ആപ്പ്ജില്ല

ഓള്..എന്റെ ജീവന്റെ ഒരു ഭാഗം തന്നെയാണ്; വീഡിയോയ്‌ക്കൊപ്പം നിരഞ്ജൻ !

സോഷ്യൽ മീഡിയയയിലൂടെ നിരഞ്ജൻ പങ്കിടുന്ന വിശേഷങ്ങൾ ഒക്കെയും അതിവേഗം വൈറൽ ആകാറും ഉണ്ട്!!

Samayam Malayalam 20 Nov 2020, 11:30 am
സ്ക്രീനിലെ റൊമാന്റിക് ഹീറോ ജീവിതത്തിലും അങ്ങിനെയാണ് എന്ന് തെളിയിക്കുകയാണ് നിരഞ്ജന്റെ
Samayam Malayalam niranjan nair

പുതിയ വീഡിയോ. പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹര്ഷനെ അവതരിപ്പിച്ചുകൊണ്ടാണ് മലയാള സീരിയൽ പ്രേമികളുടെ മനസിലേക്ക് റൊമാന്റിക് ഹീറോ ആയി ഹർഷൻ മാറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്ക് വച്ച വീഡിയോ ആണ് ‌ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഓള്..എന്റെ ജീവന്റെ ഒരു ഭാഗം തന്നെയാണ് എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് നിരഞ്ജൻ പുതിയ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യ ഗോപികയ്ക്ക് ഹർഷൻ നേർന്ന പിറന്നാൾ ആശംസകളും പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു.

ALSO READ: പദ്മനാഭന്റെ നടയിൽ അരുണും പാർവതിയും; ക്യൂട്ട് കപ്പിൾ എന്ന് ആരാധകർ!

എന്റെ സ്നേഹനിധിയായ ഭാര്യ, നിങ്ങൾ‌ എനിക്ക് എത്ര പ്രിയപ്പെട്ടതാണ്, എത്ര വിലമതിക്കാൻ ആകാത്തതാണ് എന്ന് വിവരിക്കാൻ വാക്കുകൾ‌ക്ക് കഴിയില്ല. എന്തിനെക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു, ഒപ്പം നിന്റെ ജന്മദിനം ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" , എന്ന് പറഞ്ഞുകൊണ്ടേയിരുന്നു ജീവിതസഖിക്ക് നിരഞ്ജൻ ആശംസകൾ നേർന്നത്.

ALSO READ: കുടുംബവിളക്കിൽ നിന്നും പോയത്; അനിരുദ്ധിൽ നിന്നും ശ്രീജിത്ത് വിജയ് നേരെ എത്തിയത്!!

നിരഞ്ജൻ അവതരിപ്പിച്ച രാത്രിമഴയിലെ സുധിയെ ആരാധകർ ഇന്നും നെഞ്ചോടു ചേർത്തു നിർത്തുന്നുണ്ട്. നിരഞ്ജന്റെ ആദ്യ നായക വേഷം ആയിരുന്നു സുധി. കരിയറിൽ ആദ്യ ബ്രേക്ക് നൽകിയ കഥാപാത്രം ആയതുകൊണ്ടുതന്നെ നിരഞ്ജനെ അന്ന് മുതൽ പ്രേക്ഷകർ ഏറെ ആരാധിക്കുകയും ചെയ്തിരുന്നു. ഒരു നോവൽ ആയിരുന്നതു കൊണ്ട് തന്നെ ,വായിച്ച പലർക്കും അവരുടെ മനസ്സിൽ നിറം പിടിച്ചു നിന്ന കഥയായിരുന്നു രാത്രിമഴയെന്ന് മുൻപ് നിരഞ്ജൻ വ്യക്തമാക്കിയിട്ടുണ്ട്.

View this post on Instagram A post shared by Niranjan Nayar (Sreenath.S) (@niranjannnayar)

ആര്‍ട്ടിക്കിള്‍ ഷോ