ആപ്പ്ജില്ല

ഇങ്ങിനെയൊരാൾ ഉണ്ടെങ്കിൽ പിന്നെന്ത് വേണം; ചോറും, ബീഫും, കൂർക്കലും ഇക്കണോമിക് ടൈംസിൽ എത്തിച്ച കൂട്ടുകാരി!

എന്തിനും ഏതിനും വിമർശനം കാണുന്ന ചിലരും അഭിപ്രായം പങ്കിട്ട് എത്തുകയുണ്ടായി!

Samayam Malayalam 7 Dec 2020, 12:30 pm
മലയാളികളുടെ പ്രിയങ്കരിയായ ഗായിക ആണ് സിത്താര കൃഷ്ണകുമാർ. വ്യത്യസ്ത ആലാപന ശൈലി നിരവധി പേരെ തന്റെ ആരാധകരാക്കി മാറ്റിയ അതുല്യ പ്രതിഭ കൂടിയാണ് സിത്താര. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ് പ്രിയ ഗായിക. സാമൂഹിക പ്രാധാന്യമുള്ള പല വിഷയങ്ങളിലും സിത്താര ഇടപെടാറുണ്ട്. അടുത്തിടെ സിത്താര പങ്ക് വച്ച ഒരു വീഡിയോ നിറഞ്ഞ കൈയ്യടി വാങ്ങിയിരുന്നു.
Samayam Malayalam sithara


ALSO READ: പ്രണയം തുറന്ന് പറഞ്ഞ് റെയ്ജൻ; മൂന്ന് തേപ്പ് കിട്ടിയെന്നും ഇത് നാലാമത്തേതെന്നും ആരാധികമാരുടെ പ്രിയനടൻ!

സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റിയെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുമാണ് സിത്താര മനസ് തുറന്നിരിക്കുന്നത്. മിക്ക വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കുന്ന സിത്താര പങ്കിട്ട ഏറ്റവും പുതിയ ഒരു ചിത്രമാണ് പ്രേക്ഷകർക്ക് ഏറെ സന്തോഷം നൽകുന്നത്. മലയാളികളുടെ പ്രിയ വാർത്ത അവതാരക ആയ ശ്രീജയുമായുള്ള സൗഹൃദത്തെക്കുറിച്ചു പലപ്പോഴും സിത്താര എഴുതിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും തന്റെ പ്രിയ സുഹൃത്ത് നൽകിയ ഒരു സന്തോഷത്തെക്കുറിച്ചുകൂടിയാണ് താരം പോസ്റ്റ് പങ്ക് വച്ചത്.

ALSO READ: നമ്മുടെ വച്ചുമ്മ തലയുയർത്തി നിൽക്കുന്ന ദിവസങ്ങൾ; അവളെ താഴ്ത്തിയവരുടെ മുൻപിൽ അഭിമാനത്തോടെ വച്ചുമ്മ

'ചോറും, ബീഫും, കൂർക്കലും ഇക്കണോമിക് ടൈംസിൽ പൊതിഞ്ഞു കൊണ്ടുവരാൻ ഇതുപോലെ കൂട്ടുകാരുണ്ടെങ്കിൽ വേറെന്തുവേണം', എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് സിത്താര പോസ്റ്റ് പങ്കിട്ടത്. നിരവധി ആരാധകർ ആണ് സിത്താരയുടെ പോസ്റ്റിനു ലൈക്ക് നൽകി രംഗത്ത് വന്നത്. ഇതൊക്കെ എന്തിനാണ് ചേച്ചി നാട്ടുകാരെ കാണിക്കുന്നത്? എന്ന ഒരാളുടെ ചോദ്യത്തിന് സിത്താരയുടെ സുഹൃത്ത് നൽകിയ മറുപടിയും വൈറൽ ആയി മാറിയിട്ടുണ്ട്.

ഒരു രസം. നിങ്ങൾ ഒക്കെ കുടുംബം അല്ലെ. അപ്പൊ കുടുംബം ആയി ഷെയർ ചെയ്യുന്നു. മനസ്സിലായോ എന്നാണ് സുഹൃത്ത് മറുപടി നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ