ആപ്പ്ജില്ല

സിംപിൾ ആയിരിക്കുക; സത്യസന്ധവും; ജൂഹി പറയുന്നു!

പരമ്പരയിൽ നിന്നും പിന്മാറിയ ശേഷം സോഷ്യൽ മീഡിയയിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ ജൂഹി നിറയുന്നുണ്ട്

Samayam Malayalam 1 Nov 2020, 10:11 am
ഉപ്പും മുളകും പരമ്പരയിൽ ലച്ചു എന്ന കഥാപാത്രം ആയെത്തിയതോടെയാണ് ജൂഹി റുസ്തഗി മലയാളികൾക്ക് സുപരിചിത ആകുന്നത്. പരമ്പരയിൽ ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത സമയത്താണ് ജൂഹി പരമ്പരയിൽ നിന്നും പിന്മാറിയത്. സ്വകാര്യമായ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് ജൂഹി പിന്മാറിയത്. ജൂഹിയുടെ പിന്മാറ്റം ഉപ്പും മുളകും പ്രേക്ഷകർക്ക് ഏറെ നിരാശയാണ് സമ്മാനിച്ചത് എങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ ആരാധകർക്കായിചിത്രങ്ങളും പോസ്റ്റുകളും പങ്കിടാറും ഉണ്ട്.
Samayam Malayalam juhi


ALSO READ: ലെെക്ക് ചെയ്തില്ലെങ്കില്‍ 'കോക്കാച്ചി' പിടിക്കും; ലെെക്കിന് അശ്വതിയുടെ 'ഹൊറര്‍ മൂവ്', കമന്റുമായി പെെങ്കിളി

ഒരു ഇടവേളക്ക് ശേഷമാണ് സോഷ്യൽ മീഡിയയിലും ജൂഹി സജീവം ആകുന്നത്. ഒരു രണ്ടാം വരവ് ആയിരുന്നു ജൂഹി അടുത്തിടെ സോഷ്യൽ മീഡിയയിൽ നടത്തിയത്.സോഷ്യൽ മീഡിയയിൽ സജീവം ആയതോടെ അഭിനയത്തിലേക്കും താരം എത്തുമോ എന്ന ചോദ്യവും സംശയവും ആരാധകർ ഉയർത്തുകയുണ്ടായി. എന്നാൽ ആരാധകരുടെ ചോദ്യങ്ങളോട് മുഖം തിരിക്കുന്ന ഭാവമാണ് ജൂഹി നടത്തിയത്.

ALSO READ: അഞ്ജു നിന്നെ കൊണ്ട് പറ്റില്ല തിരിച്ചുപോകൂ: അഭിനയത്തിലേക്ക് ഇറങ്ങിയ കഥയുമായി അഞ്ജു ശ്രീ!

ജൂഹി പങ്ക് വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്." സിംപിൾ ആയിരിക്കുക, സത്യസന്ധമായിരിക്കുക എന്ന ക്യാപ്ഷ്യനോടെയാണ് ജൂഹി പുതിയ ചിത്രവും പങ്ക് വച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജൂഹി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി രംഗത്ത് വന്നത്. കൂടുതൽ മെലിഞ്ഞു സുന്ദരി ആയിട്ടുണ്ട് ജൂഹി എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ