ആപ്പ്ജില്ല

നഷ്ടപ്പെട്ടത് എന്തായിരുന്നു എന്ന് തിരിച്ചറിയുന്നു! അര്‍ജുന്റെ ചേട്ടത്തിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സൗഭാഗ്യ വെങ്കിടേഷ്

കൊവിഡ് രോഗത്തെ തുടര്‍ന്നായിരുന്നു അര്‍ജുന് അച്ഛനേയും സഹോദരഭാര്യയേയും നഷ്ടമായത്. അനു ഉള്ളതിനാല്‍ ചേട്ടത്തിയെ തനിക്ക് മിസ് ചെയ്യാറില്ലെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. കുഞ്ഞാണെങ്കിലും ചേട്ടത്തി ചെയ്യുന്നത് പോലെ തന്നെയാണ് അവളും കാര്യങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു താരം പറഞ്ഞത്.

Samayam Malayalam 25 May 2022, 4:49 pm
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് താര കല്യാണിന്റേത്. മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും അഭിനയത്തില്‍ തുടക്കം കുറിക്കുകയാണ്. ഉരുളക്കുപ്പേരിയില്‍ അര്‍ജുനൊപ്പം താനും എത്തുന്നുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. ചക്കപ്പഴത്തില്‍ നിന്നും പിന്‍മാറിയ അര്‍ജുന്‍ പിന്നീട് ഉരുളക്കുപ്പേരിയില്‍ അഭിനയിക്കുകയായിരുന്നു. യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായാണ് സൗഭാഗ്യയും അര്‍ജുനും വിശേഷങ്ങള്‍ പങ്കിടാറുള്ളത്.
Samayam Malayalam realising what we have lost sowbhagya venkitesh heart touching note about arjun s sister
നഷ്ടപ്പെട്ടത് എന്തായിരുന്നു എന്ന് തിരിച്ചറിയുന്നു! അര്‍ജുന്റെ ചേട്ടത്തിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സൗഭാഗ്യ വെങ്കിടേഷ്

കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു അര്‍ജുന്റെ അച്ഛനും സഹോദരഭാര്യയും വിടവാങ്ങിയത്. കുടുംബത്തിന് ഏറ്റവും വിലപ്പെട്ടതായിരുന്നു ഇരുവരും. ഇന്നും ആ വേദനയില്‍ നിന്നും തങ്ങള്‍ മുക്തരായിട്ടില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ചേട്ടത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് സൗഭാഗ്യ. അര്‍ജുനും സൗഭാഗ്യക്കും ഉമ്മ നല്‍കുന്ന ചേട്ടത്തിയെയാണ് ഫോട്ടോയില്‍ കാണുന്നത്.

ചേട്ടത്തിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സൗഭാഗ്യ വെങ്കിടേഷ്


ചേച്ചിയെ ഓര്‍ക്കുന്നു. നമുക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് മനസിലാക്കുന്നു. ഓര്‍മ്മകള്‍ പുതുക്കുന്നു. അല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളെപ്പോഴും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നുമായിരുന്നു സൗഭാഗ്യ ചേട്ടത്തിയെക്കുറിച്ച് കുറിച്ചത്. അനു ഉള്ളതിനാല്‍ പലപ്പോഴും ചേട്ടത്തിയുടെ കുറവ് അറിയാറില്ലെന്നും ചേട്ടത്തി പറയുന്നത് പോലെ തന്നെയാണ് അവളും കാര്യങ്ങള്‍ പറയുന്നതെന്നും അടുത്തിടെ സൗഭാഗ്യ പറഞ്ഞിരുന്നു. സുദര്‍ശനയ്ക്ക് ഏറെ പ്രിയമുള്ള ചേച്ചിയാണ് അനു, ചോറൂണിന് താന്‍ അച്ഛമ്മയുടെ കൂടെ നി്‌ന്നോളാമെന്നും നിങ്ങള്‍ സമാധാനത്തോടെ പോയി വരൂയെന്നും അവള്‍ പറഞ്ഞപ്പോള്‍ ചേട്ടത്തി പറയുന്നത് പോലെ തന്നെയാണ് തോന്നിയതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. എന്റെ മൂത്ത മകളാണ് അനു, അവള്‍ക്ക് വേണ്ടതെല്ലാം ചെയ്യാറുണ്ട്. അനു ഋതുമതിയായപ്പോള്‍ സൗഭാഗ്യയും അര്‍ജുനും ചേര്‍ന്ന് ആ ചടങ്ങ് ആഘോഷമാക്കി മാറ്റിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ