ആപ്പ്ജില്ല

ഞാൻ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല! ആ നാല് പേരിൽ സാഗർ ഏട്ടൻ അൽപ്പം സ്പെഷ്യലാണ്; സെറീന പറയുന്നു

ഒരേ ജോബ് റോളിൽ ആണുങ്ങൾക്ക് പ്രത്യേക പ്രയോരിറ്റി കൊടുക്കുന്നത് തനിക്ക് ഫീൽ ചെയ്തിട്ടുള്ളതാണ്. എന്നാൽ അതിൽ മാറ്റങ്ങൾ ഉണ്ടാകണം. ജോലിയിൽ മാത്രമല്ല എല്ലാ കാര്യത്തിലും പെണ്ണുങ്ങൾക്ക് ഒരു സെക്കൻഡ് പ്രയോറിറ്റി ആണ് ലഭിക്കുന്നത്. ഈ നൂറ്റാണ്ടിലും അതിന് മാറ്റം വന്നിട്ടില്ല.

Samayam Malayalam 5 Nov 2023, 9:36 am
ബിഗ് ബോസ് വന്നതോടെയാണ് ജീവിതം തന്നെ മാറി മറിഞ്ഞതെന്ന് നടി സെറീന. അവിടെനിന്നും എന്തും ഫേസ് ചെയ്യാം എന്ന മൈൻഡ് സെറ്റോടെയാണ് പോകുന്നത് . അത് എഡിറ്റഡ് ഷോയാണ്, സ്ക്രിപ്റ്റഡ് അല്ല. വ്യൂവേഴ്സിനെ കൂട്ടാൻ വേണ്ടി എഡിറ്റ് ചെയ്യാറുണ്ട്. ലൈവ് ആണെങ്കിലും അതും എഡിറ്റഡ് ആയിട്ടാണ് ആളുകളിലേക്ക് എത്തുന്നത്. തുടക്കത്തിൽ പ്രഷർ പോയിന്റ് ഇല്ലായിരുന്നു എങ്കിലും, പിന്നെ പിന്നെ എങ്ങനെ എങ്കിലും കഴിഞ്ഞാൽ മതി എന്നായിരുന്നു തനിക്കെന്നും നടിയും മോഡലും കൂടിയായ സെറീന പറയുന്നു.
Samayam Malayalam sagar is a bit special for me says bigg boss fame cerena ann johnson


ലോകത്തെ ഒരു കാര്യങ്ങളും നമുക്ക് അറിയില്ല, അടിയും തർക്കവും മാത്രം. ഞാനും റെനീഷയും തമ്മിൽ ഒരു വിഷയങ്ങളും ഇന്നില്ല , എന്നാൽ ആളുകൾക്ക് അത് അംഗീകരിക്കാൻ ആകില്ല. ഞാൻ എൻ ആർ ഐ കിഡ് ആയിട്ടാണ് അറിയപ്പെട്ടത് എവിടെയും എപ്പോഴും അത് ലേബൽ ചെയ്യപ്പെട്ടു. എന്നാൽ എന്റെ സ്ട്രഗ്ലിങ്ങിനെ കുറിച്ച് ആർക്കും അറിയില്ല. ഞാൻ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല.

പതിനേഴുവയസ്സുമുതൽ ജോലിക്ക് പോയിത്തുടങ്ങിയ ആളാണ് ഞാൻ. എനിക്ക് പഠനത്തിനൊപ്പം തന്നെ കുടുംബത്തെയും നോക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. അങ്ങനെയാണ് പതിനേഴാം വയസ്സ് മുതൽ ഞാൻ പണി എടുത്തു തുടങ്ങുന്നത്. എന്റെ സിവിയിൽ 25 വയസ്സ് ആയപ്പോഴേക്കും എട്ടുവർഷത്തെ എക്സ്പീരിയൻസ് രേഖപ്പെടുത്തി. അതിൽ അഭിമാനമാണ്. എന്നാൽ ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടാണ് ഞാൻ ആ നിലയിലേക്ക് എത്തിയത്.

ജീവിതത്തിലെ വഴിത്തിരിവ് സംഭവിക്കുന്നത് പപ്പ നാട്ടിലേക്ക് പോകുന്നതുമുതലാണ്. കുറേ കാര്യങ്ങൾ നേരിട്ടിട്ടുണ്ട്. ഫിനാൻഷ്യലിയും പ്രശ്നങ്ങൾ നേരിട്ടു. അച്ഛനും അമ്മയും പിരിഞ്ഞോ എന്ന ചോദ്യങ്ങൾ നേരിട്ടപ്പോൾ ഒരുപാട് സങ്കടം ഉണ്ടായി. ഇന്നത്തെ സെറീനയ്ക്ക് അത് വിഷയം ആകില്ല. എന്നാൽ അന്ന് ഞാൻ തളർന്നുപോയിട്ടുണ്ട്.

മൂന്ന് 50 ദിര്ഹത്തിന്റെ നോട്ട് ആണ് എനിക്ക് ആദ്യം കിട്ടിയ സാലറി. ഞാൻ അധ്വാനിച്ചു കിട്ടിയ പൈസ ആദ്യമായി കിട്ടിയപ്പോൾ ഉണ്ടായ അഭിമാനം ഇന്നും ഉണ്ട്. ഇനിയും നമുക്ക് ഒരുപാട് പോകാനുണ്ട്. അതിന്റ ഇടയിൽ ആളുകൾ പലതും പറയും. അതൊന്നും മൈൻഡ് ചെയ്യാറില്ല- സെറീന പറഞ്ഞു.

ബിഗ് ബിസോയിൽ നിന്നും കിട്ടിയ സുഹൃത്തുക്കളിൽ സാഗർ, അമ്മു, ജുനൈസ്, നാദിറ ഇവരൊക്കെ എന്നും കൂടെ ഉണ്ടാകണം എന്നുണ്ട്. ഇപ്പോൾ എനിക്ക് ഇവരെ കൂടാതെ ബിഗ് ബോസിലെ പലരുമായും ബന്ധമുണ്ട്. പക്ഷെ ഈ നാല് പേരോട് ഒരു പ്രത്യേക ഇഷ്ടമാണ്. പ്രത്യേകിച്ചും സാഗർ ഏട്ടനോട്. അങ്ങോട്ടും ഇങ്ങോട്ടും നമ്മൾ നല്ല കണക്ടഡാണ്- സെറീന പറഞ്ഞു.


വിവാഹം എന്ന സിസ്റ്റത്തോട് എനിക്ക് ഇഷ്ടമാണ്, ലിവ് ഇൻ റിലേഷൻ ഷിപ്പ് എന്ന സിസ്റ്റത്തോട് എതിരല്ല, പക്ഷെ പേഴ്സണലി എനിക്ക് ഇഷ്ടം വിവാഹമാണ്. പക്ഷെ ഉടനെ വിവാഹമില്ല. എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്, ജീവിതം ഒന്ന് കരയ്ക്ക് എത്തിച്ചശേഷം വിവാഹം. കെട്ടിയ ആൾക്ക് ബാധ്യത ആകാതെ നമ്മളുടെ രണ്ടാളുടെയും ജീവിതം നല്ല രീതിയിൽ മുൻപോട്ട് പോകണം എന്നാണ് മനസ്സിൽ. അതിനുശേഷം മാത്രമേ വിവാഹം ഉണ്ടാകൂ എന്നും സെറീന എഡിറ്റോറിയലിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ