Please enable javascript.Shappile Kariyum Navile Ruchiyum Kishore,5 വർഷം കേരളത്തിലെ ഷാപ്പുകളിൽ കയറിയിറങ്ങി: പ്രവാസികൾ ബന്ധപ്പെട്ടിരുന്നു; അഭിപ്രായ വ്യത്യാസങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു! കിഷോറിന്റെ വിശേഷങ്ങൾ! - shappile kariyum navile ruchiyum fame kishore nk s opens up - Samayam Malayalam

5 വർഷം കേരളത്തിലെ ഷാപ്പുകളിൽ കയറിയിറങ്ങി: പ്രവാസികൾ ബന്ധപ്പെട്ടിരുന്നു; അഭിപ്രായ വ്യത്യാസങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു! കിഷോറിന്റെ വിശേഷങ്ങൾ!

Samayam Malayalam 17 Dec 2021, 3:30 pm
Subscribe

അഭിനയം മാത്രമല്ല അവതാരകനായും ഗായകനായും, തിളങ്ങുന്നുണ്ട് കിഷോർ!

shappile kariyum navile ruchiyum fame kishore nk s opens up
5 വർഷം കേരളത്തിലെ ഷാപ്പുകളിൽ കയറിയിറങ്ങി: പ്രവാസികൾ ബന്ധപ്പെട്ടിരുന്നു; അഭിപ്രായ വ്യത്യാസങ്ങൾ കാര്യങ്ങൾ മാറ്റിമറിച്ചു! കിഷോറിന്റെ വിശേഷങ്ങൾ!
മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതനായി മാറിയ താരമാണ് കിഷോര്‍. അഭിനയം മാത്രമല്ല അവതാരകനായും ഗായകനായും, പാചകവിദഗ്ധനായും ഒക്കെ അദ്ദേഹം തിളങ്ങുന്നുണ്ട് പാചക പരിപാടികളിലൂടെയായി ഏറെ ശ്രദ്ധ നേടിയ കിഷോര്‍ യൂ ട്യൂബ് വ്‌ളോഗറായും പ്രേക്ഷകർക്കിടയിൽ നിറയുന്നുണ്ട്. സീരിയൽ രംഗത്തെ മികച്ച ഹാസ്യനടനുള്ള കേരള സർക്കാരിന്റെ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രണ്ടു പതിറ്റാണ്ടിലധികം നീണ്ട അഭിനയ ജീവിതത്തിന് ആണ് ആ അംഗീകാരം ലഭിച്ചത്. വിവിധ ചാനൽ പരിപാടികളിൽ നിറ സാന്നിധ്യമാകാറുള്ള കിഷോറിന്റെ വിശേഷങ്ങളിലൂടെ. ALSO READ: എസ്ബിഐ ഉദ്യോഗസ്ഥനായിരുന്ന എംജി ശ്രീകുമാർ; മുണ്ടക്കയത്തു താമസിച്ചത് രണ്ടുവർഷത്തോളം; എംജിയുടെ അധികമാർക്കും അറിയാത്ത കഥ!

​കുട്ടിക്കാലം മുതലേ തന്നെ പാട്ട് കൂടെ

​കുട്ടിക്കാലം മുതലേ തന്നെ പാട്ട് കൂടെ

കുട്ടിക്കാലം മുതലേ തന്നെ പാട്ട് കൂടെ ഉണ്ടെന്നു പലപ്പോഴും കിഷോർ തുറന്ന് പറഞ്ഞിട്ടുണ്ട്. അധ്യാപനം, കൃഷി, മോട്ടിവേഷൻ സ്പീക്കിങ്, എഴുത്ത്, പാചകം എന്നിങ്ങനെ പല മേഖലകളിലും തനിക്ക് ശോഭിക്കാൻ കഴിയുമെന്നും നടൻ തെളിയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെ മിനിസ്ക്രീനിലെത്തുകയും ഏറ്റെടുത്ത കഥാപാത്രങ്ങൾക്ക് നിറഞ്ഞ കൈയടിയും കിഷോർ നേടിയിട്ടുണ്ട്.

​ഷാപ്പിലെ രുചി!

​ഷാപ്പിലെ രുചി!

ഷാപ്പുകളിൽ രുചി തേടി കിഷോർ നടത്തിയ യാത്രയുടെ വിശേഷങ്ങൾക്ക് ഏറെ ആസ്വാദകർ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം സ്വദേശിയായ കിഷോർ നാലു മക്കളിൽ ഇളയവനായിട്ടാണ് ജനിക്കുന്നത്. അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം പോലീസ് ഉദോഗസ്ഥൻ ആയിട്ടാണ് സേവനം അനുഷ്ഠിച്ചത് . അമ്മ രാഷ്ട്രീയപ്രവർത്തകയും ആയിരുന്നു.

​വിധി മറ്റൊന്ന്!

​വിധി മറ്റൊന്ന്!

സർക്കാർ ഉദ്യോഗസ്ഥൻ ആക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹം കിഷോറിന് സാധിച്ചു കൊടുക്കാൻ ആയില്ല. വിധി മറ്റൊന്നായിരുന്നു. കലയുടെ ലോകമായിരുന്നു കിഷോറിനെ തേടിയെത്തിയത്. വീട്ടിൽ അച്ഛനും കലാപരമായ കഴിവുകൾ ഉണ്ടായിരുന്നുവെന്ന് ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

​സ്കൂൾ കാലം മുതലേ

​സ്കൂൾ കാലം മുതലേ

സ്കൂൾ കാലം മുതലേ തന്നെ മിമിക്രിയും നാടകവുമൊക്കെയായി കലാജീവിതം ആരംഭിച്ച കിഷോർ നടൻ കൃഷ്ണൻകുട്ടി നായർ‌ വഴിയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പ്രൊഫെഷണൽ മിമിക്രി രംഗത്ത് എത്തിയ കിഷോർ പിന്നീടാണ് കലാഭവൻ റിയാസും ചേർന്ന് ‘നർമകല’ എന്ന പേരിൽ ഒരു സമതി തുടങ്ങിയത്. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളും കിഷോറിനെ തേടിയെത്തി.

​കേരളത്തിലെ മിക്ക ഷാപ്പുകളിലും

​കേരളത്തിലെ മിക്ക ഷാപ്പുകളിലും

ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന കിഷോറിന്റെ പരിപാടിക്ക് നിറഞ്ഞ സ്വീകരണം ആയിരുന്നു ലഭിച്ചത്. ഷാപ്പിലെ കറികൾ മാത്രം പരിചയപ്പെടുത്തുന്ന ഷോയിലൂടെ കേരളത്തിലെ മിക്ക ഷാപ്പുകളിലും കിഷോർ കയറി ഇറങ്ങി പ്രേക്ഷകരുടെ മനസ്സിലും സ്ഥാനം കണ്ടെത്തി. ഇപ്പോൾ ഭക്ഷണശാലയും നടത്തുന്ന കിഷോറിന് പശു വളർത്തലും കൃഷിയുമുണ്ട്.

​അഭിപ്രായവ്യത്യാസങ്ങൾ കാര്യങ്ങളെ മാറ്റി!

​അഭിപ്രായവ്യത്യാസങ്ങൾ കാര്യങ്ങളെ മാറ്റി!

ഷാപ്പിലെ കറിയും നാവിലെ രുചിയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നിരവധി പ്രവാസികൾ ബന്ധപ്പെടുകയും തന്റെ പേരിൽ കട തുടങ്ങാം എന്നു പറയുകയും ചെയ്തിരുന്നു. ഗൾഫിലും നാട്ടിലും അതിനുവേണ്ടി ചില സ്ഥലങ്ങൾ പോയി കാണുകയും ചെയ്തു. എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ കാരണം അതൊന്നും നടന്നില്ല എന്നും മനോരമയോട് കിഷോർ പറഞ്ഞിട്ടുണ്ട്.

കുടുംബം

കുടുംബം

കിഷോറിന്റെ ഭാര്യ അശ്വതി നഴ്സിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. മകൻ ആദികേശവൻ.

പ്രണയിച്ചവരെയൊന്നും കല്യാണം കഴിക്കാന്‍ പറ്റിയില്ല. അത് ഒരു പരിധി വരെ നല്ലതെന്നാണ് തോന്നിയിട്ടുള്ളത്. നഷ്ട പ്രണയത്തെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല എന്നൊരിക്കൽ പറയാം നേടാം വേദിയിൽ വച്ച് കിഷോർ പറഞ്ഞിട്ടുണ്ട്.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ