ആപ്പ്ജില്ല

ആദ്ദേഹത്തിന്റെ പാദങ്ങളില്‍ നമിച്ചിരുന്നു; അത് പ്രേക്ഷകരെ കാണിച്ചില്ല; രജിത്!

ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് രജിത് കുമാറിനോടുള്ള ആരാധന മിക്ക ആളുകൾക്കും കൂടിയത്. ചിലർക്ക് തന്നോടുള്ള തെറ്റിദ്ധാരണ മാറ്റാനായി ഷോ സഹായിച്ചെന്ന് രജിത് തുറന്ന് പറഞ്ഞിരുന്നു.

Samayam Malayalam 22 May 2020, 2:52 pm
മോഹൻലാലിൻറെ പിറന്നാൾ ദിനം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ബിഗ് സ്‌ക്രീനിലെയും മിനി സ്ക്രീനിലെയും താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ലാലിന് പിറന്നാൾ ആശംസയുമായി എത്തിയത്. ഇപ്പോൾ രജിത് കുമാർ ലാലിന് പിറന്നാൾ ആശംസ നൽകിയ വീഡിയോ സന്ദേശമാണ് വൈറൽ ആകുന്നത്.
Samayam Malayalam rajith kumar


"ലാലേട്ടന് ആയുരാരോഗ്യം ഉണ്ടാവുന്നതിനായി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പാദങ്ങളില്‍ തന്റെ ശിരസ് സാഷ്ടാഗം നമിക്കുന്നു",എന്ന് പറഞ്ഞുകൊണ്ടാണ് രജിത് കുമാര്‍ പിറന്നാളാശംസ നേര്‍ന്നത്. മാതാപിതാ ഗുരു ദൈവം എന്നാണ്. മാതാപിതാക്കളുടേയും ഗുരുക്കന്‍മാരുടേയും മുന്നില്‍ തല വണങ്ങാത്തവര്‍ ദൈവത്തിന് മുന്നില്‍ തലവണങ്ങിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല", എന്നും താരം വീഡിയോയിലൂടെ പറയുന്നുണ്ട്.

ALSO READ: ഒരു പ്രണയം ഉണ്ടായിരുന്നിട്ടും ഞാൻ നിന്നിലും നീ എന്നിലും ആർത്തു പെയ്തു;

തല വണങ്ങേണ്ടിടത്ത് വണങ്ങുകയും ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്‌താൽ ദൈവത്തിന് മുന്നില്‍ വളരെ മുന്‍പിലായിരിക്കും നമ്മളുടെ സ്ഥാനം, താൻ അങ്ങിനെ വിശ്വസിച്ചു പോരുന്ന ആളാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കേശു ലുക്ക് മാറ്റി ദിലീപ്;

ബിഗ് ബോസ് ഷോയുടെ അവസാനത്തെ എപ്പിസോഡില്‍ ലാലേട്ടന്റെ പാദങ്ങളില്‍ ഞാന്‍ ശിരസ് കുനിച്ചിരുന്നു. പക്ഷേ ആ ഭാഗം അവർ കാണിച്ചില്ല. , അത് കട്ട് ചെയ്ത് കളഞ്ഞു. ഹൃദയത്തില്‍ നിന്നാണ് അത് ചെയ്തത്. അത് അഭിനയത്തിന്റെ ഭാഗമല്ല. ഹൃദയത്തില്‍ നിന്നും വരുന്നതാണ്. എന്നും രജിത് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ