ഒരു സിനിമയിലോ സീരിയലിലോ അഭിനയിച്ചിട്ടില്ലെങ്കിലും ടിക് ടോക്കിലൂടെ മാത്രം മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റേയും അന്തരിച്ച അഭിനേതാവും നർത്തകനുമായ രാജാറാമിന്റെയും മകള്‍ ആണെങ്കിലും ആ ലേബലിനെക്കാളും സ്വ പ്രയത്നം കൊണ്ടാണ് സൗഭാഗ്യ ഇത്രത്തോളം ആരാധകരെ നേടിയെടുത്തത്.
ALSO READ: യക്ഷിയും സരോജിനിയും പിന്നെ ജാനകിക്കുട്ടിയും; രശ്മിയും ജോമോളും വൈറലാകുന്നു!
അടുത്തിടെയാണ് സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന അർജുൻ സോമശേഖറുമായി താരത്തിന്റെ വിവാഹം ഉറപ്പിക്കുന്നത്. അന്നുമുതല്‍ എന്നുണ്ടാകും ഇരുവരുടെയും വിവാഹം എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു താരത്തിന്റെ ആരാധകർ.
ALSO READ: എങ്ങിനെ ഈ ബന്ധം ശക്തമായി കൊണ്ട് പോകുന്നു? ഒറ്റകാര്യത്തിൽ മാത്രം ദേഷ്യം; ശ്രീനിഷ് പറയുന്നു!
ഇപ്പോഴിതാ അക്കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. അര്ജുന് സോമശേഖറുമായുള്ള തന്റെ വിവാഹം ഈ മാസം 19 ന് ഉണ്ടാകും എന്നാണ് സൗഭാഗ്യ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചാകും ഇരുവരുടെയും വിവാഹം എന്നും സൗഭാഗ്യ ആരാധകർക്കായി പങ്ക് വച്ച ക്ഷണ കത്തിൽ സൂചിപ്പിക്കുന്നു.