ആപ്പ്ജില്ല

ഹസ്സിന് വിശേഷം ഉണ്ടോയെന്ന് കമന്റ്; ചുട്ട മറുപടിയുമായി സൗഭാഗ്യ!

ഡബ്മാഷ്, ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി താര കല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യ വെങ്കിടേഷ്!!

Samayam Malayalam 28 Dec 2020, 10:34 am
സൗഭാഗ്യ വെങ്കിടേഷും,ഭർത്താവ് അർജുൻ സോമശേഖരനും കഴിഞ്ഞ രണ്ടു ദിവസം മുൻപ് പങ്ക് വച്ച ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പട്ടു സാരിയിൽ സുന്ദരി ആയി സൗഭാഗ്യ എത്തിയപ്പോൾ, കസവ് മുണ്ടിൽ ആണ് അർജുൻ എത്തിയത്.
Samayam Malayalam SOBHGYA


നിരവധി താരങ്ങളും ആരാധകരും ആണ് ഇരുവരുടെയും പുതിയ ലുക്കിൽ ഉള്ള ഫോട്ടോഷൂട്ടിനു ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്. ഇരുവരുടെയും പുതിയ ലുക്കിന് ആശംസകൾ നേരുന്നതോടൊപ്പം തന്നെ ചിലർ വിമർശനങ്ങളും പോസ്റ്റ് ചെയ്യാൻ തുടങ്ങി.

ALSO READ: പുതിയ സന്തോഷത്തിൽ ലക്ഷ്മിയും ഭർത്താവും; നഷ്ടം അവളുടെ വീട്ടുകാർക്ക് മാത്രമെന്ന് ആരാധകർ!
അര്ജുന് നേരെ ബോഡി ഷെമിങ് ആണ് ചിലർ നടത്തിയത്. ഹസ്സിനു വിശേഷം ഉണ്ടോ, ഇതിപ്പോ എത്ര മാസം ആയി, തുടങ്ങിയ കമന്റുകളിൽ കൂടിയാണ് അർജുന്റെ ചിത്രത്തിനെതിരെ ബോഡി ഷെമിങ് ചിലർ നടത്തിയത്. കമന്റുകൾ അതിരു വിടുന്നു എന്ന് തോന്നിയപ്പോൾ തന്നെ കിടിലൻ മറുപടിയുമായി താര പത്നിയും രംഗത്ത് വന്നു.

ഇങ്ങോട്ട് കമന്റ് പങ്ക് വച്ച അതേ ഭാഷയിൽ തന്നെയാണ് സൗഭാഗ്യ മറുപടി നൽകിയത്. 'നിന്റെ പ്രസവം കഴിഞ്ഞോ' എന്നാണ് സൗഭാഗ്യ പ്രതികരിച്ചത്. നിരവധി പേരാണ് സൗഭാഗ്യയുടെ മറുപടിക്ക് കൈയ്യടിയുമായി എത്തിയത്. തകർത്തു, തിമിർത്തു തുടങ്ങി നിരവധി കമന്റുകൾ ആണ് സൗഭാഗ്യയുടെ മറുപടിക്ക് ലഭിച്ചത്.

ALSO READ: കുറച്ച് നാൾ ഇങ്ങനെയും കാണാം; പഴയ വലിഞ്ഞുതൂങ്ങിയ ജുബ്ബയ്ക്ക് ബൈ പറഞ്ഞു വേണുഗോപാൽ!

ഡബ്മാഷ്, ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. 'ചക്കപ്പഴം' എന്ന സീരിയലിലൂടെ അർജുൻ സോമശേഖരനും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു. അടുത്തിടെയാണ് അർജുൻ 'ചക്കപ്പഴം' സീരിയലിൽ നിന്നും പിന്മാറിയത്. സംഭവം ആരാധകർക്ക് വളരെയേറെ വിഷമമുണ്ടാക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ