Please enable javascript.Saranya Anand In Bikini,പട്ടായ ബീച്ചില്‍ ബിക്കിനിയില്‍ ശരണ്യ ആനന്ദ്! വീണ്ടും വിവാഹം ചെയ്തതിന് ശേഷമുള്ള ഹണിമൂണ്‍ ആഘോഷമാണോ എന്ന് ആരാധകര്‍ - saranya anand in pattaya beach: photo goes viral - Samayam Malayalam

പട്ടായ ബീച്ചില്‍ ബിക്കിനിയില്‍ ശരണ്യ ആനന്ദ്! വീണ്ടും വിവാഹം ചെയ്തതിന് ശേഷമുള്ള ഹണിമൂണ്‍ ആഘോഷമാണോ എന്ന് ആരാധകര്‍

Authored byഅശ്വിനി പി | Samayam Malayalam 1 Dec 2023, 1:13 pm
Subscribe

കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രമായി അഭിനയിക്കുന്നതിലൂടെ ശ്രദ്ധ നേടുന്ന നടിയാണ് ശരണ്യ ആനന്ദ്. പട്ടായ ബീച്ചില്‍ നിന്നുള്ള പുതിയ ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു    

saranya anand in pattaya beach photo goes viral
പട്ടായ ബീച്ചില്‍ ബിക്കിനിയില്‍ ശരണ്യ ആനന്ദ്! വീണ്ടും വിവാഹം ചെയ്തതിന് ശേഷമുള്ള ഹണിമൂണ്‍ ആഘോഷമാണോ എന്ന് ആരാധകര്‍
അവസാനിക്കുന്നു എന്ന് പറഞ്ഞ ഇടത്തു നിന്ന് കുടുംബ വിളക്ക് സീരിയല്‍ വീണ്ടും പുതിയ കഥയുമായി എത്തുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മീര വാസുദേവന്‍ സുമിത്ര എന്ന കഥാപാത്രമായി കഥയില്‍ തന്നെയുണ്ട് എങ്കിലും പുതിയ കഥാപാത്രങ്ങള്‍ പലരും വരുന്നുണ്ട് എന്നാണ് ചാനല്‍ പുറത്തുവിടുന്ന വിവരം. വേദിക ഉണ്ടാവുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

വേദിക ഉണ്ടാവുമോ, ഇല്ലയോ.. വേദികയായി എത്തുന്ന ശരണ്യ ആനന്ദ് അവധി ആഘോഷത്തിലാണ്. പട്ടായ ബീച്ചില്‍ അവധി ആഘോഷിക്കുന്ന ബിക്കിനി ചിത്രം ശരണ്യ ആനന്ദ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 'സ്വപ്‌നം കാണാന്‍ നിങ്ങള്‍ക്ക ചിലത് നല്‍കുന്നു' എന്ന് പറഞ്ഞ് പങ്കുവച്ച ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കൈയ്യടി നേടി

കൈയ്യടി നേടി

കുടുംബ വിളക്ക് സീരിയലില്‍ തുടക്കത്തില്‍ വില്ലത്തിയായിട്ടാണ് വേദിക വന്നത് എങ്കിലും പിന്നീട് നായികാ പരിവേഷമായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍. അവസാനം സിദ്ധാര്‍ത്ഥിനെ ഇനിയെനിക്ക് വേണ്ട എന്ന് ധൈര്യത്തോടെ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ചു. വേദികയായുള്ള ശരണ്യയുടെ അഭിനയവും കൈയ്യടി നേടിയിരുന്നു

പിന്നെ കണ്ടില്ല

പിന്നെ കണ്ടില്ല

രണ്ടാം ഭര്‍ത്താവായ സിദ്ധാര്‍ത്ഥില്‍ നിന്നും വിവാഹ മോചനം നേടി, ആദ്യ ഭര്‍ത്താവായ സമ്പത്തിനെ വിവാഹം ചെയ്യുന്നത് വരെയുമാണ് സീരിയലില്‍ വേദികയെ കാണിച്ചത്. പിന്നീട് വേദികയെ കണ്ടിട്ടില്ല. അതിന് ശേഷം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പട്ടായ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ്.

ഹണിമൂണിലാണോ

ഹണിമൂണിലാണോ

സമ്പത്തുമായുള്ള റീ മാര്യേജിന് ശേഷം പട്ടായയില്‍ ഹണിമൂണിന് പോയതാണോ എന്നാണ് കമന്റില്‍ ചില ആരാധകരുടെ ചോദ്യം. വ്യത്യസ്തം, യുനീക് ബ്യൂട്ടി എന്നൊക്കെയാണ് മറ്റ് കമന്റുകള്‍. എന്തായാലും ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവും എന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു

അശ്വിനി പി
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ