ആപ്പ്ജില്ല

സപ്തതിയ്ക്ക് ഇത് എന്ത് പറ്റി! ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി പ്രിയ താരം!

അമ്പലവാസിയായ സപ്തതി; കുടുംബത്തിലെ മൂത്ത മകൾ; മനസ്സിലെ ആഗ്രഹങ്ങൾ കുടുംബത്തിനുവേണ്ടി മാറ്റി വച്ച സപ്തതിയെ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള ടെലിവിഷൻ ആരാധകർ നെഞ്ചേറ്റിയത്.

Samayam Malayalam 21 Mar 2020, 10:05 am
മഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന സീരിയലിലെ സപ്തതി, ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് ചുരുങ്ങിയ സമയം കൊണ്ട് നമ്മൾ ടെലിവിഷൻ പ്രേക്ഷകർക്ക് ആരതി സോജൻ സമ്മാനിച്ചത്. സ്വതസിദ്ധമായ താരത്തിന് ആരാധകരുടെ എണ്ണം വർധിക്കാൻ കാരണം. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന താരം ഇപ്പോൾ പങ്കിട്ടിരിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
Samayam Malayalam arathy sojan


മാസ്ക്ക് ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ചിത്രം വൈറലായിട്ടുണ്ട്. തങ്ങളുടെ പ്രിയ താരത്തിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ. മാസ്ക്ക് മാത്രമല്ല, കൈയ്യിൽ ഇൻജെക്ഷൻ വച്ചതിന്റെ പാടുകളും ചിത്രത്തിൽ കാണാൻ സാധിക്കും. എന്ത് പറ്റി ഞങ്ങളുടെ സപ്തതിയ്ക്ക് എന്നാണ് ആരാധകർ സംശയം പങ്ക് വച്ചത്. എന്നാൽ എനിക്ക് കൊറോണ ഇല്ല എന്നാണ് ചിരിച്ചു കൊണ്ട് സപ്തതി പറയുന്നത്. പനിയാണ്, ഇൻജെക്ഷൻ വച്ചു. സുരക്ഷിതരായി ഇരിക്കാനും താരം നിർദ്ദേശിക്കുന്നുണ്ട്.

ALSO READ: ‘എനിക്ക് അഭിനയിക്കണം അച്ഛാ, എനിക്ക് അച്ഛനെ തോൽപ്പിക്കണം’; മകൾ തിരക്കുള്ള ബാലതാരമായി മാറിയ കഥയുമായി യദു

2014 ൽ ആരതിയുടെ അമ്മാവൻ ഭരതൻ നാരക്കൽ സംവിധാനം ചെയ്ത ഒരു സംഗീത ആൽബത്തിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത് കുങ്കുമ ചെപ്പാണ് ആരതിയുടെ ആദ്യ സീരിയൽ. മഞ്ഞുരുകും കാലം, ശ്രീപദം, നോക്കെത്താ ദൂരത്ത് , ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളിൽ ആരതി പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ