ആപ്പ്ജില്ല

മാനസമൈനേ പാടി ഞാന്‍ നടക്കില്ല എന്ന് പറഞ്ഞ റോബിന്‍ ആരെ കാണിക്കാനാണ് ഇപ്പോള്‍ ഈ വീഡിയോ പങ്കുവച്ചത്; ആരതിയ്‌ക്കൊപ്പം വീണ്ടും, കുട്ടി ഇപ്പോഴും മിണ്ടുന്നില്ലല്ലോ!!

കട്ടന്‍ വിത്ത് ഇമ്മാട്ടി എന്ന ചാറ്റ് ഷോയിലെ വീഡിയോ വൈറലായതിന്റെ പശ്ചാത്തലത്തിലാണ് ആരതി- റോബിന്‍ ബന്ധവും സോഷ്യല്‍ മീഡിയയില്‍ പാട്ടായത്. അതിന് കാരണം അഭിമുഖം ചെയ്യാന്‍ വന്ന ആരതി ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയാണ്. 'ഈ നോട്ടം കണ്ടാല്‍ ആരാണ് വീഴാത്തത്' എന്ന് ചോദിച്ചുകൊണ്ട് ആണ് ട്രോള്‍ വീഡിയോകള്‍ പുറത്ത് വന്നത്.

Lipi 18 Jul 2022, 10:00 pm
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാവുന്നത് റോബിന്‍ - ദില്‍ഷ ബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. അതിനോടൊപ്പം നടി ആരതിയുമായി റോബിന് പ്രണയമാണ് എന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിയ്ക്കുന്നുണ്ട. പ്രചരിയ്ക്കുന്ന ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്ന് ഇതാ പുതിയ വീഡിയോയുമായി ആരതിയ്‌ക്കൊപ്പം റോബിന്‍ വീണ്ടും എത്തിയിരിയ്ക്കുന്നു.
Samayam Malayalam robin again with arathi podi
മാനസമൈനേ പാടി ഞാന്‍ നടക്കില്ല എന്ന് പറഞ്ഞ റോബിന്‍ ആരെ കാണിക്കാനാണ് ഇപ്പോള്‍ ഈ വീഡിയോ പങ്കുവച്ചത്; ആരതിയ്‌ക്കൊപ്പം വീണ്ടും, കുട്ടി ഇപ്പോഴും മിണ്ടുന്നില്ലല്ലോ!!


​അഭിമിഖം വൈറലായി

കട്ടന്‍ വിത്ത് ഇമ്മാട്ടി എന്ന ചാറ്റ് ഷോയിലെ വീഡിയോ വൈറലായതിന്റെ പശ്ചാത്തലത്തിലാണ് ആരതി- റോബിന്‍ ബന്ധവും സോഷ്യല്‍ മീഡിയയില്‍ പാട്ടായത്. അതിന് കാരണം അഭിമുഖം ചെയ്യാന്‍ വന്ന ആരതി ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയാണ്. 'ഈ നോട്ടം കണ്ടാല്‍ ആരാണ് വീഴാത്തത്' എന്ന് ചോദിച്ചുകൊണ്ട് ആണ് ട്രോള്‍ വീഡിയോകള്‍ പുറത്ത് വന്നത്.

​ദില്‍ഷയുടെ വീഡിയോ

തൊട്ടു പിന്നാലെ ദില്‍ഷ റോബിനുമായി ഇനിയൊരു സൗഹൃദവും ഇല്ല എന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. റോബിനും ബ്ലെസ്ലിയും തന്നെ പന്താടുകയാണ് എന്നും, തനിയ്ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല എന്നുമൊക്കെയായിരുന്നു ദില്‍ഷയുടെ ഭാഷ്യം. റോബിന് വേഗം കല്യാണം വേണം എന്നും, എന്നാല്‍ തനിയ്ക്ക് പെട്ടന്ന് അത് സാധ്യമല്ല എന്നുമൊക്കെ വീഡിയോയില്‍ ദില്‍ഷ പറയുന്നുണ്ടായിരുന്നു

​സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

വിഷയത്തില്‍ റോബിനെ ആശ്വസിപ്പിച്ചുകൊണ്ട് പലരും രംഗത്ത് എത്തി. ദില്‍ഷയെ തേപ്പുകാരിയായി ചിത്രീകരിക്കപ്പെട്ടു. ചിലര്‍ ഉചിതമായ തീരുമാനം എടുത്തതിന് ദില്‍ഷയെ പ്രശംസിച്ചു. അതേ സമയം ഞാന്‍ തളരില്ല, എന്നെ സ്‌നേഹിക്കാന്‍ ഇത്രയും ആളുകള്‍ ഉണ്ടാവുമ്പോള്‍ ഞാന്‍ മാനസ മൈന പാടി നടക്കില്ല എന്നൊക്കെയാണ് റോബിന്‍ പൊതു വേദിയില്‍ സംസാരിച്ചത്.

​പുതിയ വീഡിയോ

അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഇമ്മട്ടിയ്ക്കും ആരതിയ്ക്കും ഒപ്പമുള്ള വീഡിയോയുമായി എത്തിയത്. 'ഞാന്‍ സംസാരിക്കില്ല, ചിരിക്കുക മാത്രമേയുള്ളൂ' എന്ന് ആരതി ആദ്യമേ പറയുന്നുണ്ട്. അത് കണ്ട് റോബിന്‍ പിന്നെയും ചോദിയ്ക്കുന്നു കുട്ടി മിണ്ടുന്നില്ലല്ലോ എന്ന്. ഇതിപ്പോള്‍ ആരെ കാണിക്കാനാണ് ഈ വീഡിയോ എന്നാണ് കമന്റ് ബോക്‌സില്‍ ചിലരുടെ ചോദ്യം.

ഒടുവിൽ ലാലേട്ടനും അത് പറഞ്ഞു... റിയാസ് സലിം സംസാരിക്കുന്നു... | Riyas Saleem Interview |

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ