ആപ്പ്ജില്ല

വേലയും കൂലിയും ഇല്ലാത്ത സുമേഷിനൊപ്പം ഇറങ്ങിവരാന്‍ തോന്നിയല്ലോ! സുപ്രിയയെ വരവേറ്റ് കുടുംബാംഗങ്ങള്‍! സുമേഷും സുപ്രിയയും മികച്ച ജോഡികളാണെന്ന് ആരാധകരും

സുമേഷിന്റെ ഭാര്യയായി സുപ്രിയ എത്തിയതോടെ കുഞ്ഞുണ്ണിയുടെ വീട് സജീവമായിരിക്കുകയാണ്. ഇളയ മരുമകള്‍ അത്ര ചില്ലറക്കാരിയല്ലെന്നാണ് ലളിതയുടെ കമന്റ്. അമ്മായിഅമ്മ ഇത്തിരി ജാഡയുള്ള ആളാണെന്നായിരുന്നു സുപ്രിയയുടെ കണ്ടെത്തല്‍.

Samayam Malayalam 19 Jan 2022, 11:13 am
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരിപാടികളിലൊന്നായ ചക്കപ്പഴത്തിലേക്ക് അടുത്തിടെയാണ് പുതിയ അതിഥി എത്തിയത്. സുമേഷ് എപ്പോഴും പറയുന്ന സുപ്രിയ കുഞ്ഞുണ്ണിയുടെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. സീരിയല്‍താരത്തെക്കൊണ്ട് സുപ്രിയയെ വിവാഹം കഴിപ്പിക്കാനുള്ള നീക്കം നടക്കുന്നത് മനസിലാക്കിയായിരുന്നു സുമേഷ് ആ സാഹസത്തിന് മുതിര്‍ന്നത്. സുപ്രിയ എത്തിയതോടെ ചക്കപ്പഴം വേറെ ലെവലായെന്നാണ് ആരാധകരുടെ കമന്റുകള്‍. വേലം കൂലിയും ഇല്ലാത്ത സുമേഷ് വന്നുവിളിച്ചപ്പോള്‍ എങ്ങനെയാണ് സുപ്രിയ ഇറങ്ങിപ്പോന്നതെന്നായിരുന്നു ലളിതയും കുഞ്ഞുണ്ണിയും ചോദിച്ചത്. ഇപ്പോള്‍ ജോലി ഇല്ലെങ്കിലും വൈകാതെ തന്നെ ബിസിനസ് തുടങ്ങുമെന്നാണ് സുമേഷ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു സുപ്രിയയുടെ മറുപടി. സുപ്രിയയുടെ അച്ഛന്‍ വീട്ടിലേക്ക് വന്നാല്‍ എങ്ങനെ നേരിടുമെന്നോര്‍ത്തുള്ള ടെന്‍ഷനായിരുന്നു സുമേഷിന്.
Samayam Malayalam supriya and sumesh roks in chakkapazham
വേലയും കൂലിയും ഇല്ലാത്ത സുമേഷിനൊപ്പം ഇറങ്ങിവരാന്‍ തോന്നിയല്ലോ! സുപ്രിയയെ വരവേറ്റ് കുടുംബാംഗങ്ങള്‍! സുമേഷും സുപ്രിയയും മികച്ച ജോഡികളാണെന്ന് ആരാധകരും

ഹരിത ഹരിദാസാണ് സുപ്രിയയെ അവതരിപ്പിക്കുന്നത്. ആര്‍ജെ മാത്തുക്കുട്ടി ചിത്രമായ കുഞ്ഞെല്‍ദോയില്‍ അഭിനയിച്ചിട്ടുണ്ട് ഹരിത. ചക്കപ്പഴത്തിലേക്കുള്ള വരവിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഹരിത പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഹരിത സന്തോഷം പങ്കിട്ടത്. ചക്കപ്പഴത്തില്‍ റാഫിയുടെ ജോഡിയായാണ് ഹരിത എത്തിയത്. ചക്കപ്പഴത്തില്‍ സുപ്രിയ ആവാനുള്ള അവസരം ലഭിച്ചാല്‍ പോവുമോയെന്ന് റാഫിയുടെ പ്രണയിനിയായ മഹീനയോട് ചോദിച്ചപ്പോള്‍ സുപ്രിയ നന്നായി അഭിനയിക്കുന്നുണ്ടെന്നും സുമേഷുമായുള്ള കെമിസ്ട്രി മികച്ചതാണെന്നുമായിരുന്നു മറുപടി. അടുത്തിടെയായിരുന്നു റാഫിയുടേയും മഹീനയുടേയും എന്‍ഗേജ്‌മെന്റ് നടന്നത്. ടിക് ടോക്കിലൂടെയായാണ് റാഫി ശ്രദ്ധ നേടിയത്.

സുമേഷും സുപ്രിയയും മികച്ച ജോഡികളാണെന്ന് ആരാധകരും


ചക്കപ്പഴത്തിലെ പ്രധാന താരങ്ങിലൊളായ സബിറ്റ ജോര്‍ജും സുപ്രിയയ്ക്കും സുമേഷിനുമൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരുന്നു. അമ്മ മനസ് അങ്ങനെയാണ്, രണ്ടുകൈയ്യും നീട്ടി അങ്ങ് സ്വീകരിക്കുമെന്നായിരുന്നു സുമേഷിനും സുപ്രിയയ്ക്കുമൊപ്പമുള്ള ചിത്രത്തിന് സബീറ്റ നല്‍കിയ ക്യാപ്ഷന്‍. സുമേഷിനേയും സുപ്രിയയേയും ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയുമായി അമല്‍രാജ് ദേവും എത്തിയിരുന്നു. മറ്റ് താരങ്ങളെപ്പോലെ തന്നെ സ്വഭാവികമായ അഭിനയമാണ് സുപ്രിയയുടേതെന്നുമാണ് ആരാധകര്‍ പറയുന്നത്. സുപ്രിയയുടെ വരവോടെ ചക്കപ്പഴം പഴയ ഓളം വീണ്ടെടുത്തുവെന്ന കമന്റുകളുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ