ആപ്പ്ജില്ല

പബ്‌ജി ഭ്രാന്തനാണ്, പക്ഷെ രാജ്യസുരക്ഷക്ക് ഭീഷണിയാകുമെങ്കിൽ സന്തോഷത്തോടെ വിട്ടുകളയും, സായി കിരൺ

കേന്ദ്ര സർക്കാർ കൂടുതൽ ചൈനീസ് ആപ്പുകളുടെ നിരോധനവുമായി രംഗത്ത് എത്തിയപ്പോൾ ഒരു കൂട്ടം പബ്‌ജി ആരാധകരാണ് ദുഖത്തിലായത്. രാജ്യത്തിൻറെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു കാര്യം വിട്ടുകളയാൻ സന്തോഷമാണ് എന്നാണ് വാനമ്പാടിയിലെ മോഹൻകുമാർ പറയുന്നത്

Lipi 6 Sept 2020, 11:42 am
കൂടുതൽ ചൈനീസ് ആപ്പുകളുടെ നിരോധനവുമായി കേന്ദ്ര സർക്കാർ എത്തിയപ്പോൾ ദുഖത്തിലായത് ഒരു കൂട്ടം പബ്‌ജി ആരാധകരാണ്. വെടിയും പുകയും ചിക്കൻ ഡിന്നറുമെല്ലാം ഇനി മിസ് ചെയ്യുമെന്നോർത്തു സങ്കടത്തിൽ തന്നെയാണ് ഒരു കൂട്ടം. എന്നാൽ, രാജ്യത്തിൻറെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു കാര്യം സന്തോഷത്തോടെ വിട്ടുകളയും എന്ന് വാനമ്പാടിയിലെ മോഹൻകുമാർ, സായി കിരൺ റാം.
Samayam Malayalam sai kiran ram reacts to pubg ban in country
പബ്‌ജി ഭ്രാന്തനാണ്, പക്ഷെ രാജ്യസുരക്ഷക്ക് ഭീഷണിയാകുമെങ്കിൽ സന്തോഷത്തോടെ വിട്ടുകളയും, സായി കിരൺ


പബ്‌ജിയിലെ മികച്ച കളിക്കാരനായ അദ്ദേഹം, ടൈംസ് ഓഫ് ഇന്ത്യയോടാണ് ആപ്പ് നിരോധനത്തെക്കുറിച്ചു പ്രതികരിച്ചത്.

"എനിക്ക് പബ്‌ജി വളരെ ഇഷ്ടമാണ്, ഞാൻ ഒരു മികച്ച കളിക്കാരൻ തന്നെയായിരുന്നു. എന്റെ ടീമും ഡബിൾ സ്ട്രോങ്ങ് ആയിരുന്നു. പക്ഷെ, എന്റെ രാജ്യത്തിൻറെ പരമോന്നധികാരത്തിനും സുരക്ഷക്കും ഭീഷണിയാകും എങ്കിൽ, സന്തോഷത്തോടെ ഞാൻ ഇത് വിട്ടുകളയും. പബ്‌ജിയെന്തു, ആവശ്യമെങ്കിൽ എന്റെ രാജ്യത്തിന് വേണ്ടി യുദ്ധത്തിനിറങ്ങാനും ഞാൻ തയ്യാറാണ്," സായി പറഞ്ഞു.

Also Read: അധ്യാപകദിനത്തിൽ ദക്ഷിണയായി 'അക്ഷരസ്മരണ'; അണിയറയിൽ ഉപ്പും മുളകും ടീം!

താൻ ഈ കളി വിനോദത്തിനു വേണ്ടി മാത്രം കളിക്കുന്നതാണെന്നും ഒന്നുപോയാൽ മറ്റൊന്നിൽ സന്തോഷം കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.

"എനിക്കിത് ഒരു വിനോദം മാത്രമാണ്. കാൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ മറ്റു ഗെയിമുകൾ ഉണ്ട്, ഞാൻ അതിലേക്കു മാറും. അതല്ലെങ്കിൽ മറ്റൊന്ന്," സായി പറഞ്ഞു.

Also Read: മാസ്സ് ഡയലോഗുമായി മഞ്ജു വാര്യർ, വിധികർത്താക്കളായി യുവഗായകർ; സൂപ്പർ 4 ഒരുങ്ങുന്നു

വാനമ്പാടി സീരിയലിലെ മോഹൻകുമാർ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ തെലുഗു നടനാണ് സായി കിരൺ റാം. ആയിരം എപ്പിസോഡുകൾ കഴിഞ്ഞ വാനമ്പാടി ക്ലൈമാക്സിനോട് അടുക്കുകയാണ്. സീരിയലിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനെക്കുറിച്ചും തന്റെ ഓൺ-സ്ക്രീൻ മകൾ ഗൗരിയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ഈയിടെ പങ്കുവെച്ചിരുന്നു സായി.

ആര്‍ട്ടിക്കിള്‍ ഷോ