ആപ്പ്ജില്ല

കൂവി വിളിച്ച് ബഹളമുണ്ടാക്കി നില, മകളുടെ ആദ്യത്തെ തിയേറ്റര്‍ അനുഭവം പങ്കുവച്ച് ശ്രീനിഷും പേളിയും, വീഡിയോ

ശ്രീനിഷിന്റെ വീട്ടുകാര്‍ക്കൊപ്പം തമിഴ്‌നാട്ടിലമാണ് ഇപ്പോള്‍ പേളിയും കുഞ്ഞു ഉള്ളത്. അമ്മായി അമ്മയ്‌ക്കൊപ്പം പുറത്ത് പോയ ചിത്രങ്ങളും മറ്റും പേളി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പിന്നാലെ ശ്രീനി നില ആദ്യമായി തിയേറ്ററില്‍ ഇരുന്ന് സിനിമ കാണുന്ന വീഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടു.

Samayam Malayalam 20 Oct 2021, 1:58 pm

ഹൈലൈറ്റ്:

  • നില ആദ്യമായി തിയേറ്ററില്‍ ഇരുന്ന് സിനിമ കാണുന്ന വീഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ട് ശ്രീനിഷ്
  • ശ്രീനിഷിന്റെ വീട്ടുകാര്‍ക്കൊപ്പം തമിഴ്‌നാട്ടിലമാണ് ഇപ്പോള്‍ പേളിയും കുഞ്ഞു ഉള്ളത്.
  • നിലയുടേതായി പങ്കുവച്ച വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam nila baby
ശ്രീനിഷ് അരവിന്ദിന്റെയും പേളി മാണിയുടെയും ജീവിതം ഒട്ടും സ്വകാര്യമല്ല. തങ്ങളുടെ തുറന്നിട്ട ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും ആരാധകരെയും പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ശ്രീനിഷിന് ആയാലും പേളിയ്ക്ക് ആയാലും യാതൊരു വിരോധവും ഇല്ല. പേളി ഗര്‍ഭിണി ആയതു മുതല്‍, നിലയെ പ്രസവിയ്ക്കുന്നത് വരെയും വിശേഷങ്ങള്‍ പങ്കുവച്ച് താര ദമ്പതികള്‍, നില ജനിച്ച ശേഷം അവളുടെ കുഞ്ഞു കുഞ്ഞു കുസൃതികളും കളിയും ചിരിയും ആരാധകര്‍ക്കായി പങ്കുവയ്ക്കാന്‍ തുടങ്ങി.
നിലയുടേതായി പങ്കുവച്ച വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇത് കൂടാതെ പേളി യൂട്യൂബില്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിയ്ക്കുന്നു. ഇപ്പോള്‍ താര ദമ്പതികള്‍ പങ്കുവച്ചിരിയ്ക്കുന്നത് നിലയുടെ ആദ്യത്തെ തിയേറ്റര്‍ അനുഭവമാണ്.

View this post on Instagram A post shared by Srinish Aravind (@srinish_aravind)

ശ്രീനിഷിന്റെ വീട്ടുകാര്‍ക്കൊപ്പം തമിഴ്‌നാട്ടിലമാണ് ഇപ്പോള്‍ പേളിയും കുഞ്ഞു ഉള്ളത്. അമ്മായി അമ്മയ്‌ക്കൊപ്പം പുറത്ത് പോയ ചിത്രങ്ങളും മറ്റും പേളി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. പിന്നാലെ ശ്രീനി നില ആദ്യമായി തിയേറ്ററില്‍ ഇരുന്ന് സിനിമ കാണുന്ന വീഡിയോയും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടു. പേളിയുടെ മടിയില്‍ ഇരുന്ന് കൂവി വിളിച്ച് ബഹളമുണ്ടാക്കി കൊണ്ടാണ് നില സിനിമ കാണുന്നത്. 'ഇന്ന് ഞങ്ങളെ എല്ലാവരെയും പുറത്താക്കും' എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചത്.

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും സുഹൃത്തുക്കളായതും പിന്നീട് പ്രണയം തുടങ്ങിയതും. ഷോയില്‍ വച്ച് തന്നെ ശ്രീനിഷിനോടുള്ള പ്രണയം പേളി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് വേറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും സ്‌ക്രിപ്റ്റഡ് ആണെന്നുമൊക്കെയായിരുന്നു പുറമെ നിന്ന് നോക്കുന്നവര്‍ മനസ്സിലാക്കിയത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ എല്ലാം കാറ്റില്‍ പറത്തി ശ്രീനിഷും പേളിയും വിവാഹിതരായി.

വിവാഹ ശേഷമുള്ള തങ്ങളുടെ പ്രണയ നിമിഷങ്ങളും കുടുംബ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതിലൂടെ അവിടെയും ശ്രീനിഷ് - പേളി മാണി ദമ്പതികള്‍ക്ക് ആരാധകരുണ്ടായി. നില കൂടെ വന്നതോടെ താരദമ്പതികളുടെ വിശേഷം അറിയാം ആരാധകര്‍ക്ക് ആകാംക്ഷയുമായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ