ആപ്പ്ജില്ല

കറുത്ത പൊട്ട് തൊട്ടു കൊടുത്താൽ ദൃഷ്ടി മാറും; ഇപ്പോഴും ഈ ആചാരങ്ങൾ ഒക്കെ നോക്കുന്നത് അതിശയം തന്നെയെന്ന് ആരാധകർ

ഒരു വര്‍ഷം മുന്‍പ് ആണ് വിഷ്ണുവിന്റെയും അനുശ്രീയുടെയും വിവാഹം കഴിഞ്ഞത്. അനുശ്രീയുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നു വിവാഹം.

Samayam Malayalam 25 Jan 2023, 2:35 pm
ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം അനുശ്രീ ഉറപ്പിക്കുന്നത്. നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്യുന്നത്. ഇതിനിടയിലായിരുന്നു അനുശ്രീയുടെ വിവാഹം. ക്യാമറമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹവും. എന്നാൽ ആ ബന്ധം അധികം നീണ്ട് പോവുകയും ചെയ്തില്ല.
Samayam Malayalam serial actress anusree shares her child s first pongal video
കറുത്ത പൊട്ട് തൊട്ടു കൊടുത്താൽ ദൃഷ്ടി മാറും; ഇപ്പോഴും ഈ ആചാരങ്ങൾ ഒക്കെ നോക്കുന്നത് അതിശയം തന്നെയെന്ന് ആരാധകർ


മകന്റെ ജനനശേഷം

മകൻ ജനിച്ച ശേഷമാണ് വിഷ്ണുവും ആയി അനുശ്രീ ആകുന്നു താമസിക്കാൻ തുടങ്ങിയത്. ഇരുവരുടെയും വിവാഹം രെജിസ്റ്റർ ചെയ്യാതെ നടന്നത് കൊണ്ടുതന്നെ ലീഗൽ ആയ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മകന്റെ ജനനത്തോടെയാണ് യൂ ട്യൂബിലൂടെയും അനുശ്രീ എത്തുന്നത്. അഭിനയത്തിലേക്ക് ഉടനെ ഇല്ലേ എന്നുള്ള ആരാധകരുടെ സംശയങ്ങൾക്ക് ഇതുവരെയും നടി മറുപടി നൽകിയിട്ടില്ല. മകൻറെ ചോറൂണും, മകന്റെ ഒരു ദിവസത്തെ റുട്ടീനും എല്ലാം അനുശ്രീ പങ്കിടുന്ന വീഡിയോയിൽ ഉൾപ്പെടുത്താറുണ്ട്.

കുഞ്ഞിന് ദൃഷ്ടി പറ്റാതെയിരിക്കാൻ

മകൻ ജനിച്ച ശേഷം ആദ്യമായി എത്തിയ പൊങ്കൽ ആണ് കുടുംബം കഴിഞ്ഞദിവസം ആഘോഷം ആക്കിയത്. മകന്റെ എല്ലാ കാര്യങ്ങളും മുൻപിൽ തന്നെ നിന്ന് നടത്തുന്നുണ്ട് അനുശ്രീ. കുഞ്ഞിനെ കുളിപ്പിക്കുന്നതും മാമൂട്ടുന്നതും എല്ലാം അനു തന്നെയാണ്. ഇടയ്ക്ക് അമ്മ സഹായിക്കുന്നതും പുത്തൻ വീഡിയോയിൽ കാണാം. കുളിപ്പിച്ചതിനു ശേഷം കറുത്തപൊട്ട് കുഞ്ഞിനെ തൊടുവിക്കുന്നതിന്റെ പ്രാധാന്യവും അനു പറയുന്നുണ്ട്. കുട്ടിക്ക് ദൃഷ്ടി പറ്റാതെയിരിക്കാൻ ഇത് നല്ലതാണു എന്നും അനു പറയുന്നുണ്ട്.

ഇത്തരം ആചാരങ്ങളിൽ വിശ്വസിക്കുന്നുണ്ടല്ലോ

ഇപ്പോഴും ഇത്തരം ആചാരങ്ങളിൽ വിശ്വസിക്കുന്നുണ്ടല്ലോ എന്നാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകൾ ആണ് പൊങ്കലിന് നടന്നത്. ആദ്യം ഭഗവാന് നേദ്യം വച്ചതിനു ശേഷം മകന് നൽകുന്നതും പുത്തൻ വീഡിയോയിൽ അനു കാണിക്കുന്നു. എന്തുതന്നെ ആയാലും അനു മടങ്ങി വരുമോ എന്നറിയാൻ ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.


15-ാം വയസ്സിലാണ് ആദ്യമായി അനുശ്രീ ലീഡ് റോളിൽ എത്തുന്നത്. ഏഴുരാത്രികള്‍ എന്ന പരമ്പരയിലായിരുന്നു അത്.

ജിത്തു മോനായി തുടക്കം

'ഓമനത്തിങ്കൾ പക്ഷി' എന്ന പരമ്പരയിൽ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായ നടിയാണ് അനുശ്രീ. 2005 മുതൽ അഭിനയലോകത്തുള്ള താരം 'സീ കേരള'ത്തിൽ 'പൂക്കാലം വരവായി' എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ താരമിപ്പോള്‍ നായികാ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. അരയന്നങ്ങളുടെ വീട്ടിൽ റൊൺസൺ വിൻസെന്റിന്റെ കാമുകി ആയിട്ടാണ് അനു എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ