ആപ്പ്ജില്ല

അച്ഛന്റെ വീട്ടിൽ സന്തോഷവതിയായി റോയ; ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ!

കല്പനയുടെ മകനൊപ്പം നൃത്തവും; വൈറലായി വീഡിയോ!

Samayam Malayalam 16 Sept 2020, 1:45 pm
മലയാളം ടെലിവിഷൻ സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ.
Samayam Malayalam arya

ബഡായ് ബംഗ്ളാവ് എന്ന ഒറ്റ ടെലിവിഷൻ ഷോയിലൂടെയാണ് ഒരു പ്രേക്ഷക സമൂഹത്തെ മുഴുവനും ആര്യ തന്നിലേക്ക് അടുപ്പിച്ചത്. പിന്നീട് അവർ സിനിമ രംഗത്തും സോഷ്യൽ മീഡിയയിലും സജീവമായി. ഏറ്റവും ഒടുവിലായി ബിഗ് ബോസിൽ എത്തിയതോടെ ആര്യയും കുടുംബവും പ്രേക്ഷകർക്ക് പ്രിയങ്കരികൂടി ആയി മാറി.
ALSO READ: ഇപ്പോഴത്തെ അവസ്ഥയിൽ ഇത് ജയിൽ ആണല്ലേ; രശ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ!
ഇപ്പോഴിതാ ആര്യയുടെ മകള്‍ റോയയുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആര്യ ദുബായിലേക്ക് പോയപ്പോൾ മുതൽ മകൾ റോയ താമസിക്കുന്നത് അവളുടെ അച്ഛൻ രോഹിത് സുശീലന് ഒപ്പമാണ്. ആര്യ തന്നെയാണ് റോയ, രോഹിതിന് ഒപ്പമാണ് താമസം എന്ന് അറിയിക്കുന്നത്. ഇപ്പോൾ രോഹിത് പങ്ക് വച്ച വീഡിയോയും, ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. രോഹിത്തിന്റെ സഹോദരി കല്‍പ്പന സുശീലന്റെ മകനൊപ്പം ഉള്ള റോയയുടെ ഡാന്‍സാണ് ആരാധകർ ഏറെ ആഘോഷമാക്കുന്നത്.

ALSO READ: സൗഹൃദത്തിന് അപ്പുറമുള്ള ഇഷ്ടമുണ്ടെന്ന് മനസിലായ നിമിഷം; വീട്ടുകാരുടെ ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷം പ്രണയം
ആര്യ ബിഗ്ബോസില്‍ ആയിരുന്ന സമയത്തും റോയ തന്റെ അച്ഛനൊപ്പമാണ് താമസിച്ചത്. അന്ന് റോയയുടെ പിറന്നാള്‍ രോഹിതും കുടുംബവും ഏറെ ആഘോഷിച്ചിരുന്നു.

വീഡിയോ കാണാം!

ആര്‍ട്ടിക്കിള്‍ ഷോ