ആപ്പ്ജില്ല

ഞാനും അവനും മാത്രമുള്ള ജീവിതം ആയത് കൊണ്ടാവും, അവന്‍ പൊതുവെ സയലന്റ് ആണ്, അമ്പലത്തില്‍ പോയാല്‍ മോന്‍ പ്രാര്‍ത്ഥിയ്ക്കുന്നത് ഒറ്റക്കാര്യത്തെ കുറിച്ച് രേഖ രതീഷ്

മകന്‍ അയാന്‍ പൊതുവെ സയലന്റ് ആണ് എന്നാണ് രേഖ രതീഷ് പറയുന്നത്. ഒരു പക്ഷെ ഞാനും അവനും മാത്രമുള്ള ജീവിതം ആയത് കൊണ്ടാവും, അവന്‍ എല്ലാം മനസ്സിലാക്കി ജീവിയ്ക്കും. ആറാം ക്ലാസിലാണ് അയാന്‍ ഇപ്പോള്‍. അവന്റെ ഈ പ്രായത്തിലുള്ള മറ്റ് കുട്ടികള്‍ക്കുള്ള കുസൃതികളൊന്നും ഇല്ലാത്ത ആളാണ്.

Lipi 28 Feb 2022, 2:46 pm
ടെലിവിഷന്‍ പ്രേമികള്‍ക്ക് രേഖ രതീഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ടതില്ല. മഴവില്‍ മനോരമ ചാനല്‍ നോക്കിയാലും ഏഷ്യനെറ്റ് നോക്കിയാലും എല്ലായിടത്തും വ്യത്യസ്ത ഭാവങ്ങളിലും രൂപത്തിലും രേഖ ഉണ്ടാവും. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. കിഴിഞ്ഞ ദിവസം സീരിയല്‍ ടു ഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മകന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചും, മകനെ കുറിച്ചും രേഖ രതീഷ് സംസാരിക്കുകയുണ്ടായി.
Samayam Malayalam rekha ratheesh said that her son ayaan is an die hard vijay fan
ഞാനും അവനും മാത്രമുള്ള ജീവിതം ആയത് കൊണ്ടാവും, അവന്‍ പൊതുവെ സയലന്റ് ആണ്, അമ്പലത്തില്‍ പോയാല്‍ മോന്‍ പ്രാര്‍ത്ഥിയ്ക്കുന്നത് ഒറ്റക്കാര്യത്തെ കുറിച്ച് രേഖ രതീഷ്


​അവന്‍ സയലന്റ് ആണ്

മകന്‍ അയാന്‍ പൊതുവെ സയലന്റ് ആണ് എന്നാണ് രേഖ രതീഷ് പറയുന്നത്. ഒരു പക്ഷെ ഞാനും അവനും മാത്രമുള്ള ജീവിതം ആയത് കൊണ്ടാവും, അവന്‍ എല്ലാം മനസ്സിലാക്കി ജീവിയ്ക്കും. ആറാം ക്ലാസിലാണ് അയാന്‍ ഇപ്പോള്‍. അവന്റെ ഈ പ്രായത്തിലുള്ള മറ്റ് കുട്ടികള്‍ക്കുള്ള കുസൃതികളൊന്നും ഇല്ലാത്ത ആളാണ്. അവന്‍, അവന്റേതായ കാര്യങ്ങളുമായിട്ടാണ് പോകുന്നത്.

​കടുത്ത വിജയ് ഫാന്‍

അയാന്‍ കടുത്ത വിജയ് ഫാന്‍ ആണെന്നും രേഖ പറയുന്നു. മോന്‍ ജനിച്ചത്, ജൂണ്‍ 23 ന് ആണ്. വിജയ് യുടെ പിറന്നാള്‍ 22 ന് ആണെന്ന് എപ്പോഴും പറയും. വിജയ് യോട് ആരാധന എന്നതിനപ്പുറം ഭയങ്കരമായ ഇഷ്ടമാണ്. അമ്പലത്തില്‍ പോയാല്‍ അവന്‍ പ്രാര്‍ത്ഥിയ്ക്കുന്ന ഒറ്റക്കാര്യം എനിക്ക് തമിഴില്‍ വിജയ് യുടെ അമ്മയായി അഭിനയിക്കുന്ന ഒരു റോള്‍ കിട്ടണം എന്നാണ്.

​അമ്മയായി ത്‌നനെ അഭിനയിക്കണം

എപ്പോഴും അമ്പലത്തില്‍ പോയാല്‍ കുറേ നേരം നിന്ന് സംസാരിക്കും. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ആദ്യമൊന്നും അവന്‍ പറഞ്ഞിരുന്നില്ല. പിന്നെ അടിക്കടി ചോദിച്ചപ്പോഴാണ് പറഞ്ഞത്, അമ്മ തമിഴില്‍ വിജയ് യുടെ അമ്മയായി അഭിനയിക്കണം എന്ന്. അമ്മ തന്നെ വേണോ, പെങ്ങളായി അഭിനയിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍.. വേണ്ട അമ്മ തന്നെ ആവണം. അപ്പോഴാണ് എനിക്ക് ലൊക്കേഷനില്‍ വരാനും വിജയ് സാറിനൊപ്പം സംസാരിക്കാനും കഴിയുന്നത് എന്ന് അയാന്‍ പറയും- രേഖ പറഞ്ഞു

​രേഖയുടെ പേടി

തന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മകനെ മാനസികമായി ബാധിയ്ക്കുമോ എന്ന് ഭയപ്പെടുന്നതായും രേഖ പറയുന്നു. അത്തരം വാര്‍ത്തകളുമായി ഞാന്‍ ശീലിച്ചു. പക്ഷെ മകന് അങ്ങനെയല്ല. അവനൊപ്പം പടിക്കുന്ന കുട്ടികളും പഠിപ്പിയ്ക്കുന്ന ടീച്ചേഴ്‌സും അത് കാണുമ്പോള്‍ അവര്‍ക്ക് മുന്നിലുള്ള അവന്റെ അവസ്ഥ എനിക്ക് ആലോചിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇനി അവന്‍ ഒരു പക്വത എത്തുന്നത് വരെ അഭിമുഖങ്ങള്‍ അധികം നല്‍കേണ്ട എന്നാണ് തന്റെ തീരുമാനം എന്നും രേഖ പറയുന്നു

റേറ്റിങ്ങിൽ മൗനരാഗം കുതിക്കുന്നത് എന്തുകൊണ്ട് ?

ആര്‍ട്ടിക്കിള്‍ ഷോ