ആപ്പ്ജില്ല

പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചപ്പോൾ മനം നിറഞ്ഞു; ഷൂട്ടിങ് നിർത്തരുത്. നിങ്ങളാണ് സീരിയലിനെ മുന്നോട്ടുകൊണ്ടുപോകുന്നത്; ചന്ദ്രയോടും ടോഷിനോടും പ്രേക്ഷകർ!

വിവാഹം കഴിഞ്ഞശേഷം ആദ്യമായി ചന്ദ്രയുടെ വീട്ടിലേക്ക്; തമിഴ് മരുമകനായി ടോഷ്; അപ്പയും അമ്മയും എക്സൈറ്റ്മെന്റിൽ ആണെന്ന് ചന്ദ്ര!

Samayam Malayalam 12 Dec 2021, 1:43 pm
ചന്ദ്രയും ടോഷും കഴിഞ്ഞമാസമാണ് വിവാഹിതർ ആയത്. "ഒരു സിംപിൾ ക്ളോസ് ഫാമിലി അഫെയർ ആയി വിവാഹം നടത്തണം എന്നാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്", എന്ന ചന്ദ്രയുടെയും ടോഷിന്റെയും ആ തീരുമാനം തന്നെയാണ് ഇരുവരുടെയും വിവാഹ ചടങ്ങിലും നമ്മൾ കണ്ടത്. അതുകൊണ്ടുതന്നെ ഇവരുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവമാണ്. ഒരു ഇന്റർകാസ്റ്റ് മാര്യേജ് ആയതുകൊണ്ടുതന്നെ ഇരു വിഭാഗത്തിന്റെയും ചടങ്ങുകളും വിവാഹത്തിന്റെ പ്രത്യേകത ആയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം ആദ്യാമായി ചന്ദ്രയുടെ വീട്ടിലേക്ക് ടോഷ്‌ എത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബവും. ചെന്നൈ യാത്രയുടെ വിശേഷങ്ങൾ ആണ് പുതിയ വീഡിയിയിലൂടെ ടോഷ്‌ പറയുന്നത്. വിശേഷങ്ങൾ വൗയിക്കാം. ALSO READ: ഇനിയൊരു ജീവിതം വേണ്ടെന്ന തീരുമാനം ഉണ്ടായിരുന്നു; രണ്ടുമക്കളും സെറ്റായതിൽ കുടുംബത്തിന് സന്തോഷം; പ്രവീൺ വന്നതോടെ ജീവിതം മാറിയെന്ന് അർച്ചന!
Samayam Malayalam tosh christy s first trip as tamizh marumagan with wife chandra lakshman
പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചപ്പോൾ മനം നിറഞ്ഞു; ഷൂട്ടിങ് നിർത്തരുത്. നിങ്ങളാണ് സീരിയലിനെ മുന്നോട്ടുകൊണ്ടുപോകുന്നത്; ചന്ദ്രയോടും ടോഷിനോടും പ്രേക്ഷകർ!


ടോഷിന്റെ വാക്കുകൾ

ചന്ദ്രയുടെ വീട്ടിൽ വിവാഹം കഴിഞ്ഞശേഷം ഞാൻ ആദ്യമായിട്ടാണ് പോകുന്നത്. ഷൂട്ടിങ് ഷെഡ്യൂൾ ഒക്കെ കാരണം ആണ് യാത്ര വൈകിയത്. അതുകൊണ്ട് തമിഴ് മരുമകൻ ആയിട്ടാണ് പോകാൻ പോകുന്നത്. അങ്ങോട്ടുള്ള യാത്രയുടെ വിശേഷങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തുന്നത് . അതിന്റെ ഫുൾ എക്സൈറ്റ്മെന്റിലാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തിനു ശേഷമാണ് അങ്ങോട്ടേക്ക് പോകുന്നത് എന്നും ടോഷ് പറഞ്ഞു.

ഫുൾ എക്സൈറ്റ്മെന്റിൽ

എന്റെ അമ്മയും അപ്പയും ഫുൾ എക്സൈറ്റ്മെന്റിൽ ആണ് മരുമകനെ സ്വാഗതം ചെയ്യാൻ. സ്പെഷ്യൽ മെനു ഒക്കെയും പ്ലാൻ ചെയ്തു വച്ചുകൊണ്ടാണ് അവർ കാത്തിരിക്കുന്നത് എന്ന് ചന്ദ്ര പറയുമ്പോൾ തന്റെ ഡാഡിയുടെ പിറന്നാളിന് ഞാൻ വിഷ് ചെയ്യും മുൻപേ ചന്ദ്രയാണ് സ്‌കോർ ചെയ്തത്. ഇപ്പോൾ ഡാഡി വിചാരിക്കും എന്നെക്കാളും മുൻപേ മോൾ ആണല്ലോ വിളിച്ചത് എന്ന്. സ്‌കോർ ചെയ്തോളൂ എന്നാണ് ടോഷ്‌ വീഡിയോയിൽ സംസാരിക്കുന്നത്.

മികച്ച സ്വീകരണം

താൻ ചന്ദുവിന്‌ ഒരു പിറന്നാൾ സർപ്രൈസ് ഒരുക്കിയിട്ടുണ്ട് എന്നും ടോഷ് വീഡിയോയിൽ പറയുന്നു. ചെന്നൈയിൽ എത്തിയ ചന്ദ്രയേയും ടോഷിനെയും സ്വാഗതം ചെയ്യാൻ എത്തിയത് അപ്പ ആയിരുന്നു. വീട്ടിലെത്തിയ ഇരുവരെയും ആരതി ഉഴിഞ്ഞാണ് സ്വീകരിക്കുന്നത്. ചന്ദ്രയുടെ അമ്മ നല്ലൊരു മ്യൂറൽ പെയിന്റിങ് ആർട്ടിസ്റ്റാണ് എന്നും ടോഷ് പറയുന്നു. അതേസമയം മികച്ച സ്വീകരണം ആണ് ഇരുവരുടെയും വീഡിയോയ്ക്ക് ലഭിച്ചത്.

പ്രേക്ഷകരുടെ സന്തോഷം

സ്വന്തം സുജാത സീരിയൽ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ നിങ്ങളുടെ രണ്ട് കഥാപാത്രങ്ങൾ വലിയ ഇഷ്ടമാണ് ഷൂട്ടിങ് നിർത്തരുത്. നിങ്ങളാണ് സീരിയലിനെ മുന്നോട്ടുകൊണ്ടുപോകുന്നത് നിങ്ങൾ ഉള്ളതുകൊണ്ടാണ് എല്ലാവരും കാണുന്നത്. അമ്മയുടെ വർക്ക് സൂപ്പർ ആ വീടിൻറെ ഓരോ ഭാഗത്തും ഒരു കലാകാരിയുടെ സ്പർശനം ഉണ്ട്. പിന്നെ അവിടെ ചെന്നിട്ട് പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചപ്പോൾ മനസ്സ് നിറഞ്ഞു തുടങ്ങിയ കമന്റുകളും ആരാധകർ പങ്കിടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ