്പമുള്ള ചിത്രമാണ് ശ്രീനിഷ് പങ്ക് വച്ചിരിക്കുന്നത്. പേളിയുടെ ബെസ്റ്റ് ബഡി ആണ് ഈ അമ്മൂമ്മ! ഇപ്പോൾ എന്റെയും എന്നാണ് ശ്രീനി ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

READ ALSO: ആ വ്യക്തി ജയിച്ചതു പോലയാകില്ലേ? റിമിയുടെ സംശയത്തിന് രേഖ രതീഷിന്റെ മറുപടി!

കഴിഞ്ഞ വര്ഷം ആയിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. വിവാഹശേഷം ഇപ്പോൾ ബോളിവുഡ് സിനിമയുടെയും, റിയാലിറ്റി ഷോയുടെയും ഷൂട്ടിംഗ് തിരക്കുകളിൽ ആണ് പേളി. സത്യ എന്ന പെണ്കുട്ടിയിലൂടെ നീണ്ട ഇടവേളയയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ശ്രീനിഷ്.
View this post on Instagram Pearlede best buddy aanu ee ammooma😁ippo enteyum best friend aayi😁🤗@pearlemaany #smilealways #behappy A post shared by Srinish Aravind (@srinish_aravind) on Jan 31, 2020 at 1:43am PST

ആര്‍ട്ടിക്കിള്‍ ഷോ