ആപ്പ്ജില്ല

'ആളുകൾ കരുതും ഞാൻ സ്ട്രോങ്ങ് ആണ് ബോൾഡാണെന്നൊക്കെ പക്ഷെ അങ്ങനെ അല്ല' രഞ്ജിനി ഹരിദാസ് പറയുന്നു!

വ്യത്യസ്‍തമായ ലുക്കും അവതരണ ശൈലിയുമാണ് രഞ്ജിനി ഹരിദാസിനെ മലയാളികൾ ഇത്രയും ആരാധിക്കാൻ കാരണം!!

Samayam Malayalam 11 Aug 2020, 1:07 pm
ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ നമ്മൾ മലയാളികളുടെ മനസ്സിൽ പെട്ടെന്ന് ഓർമ്മ വരുന്ന ഒരു മുഖം ഉണ്ട് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി, ആ ഷോയുടെ മുഖമായി മാറിയ രഞ്ജിനിയോട് അന്നും ഇന്നും ഒരേ ആരാധനയാണ് മലയാളി പ്രേക്ഷകർക്ക്.
Samayam Malayalam ranjini haridas

ഒരുപക്ഷേ ഇത്രയും കാലം യാതൊരു മാറ്റവും ഇല്ലാതെ ആരാധകർ മനസ്സിൽ പ്രതിഷ്ഠിച്ച മറ്റൊരു അവതാരക ഇല്ലെന്ന് തന്നെ പറയാം. ഏതൊരു ഷോയും തന്റെ സ്വന്തമായ ശൈലിയിലൂടെ രഞ്ജിനി വേറിട്ട് നിർത്തി.

ആരാധകരുടെ സംശയങ്ങൾക്ക് രഞ്ജിനി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്. സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത്. തനിക്ക് 926 ൽ അധികം ചോദ്യങ്ങൾ ആണ് ലഭിച്ചത്. എല്ലാത്തിനും കൂടെ ഉത്തരം നൽകാൻ സാധിക്കാത്തതു കൊണ്ട്, 25 ചോദ്യങ്ങൾക്ക് ഉള്ള മറുപടി നൽകാം എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി സംസാരിച്ചു തുടങ്ങിയത്.

ALSO READ: ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്നമില്ല; അങ്ങനെ ചിന്തിക്കാൻ പാടില്ല; ഉപ്പും മുളകിനെ കുറിച്ച് ശ്രീകണ്ഠൻ നായർ!
ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ പ്രണയത്തെക്കുറിച്ചും, അച്ഛന്റെ ഓർമ്മകളെ കുറിച്ചും സംസാരിച്ച രഞ്ജിനി, ആദ്യമായി അച്ഛന്റെ ഫോട്ടോയും ആരാധകർക്കായി പങ്ക് വച്ചു. ആദ്യമായി തന്റെ അച്ഛന്റെ ഫോട്ടോ ആവശ്യപ്പെട്ട ആരാധികയ്ക്ക് താൻ ഗിഫ്റ്റ് അയച്ചു നൽകുന്നുണ്ട് എന്നും രഞ്ജിനി വ്യക്തമാക്കി.

അതേസമയം, ജീവിതത്തിലെ ഏറ്റവും ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് എന്താണ് എന്ന ഒരാളുടെ ചോദ്യത്തിന് രഞ്ജിനി നൽകിയ മറുപടിയാണ് ആരാധകർക്ക് കൂടുതൽ പ്രിയമായത്."ആളുകൾ കരുതുന്നത് ഞാൻ വളരെ സ്ട്രോങ്ങ് ആൻഡ് ബോൾഡായ ഒരു സ്ത്രീ ആണെന്നാണ് പക്ഷെ അങ്ങനെ അല്ല ഞാൻ വളരെ സെൻസിറ്റീവ് ആയ ഒരു വ്യക്തിയാണ്"

"എന്റെ ജീവിതവും സാഹചര്യങ്ങളും ആണ് എന്നെ ബോൾഡാക്കി മാറ്റിയത്. ഞാൻ സ്വയം ആയതല്ല. എന്നെ ആക്കിയതാണ്. കാര്യങ്ങൾ കണ്ട് പഠിക്കാനുള്ള കഴിവ് എനിക്കുണ്ട്, ഒപ്പം ഹോണസ്റ്റ് ആണ്,മാത്രമല്ല എന്റെ അമ്മ. ഇതൊക്കെയാണ് ജീവിതത്തിലെ ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് എന്ന് പറയാനുള്ളത്", എന്നും രഞ്ജിനി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ