ആപ്പ്ജില്ല

പ്രണയവും അല്പം നാണവും സന്തോഷവും എല്ലാം നിറഞ്ഞ അനുഭവമാണ് അത്; ഭര്‍ത്താവിന് വേണ്ടി ആദ്യമായി കര്‍വാചൗത്ത് എടുത്ത സന്തോഷം പങ്കുവച്ച് ശരണ്യ ആനന്ദ്

ആദ്യ ഭര്‍ത്താവിനെയും മകനെയും ജീവിതത്തില്‍ നിന്ന് ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭാര്‍ത്താവിനെ തട്ടിയെടുത്ത കഥാപാത്രമായിട്ടാണ് വേദികയെ പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതില്‍ നിന്നും തീര്‍ത്തും വിഭിന്നയാണ് വേദികയെ അവതരിപ്പിയ്ക്കുന്ന ശരണ്യ

Samayam Malayalam 14 Oct 2022, 12:44 pm
കുടുംബവിളക്ക് എന്ന സീരിയലിലെ വേദികയ്ക്ക് ആമുഖങ്ങള്‍ ആവശ്യമില്ല. ആദ്യ ഭര്‍ത്താവിനെയും മകനെയും ജീവിതത്തില്‍ നിന്ന് ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭാര്‍ത്താവിനെ തട്ടിയെടുത്ത കഥാപാത്രമായിട്ടാണ് വേദികയെ പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതില്‍ നിന്നും തീര്‍ത്തും വിഭിന്നയാണ് വേദികയെ അവതരിപ്പിയ്ക്കുന്ന ശരണ്യ. പകല് മുഴുവന്‍ ഭര്‍ത്താവിന് വേണ്ടി വ്രതം നോറ്റ്, കര്‍വാചൗത്ത് ചെയ്യതതിന്റെ അനുഭവം പങ്കുവച്ച് നടി.
Samayam Malayalam saranya anand shares her joy of taking karwa chauth for the first time
പ്രണയവും അല്പം നാണവും സന്തോഷവും എല്ലാം നിറഞ്ഞ അനുഭവമാണ് അത്; ഭര്‍ത്താവിന് വേണ്ടി ആദ്യമായി കര്‍വാചൗത്ത് എടുത്ത സന്തോഷം പങ്കുവച്ച് ശരണ്യ ആനന്ദ്


കര്‍വാചൗത്ത്

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശരണ്യ തന്റെ ആദ്യത്തെ കര്‍വാചൗത്ത് അനുഭവം പങ്കുവച്ച് എത്തിയിരിയ്ക്കുന്നത്. ഭര്‍ത്താവിന്റെ ആയുര്‍ ആരോഗ്യ സൗഖ്യത്തിന് വേണ്ടി ഭാര്യമാര്‍ നോക്കുന്ന നൊയമ്പാണ് കര്‍വാചൗത്ത്. പൊതുവെ നോര്‍ത്ത് ഇന്ത്യന്‍സ് ആണ് ഈ ചടങ്ങ് നടത്തുന്നത്. ഗുജറാത്ത് സെറ്റില്‍ഡ് മലയാളീസ് ആണ് ശരണ്യയുടെ ഭര്‍ത്താവും കുടുംബവും.

​എന്റെ ആദ്യത്തെ കര്‍വാചൗത്ത്

എന്റെ ആദ്യത്തെ കര്‍വാചൗത്ത്. ഇതൊരു മനോഹരമായ അനുഭവമായിരുന്നു. എന്റെ ജാനിന് വേണ്ടിയുള്ള ഉപവാസം സന്തോഷവും പ്രണയവും അല്പം നാണവും ഒക്കെ നിറഞ്ഞ ഒരു വികാര നിര്‍ഭരമായ അനുഭവമായിരുന്നു. ഒരു നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി കാത്തിരിയ്ക്കുകയായിരുന്നു ഞാന്‍. എന്റെ കര്‍വാചൗത്ത് മനോഹരമാക്കിയ സരി നായര്‍ ചേച്ചിയ്ക്ക് നന്ദി.

​എല്ലാവരും എടുക്കണം എന്ന് ശരണ്യ

അച്ഛന്റെയും അമ്മയുടെയും എല്ലാം അനുഗ്രഹം വാങ്ങി കര്‍വാചൗത്ത് മനോഹരമാക്കി. ജാതിയും മതവും ഒന്നും നോക്കാതെ ഒരിക്കല്‍ എങ്കിലും ജീവിതത്തില്‍ കര്‍വാ ചൗത്ത് വ്രതം എടുക്കണം. അതൊരു മനോഹര അനുഭവമാണ്. ആചാരപരമായ പ്രാര്‍ത്ഥനകള്‍ക്കും കുടുംബത്തിനൊപ്പമുള്ള ഡിന്നറിനും ശേഷം ഈ ദിവസം അവസാനിച്ചു- ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

​ശരണ്യയും ഭര്‍ത്താവും

2020 നവംബറില്‍ ആയിരുന്നു ശരണ്യയുടെയും മനീഷിന്റെയും വിവാഹം. മനീഷിന്റെ ആഗ്രഹ പ്രകാരം ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഗുജറാത്ത് സെറ്റില്‍ഡ് ബിസിനസ്സുകാരനാണ് മനീഷ്. ഇപ്പോള്‍ നിരവധി ടിവി ഷോകളിലൂടെ ശരണ്യയുടെ മനീഷേട്ടനെ മലയാളി പ്രേക്ഷകര്‍ക്ക് അറിയാം.

അങ്ങനെ അപ്പു സാന്ത്വനത്തിലേക്ക് തിരിച്ചെത്തി | Santhwanam | santhwanam round up |

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ