ആപ്പ്ജില്ല

എന്റെ വാവച്ചി ഗർഭിണിയാണ്, നില ചേച്ചിയാവാൻ പോവുകയാണ്! സന്തോഷവാർത്ത പങ്കിട്ട് പേളി മാണി! റേച്ചലിനും റൂബനും ആശംസയുമായി പ്രിയപ്പെട്ടവരും

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരകുടുംബമാണ് പേളി മാണിയുടേത്. ബിഗ് ബോസില്‍ വെച്ചായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കിട്ടും ഇവരെത്താറുണ്ട്.

Samayam Malayalam 28 Jan 2022, 7:53 am
പേളി മാണിയും ശ്രിനിഷ് അരവിന്ദും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിച്ച സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം പ്രേക്ഷകരും കണ്ടിരുന്നു. ഷോ കഴിഞ്ഞതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും പങ്കിടാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ സന്തോഷവാര്‍ത്ത പങ്കിട്ടെത്തിയിരിക്കുകയാണ് പേളി.
Samayam Malayalam pearle maaney shares a happy news that nila baby will soon be a big sister
എന്റെ വാവച്ചി ഗർഭിണിയാണ്, നില ചേച്ചിയാവാൻ പോവുകയാണ്! സന്തോഷവാർത്ത പങ്കിട്ട് പേളി മാണി! റേച്ചലിനും റൂബനും ആശംസയുമായി പ്രിയപ്പെട്ടവരും


സന്തോഷവാര്‍ത്ത

കുടുംബത്തിലെ സന്തോഷവാര്‍ത്തയെക്കുറിച്ച് പറഞ്ഞായിരുന്നു പേളി എത്തിയത്. നില ബേബി വൈകാതെ തന്നെ ചേച്ചിയാവും. റൂബനും റേച്ചലിനും നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണമെന്ന ക്യാപ്ഷനോടെയായിരുന്നു പേളി ഫോട്ടോ പോസ്റ്റ് ചെയ്തത്. റേച്ചല്‍ ഗര്‍ഭിണിയാണെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും പേളി ഇതാദ്യമായാണ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. വൈകാതെ താനൊരു സന്തോഷവാര്‍ത്തയുമായി എത്തുമെന്ന് മുന്‍പ് പേളി പറഞ്ഞിരുന്നു. നിരവധി പേരാണ് റേച്ചലിനും റൂബനും ആശംസ അറിയിച്ചിട്ടുള്ളത്.

റേച്ചലും റൂബനും

സോഷ്യല്‍ മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് റേച്ചലും റൂബനും. പേളി പങ്കിടുന്ന വീഡിയോകളിലും ഇവരുണ്ടാവാറുണ്ട്. 2021 ജൂലൈയിലായിരുന്നു റേച്ചലിന്റെ വിവാഹം. ഫാഷന്‍ ലോകത്തെ വേറിട്ട പരീക്ഷണങ്ങളിലൂടെയായാണ് റേച്ചല്‍ ശ്രദ്ധ നേടിയത്. സോഷ്യല്‍ മീഡിയയിലൂടെയായി റേച്ചലും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.

റൂബനെക്കുറിച്ച് പറഞ്ഞത്

എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിയാണ് റൂബനെന്നായിരുന്നു മുന്‍പ് റേച്ചല്‍ പറഞ്ഞത്. ഫോട്ടോഗ്രാഫറായ റൂബനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. എന്റെ ഹൃദയം എന്നന്നേക്കുമായി സൂക്ഷിക്കുന്നയാളാണ്, നീ എനിക്ക് അഭിമാനവും സുരക്ഷിതത്വവും നല്‍കുന്നുവെന്നുമായിരുന്നു റൂബനെക്കുറിച്ച് നേരത്തെ റേച്ചല്‍ കുറിച്ചത്.

പേളിയുടെ വാവച്ചി

വാവച്ചിയെന്നാണ് പേളി റേച്ചലിനെ വിളിക്കുന്നത്. നിലയുടെ ബെസ്്റ്റ് ഫ്രണ്ടാണ് റേച്ചലെന്നും പേളി പറഞ്ഞിരുന്നു. അവളെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം ഏറെയിഷ്ടമാണ് റേച്ചലിന്. നില ബേബിക്കൊപ്പമുള്ള റേച്ചലിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്തിടെ കുടുംബസമേതമായി ഇവര്‍ ദുബായ് യാത്ര നടത്തിയിരുന്നു. നില ബേബിക്ക് കൂട്ടായി കുഞ്ഞനുജനാണോ കുഞ്ഞനിയത്തിയാണോ വരുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രിയപ്പെട്ടവര്‍.

സിദ്ധാർത്ഥിന് പ്രാണ വേദന രോഹിതിന് പ്രണയ വേദന

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ