Please enable javascript.Bijesh Avanoor,സത്യത്തിന്റെ മുഖം എപ്പോളും വികൃതമാണ് എന്റെ മുഖം പോലെയെന്ന് ബിജേഷ്! ഇങ്ങനെ എഴുതിയത് ഒരൊറ്റ പ്രതീക്ഷയിലാണ്! അതേപോലെ കമന്റ് ചെയ്യില്ലേയെന്ന് ചോദ്യവും! - santhwanam fame bijesh avanoor shares start music experience - Samayam Malayalam

സത്യത്തിന്റെ മുഖം എപ്പോളും വികൃതമാണ് എന്റെ മുഖം പോലെയെന്ന് ബിജേഷ്! ഇങ്ങനെ എഴുതിയത് ഒരൊറ്റ പ്രതീക്ഷയിലാണ്! അതേപോലെ കമന്റ് ചെയ്യില്ലേയെന്ന് ചോദ്യവും!

Samayam Malayalam 3 Nov 2021, 8:29 pm
Subscribe

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. സാന്ത്വനം പരമ്പരയില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് ബിജേഷ്. സ്ക്രീനിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട് അദ്ദേഹം.

santhwanam fame bijesh avanoor shares start music experience
സത്യത്തിന്റെ മുഖം എപ്പോളും വികൃതമാണ് എന്റെ മുഖം പോലെയെന്ന് ബിജേഷ്! ഇങ്ങനെ എഴുതിയത് ഒരൊറ്റ പ്രതീക്ഷയിലാണ്! അതേപോലെ കമന്റ് ചെയ്യില്ലേയെന്ന് ചോദ്യവും!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. സാന്ത്വനം വീട്ടിലെ ദേവിയുടെ സഹോദരന്‍ സേതുവായാണ് ബിജേഷ് പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയത്. ബാലന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സേതുവിന്റെ ഹൃദ്യമായ പെരുമാറ്റവും സംസാരവുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാര്‍ട്ട് മ്യസിക്കില്‍ സാന്ത്വനം താരങ്ങളും അണിനിരന്നിരുന്നു. ആ വിശേഷങ്ങള്‍ പങ്കിട്ട് താരങ്ങളെല്ലാം എത്തിയിരുന്നു. ബിജേഷും ഇതേക്കുറിച്ച് വാചാലനായെത്തിയിട്ടുണ്ട്.
നിൽപ്പും ഭാവവുമൊക്കെ കണ്ടാൽ തോന്നും എന്തോ മഹാ സംഭവത്തിന്‌ പോകുന്നതാ എന്ന് അല്ലെ. സ്റ്റാർ മ്യൂസിക്കിൽ പങ്കെടുത്തു മുഖത്ത് മുഴുവൻ വെള്ളം ചീറ്റിച്ചു ചമ്മി കുളമാകുവാൻ പോകുന്നതാ. പിറകിൽ നിന്നും മൈക്ക് കണക്ട് ചെയ്യുന്ന ചേട്ടൻ വിചാരിച്ചിട്ടുണ്ടാകും.
bijesh avanoor

സത്യത്തിന്റെ മുഖം എപ്പോളും വികൃതമാണ് എന്റെ മുഖം പോലെയെന്ന് ബിജേഷ്


ഇവനാരപ്പ, ഞാൻ ലാലേട്ടന് വരെ മൈക്ക് കണെക്ട് ചെയ്തിട്ടുണ്ട്. അങ്ങേര് വരെ ഷോ കാണിക്കാതെയാ നിന്നിട്ടുള്ളത്. ഇവന്റെ ഒക്കെ ഒരു നിൽപ് എന്ന്. പക്ഷെ ചേട്ടനറിയില്ലല്ലോ. എന്റെ ഫോട്ടോ എടുക്കാൻ നമ്മുടെ അച്ചു (കണ്ണൻ )വന്നു ക്യാമറ എടുത്തതിന്റെ ഷോ ആണെന്ന്. ആ പോട്ടെ സത്യത്തിന്റെ മുഖം എപ്പോളും വികൃതമാണ് എന്റെ മുഖം പോലെ. (നിങ്ങൾ ക്യാപ്ഷൻ വായിച്ചു ഒടുവിൽ ചേട്ടന്റെ മുഖം അത്ര വികൃതമൊന്നുമല്ല കേട്ടോ എന്ന് കമന്റ് ഇടും എന്ന ഒരൊറ്റ പ്രതീക്ഷയിൽ എഴുതിയതാ ലാസ്റ്റ് വാക്കുകൾ. എന്നെ നിരാശപ്പെടുത്തരുതേയെന്നുമായിരുന്നു ബിജേഷിന്റെ കുറിപ്പ്.
ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ ബിജേഷിന്റെ ആദ്യ പരമ്പരയാണ് സാന്ത്വനം. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറുകയായിരുന്നു സാന്ത്വനം. പരമ്പരയിലെ താരങ്ങള്‍ക്കെല്ലാം ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ