ആപ്പ്ജില്ല

സഹിച്ചും ക്ഷമിച്ചും ഈ 2 പിള്ളേരെ ഓർത്തിരിക്കേണ്ട ഒരാവശ്യവും ഇല്ല; ബുദ്ധിയും ആരോഗ്യവുള്ള സ്ത്രീയാണ് ഞാൻ; സോനു

ഞങ്ങൾ അതിനു മുൻപേ തൊട്ടേ പ്രണയിച്ചു നടന്നവർ ആണ്. സുഹാനയുടെ പ്ലസ് റ്റു കാലഘട്ടം തൊട്ടേ ഞങ്ങൾ പ്രണയിക്കുകയാണ്. ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങൾ കുറവാണ്.

Samayam Malayalam 22 Dec 2022, 1:39 pm
കഴിഞ്ഞ ദിവസമായിരുന്നു ബഷീറും സുഹാനയും 13ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വർഷങ്ങൾ പ്രണയിച്ചതിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായതെന്നുപറയുകയാണ് ഇരുവരും . പത്ത് പതിനേഴ് വര്‍ഷമായി ഞങ്ങള്‍ ഇങ്ങനെ ഇണക്കവും പിണക്കവുമൊക്കെയായി കഴിയുന്നു. ഇനിയും വർഷങ്ങൾ ഈ ബന്ധം ഇങ്ങനെ പോകും. പ്ലസ് ടുവിന് സോനു പഠിച്ച സമയം മുതൽ പ്രണയിച്ചു തുടങ്ങിയതാണ് എന്നും ബഷീർ പറയുന്നുണ്ട്. വിശേഷങ്ങൾ വായിക്കാം.
Samayam Malayalam suhana and basheer bashi celebrates 13th wedding anniversary celebration video
സഹിച്ചും ക്ഷമിച്ചും ഈ 2 പിള്ളേരെ ഓർത്തിരിക്കേണ്ട ഒരാവശ്യവും ഇല്ല; ബുദ്ധിയും ആരോഗ്യവുള്ള സ്ത്രീയാണ് ഞാൻ; സോനു



നീ എന്നെ സഹിച്ചു അല്ലേ സോനു

എന്താണ് സുഹാന ഫുൾ പവറിൽ ആണല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് ബഷീർ പുത്തൻ വീഡിയിയയിൽ സംസാരിച്ചു തുടങ്ങുന്നത്. പിന്നെ സുഹാന ഗർഭിണി ആണെന്ന തരത്തിലുള്ള വാർത്തകൾ കണ്ടു അതിൽ ഒരു സത്യവും ഇല്ല. പതിമൂന്നു വര്ഷം സോനു നീ എന്നെ സഹിക്കുകയിരുന്നു എന്ന് ബഷീർ സോനുവിനോട് പറയുന്നതും റിയാലിറ്റി സോനു റിയാലിറ്റിബി എന്ന് മഷൂറാ വിളിച്ചു പറയുന്നതും വീഡിയോയിൽ കേൾക്കാം. എല്ലാ കുടുംബത്തിലും ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിലും നടക്കാറുണ്ട് എന്നും ബഷീർ പറയുന്നു.

വിജയകരമായ ദാമ്പത്യത്തിന്

ഒരു കുടുംബജീവിതം എന്ന് പറയുന്നത് പരസ്പരം അഡ്ജസ്റ്റ് ചെയ്തും മനസിലാക്കിയും മുൻപോട്ട് പോകുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ വിജയപൂർണ്ണമായ ഒരു ദാമ്പത്യം മുൻപോട്ട് പോവുകയോള്ളൂ. ഞാൻ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട് എങ്കിൽ പോലും. എല്ലാം സഹിച്ചും ക്ഷമിച്ചും സുഹാന അങ്ങനെ പോകുന്നു എന്ന് ബഷീർ പറയുമ്പോൾ അതെന്താണ് എല്ലാം സഹിച്ചും ക്ഷമിച്ചും എന്നൊക്കെ പറയുന്നതെന്ന മറുചോദ്യം സുഹാന ബഷിയോട് ചോദിക്കുന്നു.

പതിമൂന്നുവര്ഷം അടിച്ചു പൊളിച്ചു

കണ്ടല്ലോ പോയിന്റ് കണ്ടല്ലോ, ഞാൻ അത് അവളെക്കൊണ്ട് പറയിപ്പിച്ചതാണ്. മാഷാഹ് അള്ളാഹ് ഞങ്ങൾ പതിമൂന്നുവര്ഷം അടിച്ചു പൊളിച്ചു ഇവിടം വരെ എത്തി. ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്, എനിക്ക് സഹിച്ചും ക്ഷമിച്ചും ഈ രണ്ടു പിള്ളേരെ ഓർത്തിരിക്കേണ്ട ഒരാവശ്യവും ഇല്ല. വീട്ടിലെ ജോലി ചെയ്യുന്ന ആളുകൾ ഒക്കെ വേലക്കാരികൾ ആണെങ്കിൽ ഞാനും വേലക്കാരി തന്നെയാണ്. വീട്ടിൽ ജോലി ചെയ്താലേ വീട് വൃത്തിയോടെ കിടക്കുകയോള്ളൂ. അങ്ങനെ ആണെങ്കിൽ ഞാനും വേലക്കാരൻ ആണ് ബഷീറും കൂട്ടിച്ചേർക്കുന്നു.

ഞാൻ ഈ ജീവിതത്തിൽ ഹാപ്പിയാണ്

ഞാൻ എല്ലാ വീഡിയോയിലും ഇത് തന്നെ പറയാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ആരെയും നോക്കി ഇവിടെ നിക്കേണ്ട ഒരാവശ്യവും ഇല്ല. എനിക്ക് എന്റെ കുഞ്ഞുങ്ങളെ നോക്കാനുള്ള ആരോഗ്യവും ബുദ്ധിയും എന്റെ പടച്ചോൻ തന്നിട്ടുണ്ട്. സ്നേഹം ഉള്ളതുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ നിൽക്കുന്നത്. ഞാൻ ഈ ജീവിതത്തിൽ ഹാപ്പിയാണ്. ഞങ്ങളുടെ മോളെ കെട്ടിച്ചാലും ഇത് തന്നെ ആകും നിങ്ങൾ പറയുക. അത് എന്തും അകട്ടെ ഞങ്ങൾക്ക് ഈ ഫേക്ക് വാർത്തകൾക്ക് പുറകെ പോകാൻ സമയം ഇല്ല- സോനവും ബഷിയും ഒരേ സ്വരത്തിൽ പറയുന്നു.

നിങ്ങൾക്ക് എന്താ കന്നുകാണില്ലെ

വിവാഹം കഴിഞ്ഞിട്ടേ പതിമൂന്നു വര്ഷം ആയിട്ടുള്ളൂ. ഞങ്ങൾ അതിനു മുൻപേ തൊട്ടേ പ്രണയിച്ചു നടന്നവർ ആണ്. സുഹാനയുടെ പ്ലസ് റ്റു കാലഘട്ടം തൊട്ടേ ഞങ്ങൾ പ്രണയിക്കുകയാണ്. ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങൾ കുറവാണ്. സുഹാനയ്ക്ക് മാത്രം ഒന്നും ചെയ്യാറില്ല എന്ന് പറയുന്നവരോട് ചോദിയ്ക്കാൻ ഒന്ന് മാത്രം നിങ്ങൾ എന്താ കണ്ണുപൊട്ടന്മാർ ആണോ, നിങ്ങൾ സുഹാനയുടെ ആഘോഷം ഒന്നും കണ്ടിട്ടില്ലേ. എത്ര മോശം അവസ്ഥകൾ വന്നാലും ഞങ്ങൾ അതിനെയെല്ലാം ഓവർകം ചെയ്തു മുൻപോട്ട് പോകും- ഇരുവരും പറയുന്നു.

എനിക്ക് ഇവരെ വർഷങ്ങൾ ആയി അറിയാം

നിങ്ങൾ ഞങ്ങളുടെ വീഡിയോയിൽ കാണുന്നത് മാത്രമല്ല ജീവിതം. ആരെങ്കിലും തമ്മിൽ അടിപിടിക്കുന്നതൊക്കെ വീഡിയോ ഇടുമോ. എല്ലാ വീട്ടിലും ഉള്ള പോലെയുള്ള വിഷയങ്ങൾ ഞങ്ങൾക്കിടയിലെ ഉണ്ടാകാറുണ്ട്. അതൊന്നും പബ്ലിക്ക് ആക്കാൻ ഉദ്ദേശിക്കുന്നില്ല ബഷീർ പറയുന്നു .

എനിക്ക് ഇവരെ വര്ഷങ്ങളുടെ പരിചയം ഉണ്ട്. ഇവർ വളരെ സന്തോഷത്തോടെ കുടുംബം കൊണ്ട് പോകുന്ന ആളുകൾ ആണ് എന്തിനാണ് വെറുതെ മോശം കമന്റുകൾ പങ്കിടുന്നത് എന്നും ബഷീറിന്റെ കുടുംബ സുഹൃത്ത് വീഡിയോയിൽ പറയുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ