ആപ്പ്ജില്ല

ലൈവിനിടെയിലെ ലക്ഷ്മിയുടെ പ്രവൃത്തി കണ്ട് കൈയ്യടിച്ച് സൈബർലോകം!

ലൈവ് വീഡിയോയ്ക്കിടെ ലക്ഷ്മി നക്ഷത്ര ചെയ്ത കാര്യം കണ്ട് സൈബർ ലോകം കൈയ്യടി നൽകുകയാണ്. വീടിനടുത്തുള്ള പള്ളിയാണെന്നും എല്ലാം ഒരുപോലെയാണ് എന്നും അതിനാലാണെന്നും ലക്ഷ്മി നക്ഷത്ര

Samayam Malayalam 26 Oct 2020, 3:25 pm
ഫ്ലവേർസ് ചാനലിലെ സ്റ്റാർമാജിക് എന്ന പരിപാടിയിൽ കൂടി ശ്രദ്ധേയയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷ്മി നക്ഷത്ര മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. നിരവധി ആരാധകരെയാണ് ലക്ഷ്മി നക്ഷത്ര ഇതിനോടകം തന്നെ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലും ലക്ഷ്മി നക്ഷത്ര വളരെ സജീവമാണ്. തൻ്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ലക്ഷ്മി പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
Samayam Malayalam Lakshmi Nakshathra
ലൈവിനിടെയിലെ ലക്ഷ്മിയുടെ പ്രവൃത്തി കണ്ട് കൈയ്യടിച്ച് സൈബർലോകം!


Also Read: അറിവിൻ്റെ ലോകത്തേക്ക് ചുവടുവെച്ച് പാറുക്കുട്ടിയും

ഇപ്പോൾ ചർച്ചയാകുന്നത് കഴിഞ്ഞ ദിവസം ലക്ഷ്മി നക്ഷത്ര തന്റെ ആരാധകരുമായി ലൈവിലൂടെ സംസാരിച്ച് കൊണ്ടിരിക്കവേ ചെയ്ത ഒരു പ്രവൃത്തിയാണ്. ലൈവ് പോകുന്നതിനിടെയായിരുന്നു ലക്ഷ്മി നക്ഷത്രയുടെ വീടിനടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നത്. ആ സമയത്ത് ബാങ്ക് വിളി കഴിയും വരെ ലക്ഷ്മി നക്ഷത്ര നിശബ്ദമായിരിക്കുകയായിരുന്നു. അതിൻ്റെ കാരണവും ലക്ഷ്മി പറഞ്ഞു. തന്റെ വീടിന്റെ തൊട്ടടുത്തുള്ള പള്ളിയിൽ നിന്നുയരുന്ന ബാങ്ക് വിളിയാണെന്നും നമുക്കെല്ലാം ഒരുപോലെയാണല്ലോ എന്നുമാണ് ലക്ഷ്മി പറഞ്ഞത്. അതു കൊണ്ടാണ് ബാങ്ക് വിളിച്ചപ്പോൾ കുറച്ചു സമയത്തേക്ക് ബ്രേക്ക് എടുത്തത് എന്ന് ലക്ഷ്മി നക്ഷത്ര തൻ്റെ ഫോളോവേഴ്സിനോടായി പറഞ്ഞു.

Also Read: അത് എന്റേതല്ല, സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് പറഞ്ഞ് മൗനരാഗത്തിലെ കല്യാണി!

ലക്ഷ്മി ഏഴാം വയസ്സു മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട്. അടുത്തിടെ ലക്ഷ്മി ആലപിച്ച ഒരു കവർ സോംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2007ലാണ് ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി ജോലി നോക്കാനാരംഭിച്ചത്. പിന്നീട് വലുതും ചെറുതുമായ പല വേദികളിലും അവതാരക ആയി തിളങ്ങുകയായിരുന്നു ലക്ഷ്മി. സ്കൂൾ കാലയളവിൽ തന്നെ കലാരംഗത്ത് ശോഭിച്ചിരുന്ന താരം മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെ സിനിമയിലും ഒരു വേഷം അവതരിപ്പിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ