ആപ്പ്ജില്ല

ഇസയാണ് എല്ലാം; നിസ്കാരം മുടക്കില്ല, തല മറച്ചേ പുറത്തിറങ്ങൂ, മേക്കപ്പ് ഇല്ലേയില്ല! സാഹചര്യം കൊണ്ട്, മാറിയതാണ്; പണ്ട് മുതൽക്കു തന്നെ പർദ്ദ ധരിക്കുന്ന ആളാണ്; പുതിയ മേക്കോവറും തിരിച്ചുവരവും സജിത പറയുന്നു!

വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോൾ ഞങ്ങൾ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭർത്താവും കുടുംബവും കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും സജിത!

Samayam Malayalam 20 Oct 2021, 10:54 am
ബാലതാരമായി ബിഗ് സ്‌ക്രീനിൽ എത്തി തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. ഒരുകാലത്തെ മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിട്ടുണ്ടെങ്കിലും ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെയാണ് സജിത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടര്‍ന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളിൽ മാത്രമല്ല സീരിയലുകളിലും തിളങ്ങാന്‍ തുടങ്ങി. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നില്ല സജിത കൈകാര്യം ചെയ്തതിൽ അധികവും. വില്ലത്തി വേഷങ്ങളിലൂടെയാണ് സജിത ശ്രദ്ധിക്കപെട്ടത്. ഗ്ളാമർ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരിൽ നിറഞ്ഞു നിന്നിരുന്നു. സജിതയുടെ വിശേഷങ്ങൾ ഇപ്പോൾ വീണ്ടും വൈറൽ ആവുകയാണ്. വിശേഷങ്ങൾ വായിക്കാം ALSO READ: അത് കൈമാറി എന്റെ കൈയ്യിലെത്തി: ഞാൻ എന്റെ മോൾക്ക് കൊടുക്കാൻ എന്ന് പറഞ്ഞു എടുത്തുവച്ചതാണ്; ഒപ്പം അമ്മ നൽകിയ ആ വാടാമല്ലി നിറമുള്ള ഉടുപ്പുമുണ്ട്; മാമാട്ടിക്ക് അത് നൽകിയോ എന്ന ചോദ്യവുമായി ആരാധകർ!
Samayam Malayalam sajitha betti exclusive interview she talks about life and her makeover
ഇസയാണ് എല്ലാം; നിസ്കാരം മുടക്കില്ല, തല മറച്ചേ പുറത്തിറങ്ങൂ, മേക്കപ്പ് ഇല്ലേയില്ല! സാഹചര്യം കൊണ്ട്, മാറിയതാണ്; പണ്ട് മുതൽക്കു തന്നെ പർദ്ദ ധരിക്കുന്ന ആളാണ്; പുതിയ മേക്കോവറും തിരിച്ചുവരവും സജിത പറയുന്നു!



​വിവാഹത്തിന് ശേഷവും!

2012 ൽ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗർഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു. കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ സജിത അഭിനയത്തിൽ നിന്നും ഇടവേള എടുത്തിട്ട്. എങ്കിലും തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെ കരുതിയിരുന്ന ഒരു പെൺകുട്ടി വേഗം പോയ പോലെയുള്ള ഫീലാണ് വീട്ടമ്മമാരായ ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്നും മനസ്സിൽ. അതുകൊണ്ടുതന്നെ സജിതയുടെ വിശേഷങ്ങൾ അറിയാനും ആരാധകർ ഏറെയാണ്.

​ഇടവേള എടുത്തില്ല!

"ഞാൻ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാൻ പറ്റില്ല എന്ന് ഒരിക്കൽ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സജിത പറഞ്ഞിരുന്നു. കാരണം ഇപ്പോൾ എന്റെ മകൾ ഇസക്ക് ഒന്നര വയസ്സായി (ഇപ്പോൾ മൂന്നര വയസ്സ്). അവളെ ഗർഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു. ഇപ്പോൾ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല- എന്ന പരാതിയും സജിത പങ്കുവച്ചിരുന്നു.

​ഷമാസ് നടനുമാണ്!

സജിതയുടെ ഭർത്താവ് ഷമാസ് ബിസിനെസ്സ് കാരനാണ് ഒപ്പം ഒരു കലാകാരനും. ‘ടൂ കൺ ട്രീസി’ൽ ഒരു ചെറിയ വേഷം ചെയ്ത അദ്ദേഹം ഇപ്പോഴും തന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും സജിത പറഞ്ഞു. ഷമാസ് ഇക്ക എന്ന് എന്നോട് അഭിനയം നിർത്താൻ പറയുന്നുവോ അത് വരെയും ഞാൻ അഭിനയിക്കും. ഇത് വരെയും അദ്ദേഹം എന്റെ ഒപ്പം നിന്നിട്ടുള്ളത് അല്ലാതെ ഒന്നിനും നോ എന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം തന്നെയാണ് എന്റെ എല്ലാ ഭാഗ്യങ്ങൾക്കും കാരണം-, സജിത വാചാലയായി.

​ഗ്ളാമർ വേഷങ്ങളിൽ നിന്നുള്ള മാറ്റം

ഗ്ളാമർ വേഷങ്ങളിൽ നിന്നും പെട്ടെന്ന് ഞാൻ ട്രഡീഷൻ ആയതൊന്നും അല്ല. ഞാൻ പണ്ട് മുതൽക്കു തന്നെ പർദ്ദ ധരിക്കുന്ന ആളാണ്. നിസ്കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടർന്ന് കൊണ്ട് പോകുന്നു. ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങൾ.അതുകൊണ്ട് തന്നെ പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിച്ചു പോരുന്നു. എന്ന് കരുതി സിനിമയിലോ സീരിയലുകളിലോ എത്തുമ്പോഴും അങ്ങിനെയുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്നൊന്നും താൻ പറയുന്നില്ലെന്നും സജിത വ്യക്തമാക്കിയിട്ടുണ്ട്.

​ഗ്ളാമർ വേഷങ്ങൾ

ഗ്ളാമർ വേഷങ്ങൾ ഒഴികെയുള്ള വേഷങ്ങൾ എന്തും കഥാപാത്രത്തിന് അനുസരിച്ചു ചെയ്യുന്ന സജിത ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും പറയുന്നു. മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. ഉണ്ടാകാൻ ഷമാസ് ഇക്ക സമ്മതിക്കുകയും ഇല്ല. അദ്ദേഹം എന്റെ പ്രൊഫഷനെ അത്രയും ബഹുമാനിക്കുന്ന ആള് തന്നെയാണ്. പടച്ചോന്റെ കൃപ കൊണ്ടാണ് അദ്ദേഹത്തെ ലഭിച്ചതെന്നും സജിത പറഞ്ഞു. അഭിനയത്തിൽ നിന്നും സാഹചര്യങ്ങൾ കൊണ്ട് മാറി നിന്നു എന്ന് മാത്രം നല്ല കഥാപാത്രങ്ങൾ ഒത്തുവന്നാൽ തിരിച്ചുവരുമെന്നും സജിത അറിയിച്ചിരുന്നു.

​ഞാൻ തിരിച്ചുവരും

ഞാൻ തിരിച്ചുവരും. നിരവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച കഥാപത്രം ഇത് വരെയും തനിക്ക് വന്നിട്ടില്ല എന്നും സജിത പറഞ്ഞു. ഇന്നും തന്നെ കാണുന്നവർ ഞാൻ ചെയ്ത വില്ലത്തി കഥാപാത്രങ്ങളെ പറ്റി സംസാരിക്കും. വില്ലത്തി ആയാലും സോഫ്റ്റ് ക്യാരക്ടർ ആയാലും ഞാൻ ലീഡ് ചെയ്യുന്ന ഒരു റോൾ ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്. സീരിയലുകളിൽ മാത്രമാണ് ഇക്കാര്യത്തിൽ എനിക്ക് വാശി. പക്ഷേ സിനിമയിൽ നായികാ കഥാപത്രം മതി എന്നൊന്നും പറയില്ലെന്നും സജിത.

​എന്തിനും കൂട്ടായി ഇക്ക!

ഷാമസിക്ക അഭിനയത്തിലേക്ക് പോകാനായി പറയാറുണ്ട്. നീ എല്ലാവരും അറിയുന്ന ഒരു സ്റ്റാർ ആണ് അപ്പോൾ നീ അഭിനയിക്കണം ഞാൻ എന്തിനും കൂട്ടുണ്ടാകും എന്നാണ് അദ്ദേഹം പറയുക എന്നും സജിത പറഞ്ഞിട്ടുണ്ട്. ടു കൺട്രീസ്, തെങ്കാശിപ്പട്ടണം, നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, റെഡ് സല്യൂട്ട് എന്നീ ചിത്രങ്ങളില്‍ സജിത അഭിനയിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. അടുക്കളയിൽ ജോലിയുണ്ട് എന്ന ചിത്രത്തിലായിരുന്നു സജിത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അറുപതോളം സീരിയലുകളിൽ തിളങ്ങിയ സജിത അവസാനം ചെയ്ത മെഗാ പരമ്പര സീതയാണ്.

ഇസയാണ് എല്ലാം; നിസ്കാരം മുടക്കില്ല, തല മറച്ചേ പുറത്തിറങ്ങൂ, മേക്കപ്പ് ഇല്ലേയില്ല! സാഹചര്യം കൊണ്ട്, മാറിയതാണ്; പണ്ട് മുതൽക്കു തന്നെ പർദ്ദ ധരിക്കുന്ന ആളാണ്; പുതിയ മേക്കോവറും തിരിച്ചുവരവും സജിത പറയുന്നു!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ