ആപ്പ്ജില്ല

ഇപ്പോൾ 10 വയസ്സ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ട്; അവർക്കും കൂടി പരിഹാരം ഉണ്ടാകുമോ; സീമ ചോദിക്കുന്നു

പത്തു വയസ്സിലൊക്കെ ആർത്തവം വരുന്നത് ഇപ്പൊളത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കൊണ്ടാവാം.. ഞാൻ പറഞ്ഞു വന്നത് സ്കൂൾ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ എന്നാണ്- സീമ പറയുന്നു!!

Samayam Malayalam 20 Jan 2023, 3:35 pm
നമുക്ക് അറിയാം നടി എന്നതിലുപരി ഒരു സോഷ്യൽ മീഡിയ വർക്കർ കൂടിയാണ് സീമ ജി നായർ. ആനുകാലിക വിഷയങ്ങളിൽ തന്റെ വ്യക്തമായ അഭിപ്രായങ്ങൾ പറയാറുള്ള വ്യക്തി കൂടിയാണ് സീമ.
Samayam Malayalam SEEMA G NAIR


ഇപ്പോൾ 10 വയസ്സ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ട്.. ആർത്തവം എന്താണെന്നു മനസ്സിലാകും മുന്നേ തന്നെ കുട്ടികൾക്ക് അത് വന്നു തുടങ്ങും.. പണ്ടൊക്കെ 14/15 വയസ്സിൽ ആവും ഇതൊക്കെ വരുക.. 10 വയസ്സിലൊക്കെ വരുന്നത് ഇപ്പൊളത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കൊണ്ടാവാം.. ഞാൻ പറഞ്ഞു വന്നത് സ്കൂൾ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ..

ആദ്യത്തെ രണ്ട്‌ മൂന്ന് ദിവസങ്ങളിൽ 10 വയസ്സുള്ള ഈ കുഞ്ഞുങ്ങൾക്കൊക്കെ എങ്ങനെ ഈ വേദനകൾ താങ്ങാൻ പറ്റും.. സമൂഹത്തിൽ ഒരു ചലനം സൃഷ്ടിക്കുന്ന ഈ മാറ്റങ്ങൾ കൊണ്ടുവന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ.. എന്റെ ഈ കുറിപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുമെന്ന് വിശ്വസിക്കുന്നു.. ഇതിന്റെ സാങ്കേതിക വശങ്ങൾ എനിക്കറിയില്ല, എന്റെ എളിയ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.. എല്ലാവർക്കും നന്മകൾ നേരുന്നു..

ആര്‍ട്ടിക്കിള്‍ ഷോ