ആപ്പ്ജില്ല

ഇത് പോലെ കുന്നായ്മയും കൊണ്ട് നടക്കുന്ന സ്ത്രീ വേറെ ഇല്ല, ഒരിക്കലും അവരെ സ്‌നേഹിക്കാന്‍ കഴിയില്ല, സരസ്വതി അമ്മയെ കുറിച്ച് സംവിധായകന്‍ പറഞ്ഞത്

അല്പം കുശുമ്പും കുന്നായ്മയും ഒക്കെയുള്ളതാണ്. എന്നിരുന്നാലും ഭാര്യയല്ലേ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയല്ലേ, ആ സ്‌നേഹവും ബഹുമാനവും അവര്‍ക്ക് ഒരിക്കലും ശിവദാസ് മേനോന്‍ നല്‍കുന്നില്ല

Lipi 30 Jan 2022, 8:08 am
കുടുംബവിളക്ക് എന്ന സീരിയല്‍ ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിയ്ക്കുകയാണ്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന സീരിയല്‍ അടിച്ചു താഴ്ത്തപ്പെടുന്ന പല സ്ത്രീകള്‍ക്കും പ്രചോദനപരമാണെന്നാണ് പ്രേക്ഷകാഭിപ്രായം. സീരിയലില്‍ സുമിത്ര എന്ന നായികയായി എത്തുന്ന മീര വാസുദേവനെക്കാളും ആരാധകരുള്ളത് അച്ഛാച്ചന്റെ വേഷം ചെയ്യുന്ന ജെ എഫ് തകരനാണ്. സീരിയലിലെ തന്റെ കഥാപാത്രത്തെ കുറിച്ച് എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ വന്നപ്പോള്‍ തരകന്‍ ജി സംസാരിക്കുകയുണ്ടായി.
Samayam Malayalam tharakan about his character in the serial kudumbavilakku
ഇത് പോലെ കുന്നായ്മയും കൊണ്ട് നടക്കുന്ന സ്ത്രീ വേറെ ഇല്ല, ഒരിക്കലും അവരെ സ്‌നേഹിക്കാന്‍ കഴിയില്ല, സരസ്വതി അമ്മയെ കുറിച്ച് സംവിധായകന്‍ പറഞ്ഞത്


​വളരെ ഇഷ്ടമാണ്

ശിവദാസ് മേനോന്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. എനിക്ക് വളരെ അധികം ഇഷ്ടമുള്ള കഥാപാത്രമാണ്. വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ മറുപടിയും ഉള്ള ആളാണ് ശിവദാസ് മേനോന്‍. നേരിനൊപ്പം നില്‍ക്കുന്ന സത്യസന്ധനായ മനുഷ്യന്‍. ശരികള്‍ മുഖത്ത് നോക്കി പറയുന്നതിന് അയാള്‍ മടിക്കാറില്ല.

​സങ്കടമുള്ള ഒരു കാര്യം

ശിവദാസ് മേനോന്‍ എന്ന കഥാപാത്രത്തിന്റെ എല്ലാ ഗുണങ്ങളും എനിക്ക് ഇഷ്ടമാണ്, ഒന്നൊഴികെ. വളരെ സങ്കടമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഇയാള്‍ ഭാര്യയോട് ഒരിക്കല്‍ പോലും ഇത്തിരി സ്‌നേഹം പ്രകടമാക്കുന്നില്ല. സരസ്വതി എന്ന കഥാപാത്രം അല്പം കുശുമ്പും കുന്നായ്മയും ഒക്കെയുള്ളതാണ്. എന്നിരുന്നാലും ഭാര്യയല്ലേ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയല്ലേ, ആ സ്‌നേഹവും ബഹുമാനവും അവര്‍ക്ക് ഒരിക്കലും ശിവദാസ് മേനോന്‍ നല്‍കുന്നില്ല

​സംവിധായകന്‍ പറഞ്ഞത്

ഇക്കാര്യം ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു, എപ്പോഴെങ്കിലും അവര്‍ക്കിടയിലെ സ്‌നേഹം കാണിക്കണം എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, അവരെ സ്‌നേഹിക്കാന്‍ കൊള്ളില്ല സാറേ എന്നാണ്. ഇത്രയും കുന്നായ്മയുള്ള സ്ത്രീ വേറെയില്ല. നേര്‍വഴിയില്‍ ചിന്തിയ്ക്കുന്ന ശിവദാസ് മേനോന് അവരെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്.

​ഞാന്‍ ശിവദാസ് അല്ല

എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കൊരിക്കലും ശിവദാസ് മേനോനെ പോലെ ആകാന്‍ കഴിയില്ല. പച്ചയായ മനുഷ്യനാണ് ഞാന്‍. ആളുകള്‍ അറിഞ്ഞു കൊണ്ടും അറിയാതെയും തെറ്റുകള്‍ ചെയ്യാറുണ്ട്. പക്ഷെ ഇപ്പോള്‍ ശിവദാസ് മേനോന്‍ ആയി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെ തെറ്റുകള്‍ ചെയ്യുന്നതില്‍ നിയന്ത്രണങ്ങളുണ്ട്- തരകന്‍ ജി പറഞ്ഞു.

ഒടുവിൽ ശീതൾ എം.ബി.ബി.എസ് പഠിക്കാനൊരുങ്ങുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ