ആപ്പ്ജില്ല

ജീവിതത്തിലേറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച നിമിഷമാണ്! മകളോടൊപ്പമുള്ള ചിത്രവുമായി പാര്‍വതി വിജയ്

കുടുംബവിളക്കിനോട് ബൈ പറഞ്ഞെങ്കിലും പാര്‍വതി വിജയിനോടുള്ള ഇഷ്ടം ആരാധകര്‍ ഇപ്പോഴും അതേപോലെ നിലനിര്‍ത്തുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമൊക്കെയായി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

Samayam Malayalam 9 May 2022, 10:33 am
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്. വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി പാര്‍വതിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. അടുത്തിടെയായിരുന്നു പാര്‍വതിക്കും അരുണിനും കൂട്ടായി മകളെത്തിയത്.

ജീവിതത്തിലേറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച നിമിഷമാണ്! മകളോടൊപ്പമുള്ള ചിത്രവുമായി പാര്‍വതി വിജയ്

Samayam Malayalam the most magical day of my life was the day i beacme a mother parvathy vijay s new post went viral
ജീവിതത്തിലേറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച നിമിഷമാണ്! മകളോടൊപ്പമുള്ള ചിത്രവുമായി പാര്‍വതി വിജയ്

ഗര്‍ഭിണിയായതിനെക്കുറിച്ചും പിന്നീടങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു. യാമികയെന്നായിരുന്നു ഇവര്‍ മകള്‍ക്ക് പേരിട്ടത്. മകളുടെ പേരിടല്‍ ചടങ്ങിന്റെയും കാത്കുത്ത് ചടങ്ങിന്റെയും ഡേ ഔട്ട് വീഡിയോയുമെല്ലാം ചാനലിലൂടെ പങ്കിട്ടിരുന്നു. പ്രഗ്നന്‍സി സ്റ്റോറിയും ഡെലിവറി സ്‌റ്റോറിയും പാര്‍വതി പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് വീഡിയോകള്‍ക്ക് ലഭിച്ചത്. അമ്മയായതിന് ശേഷമുള്ള വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്. മദേഴ്‌സ് ഡേയില്‍ മകളോടൊപ്പമുള്ള ക്യൂട്ട് ചിത്രമായിരുന്നു പാര്‍വതി പോസ്റ്റ് ചെയ്തത്.
Also Read: ദിൽഷ, നിമിഷ, സുചിത്ര! ബിബി വീട്ടിൽ വിനയ് മാധവിന്റെ ക്രഷ് ഇവരിലൊരാളെണെന്നുറപ്പിച്ച് സോഷ്യൽ മീഡിയ! ദിൽഷ ഇനിയൊരു സഹോദരനെക്കൂടി താങ്ങില്ലെന്നും പ്രേക്ഷകർ
അമ്മയായ ദിവസമാണ് ജീവിതത്തിലേറ്റവും മാജിക്കലായി തോന്നിയത്. ഈ ലോകം മുഴുവനും നമ്മുടെ കൈകളിലേക്ക് വരുമ്പോഴുള്ള ആ ഫീല്‍ പറഞ്ഞറിയിക്കാനാവില്ലെന്നുമായിരുന്നു പാര്‍വതി കുറിച്ചത്. ഭര്‍ത്താവായ അരുണായിരുന്നു പോസ്റ്റിന് താഴെ ആദ്യം കമന്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും അരുണും പാര്‍വതിയും തുറന്നുപറഞ്ഞിരുന്നു. പാര്‍വതിയുടെ സഹോദരിയായ മൃദുലയും കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്. യാമിക്കൊപ്പമുള്ള ക്യൂട്ട് നിമിഷങ്ങള്‍ പങ്കുവെച്ച് മൃദുലയും യുവ കൃഷ്ണയും എത്താറുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ