ആപ്പ്ജില്ല

അന്ന് ശല്യം ചില്ലറയൊന്നുമായിരുന്നില്ല; അതിനുശേഷമാണ് കുറഞ്ഞത്! ഇഷാൻ - രാജ് കലേഷ് സൗഹൃദം!

ഇനി ബാക്കി തമിഴർ അനുഭവിക്കട്ടെ; ഇഷാനെക്കുറിച്ചു രാജ് കലേഷ്!

Samayam Malayalam 13 Mar 2020, 11:20 am
മാജിക്, പാചകം, അവതരണം, അഭിനയം, നൃത്തം തുടങ്ങി ഒട്ടനവധി മേഖലകളിൽ ഒരു കൈ വച്ച് നോക്കിയ ആളാണ് രാജ് കലേഷ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്ക് വച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സംഗീത സംവിധായകനും താരത്തിന്റെ ഉറ്റ സുഹൃത്തുമായ ഇഷാനെ പറ്റിയുള്ള വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.
Samayam Malayalam raj kaleshh

ALSO READ: എലീന പടിക്കലിനെ മിസ്സ് ചെയ്യുന്നുവെന്ന് രാജ് കലേഷ്! ബിഗ് ബോസിലെ ഫേക്ക് താരമല്ലേയെന്ന് വിമര്‍ശനം!

"ഇവൻ പണ്ട്‌ സംഗീത സംവിധാനം തുടങ്ങിയകാലത്ത് ശല്യം ചില്ലറയൊന്നുമായിരുന്നില്ല! ഒരു പാട്ട്‌ നാണൂറു തവണ പാടിക്കേൾപ്പിക്കും! "കൊള്ളാമോ അളിയാ" എന്നുള്ള ചോദ്യം വേറെയും. ചെന്നൈയിൽ സ്റ്റുഡിയോ തുടങ്ങിയശേഷമാണ്‌ ആ ശല്യം കുറഞ്ഞത്! കുറെ കാലത്തിനു ശേഷം ഇന്ന് മുന്നിൽ വന്ന്ചാടി! എന്തായാലും അളിയൻ ഇപ്പൊ വലിയ മ്യൂസിക്‌ ഡയറക്ടർ ഒക്കെയായി! ഇനി കുറേനാൾ തമിഴർ അനുഭവിക്കട്ടെ" എന്നുമാണ് രാജ് കലേഷ് ഇസ്റന്റായിലൂടെ പറയുന്നു.

നിരവധി ആളുകളാണ് ഇരുവരുടെയും സൗഹൃദത്തിനും ചിത്രത്തിനും ആശംസകളുമായി എത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ