ആപ്പ്ജില്ല

വൈഫ് മരിച്ച സമയം ആയോണ്ട് ഞാൻ ഇപ്പോൾ തീയേറ്ററിൽ ഒന്നും പോകാറില്ല: ഉല്ലാസ് പറയുന്നു!

ആദ്യമായി സിനിമയിലേക്ക് വിളിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. കുറേ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കോമഡിക്ക് പ്രാധാന്യം ഉള്ള നല്ലൊരു വേഷം ചെയ്യണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം

Samayam Malayalam 16 Mar 2023, 12:23 pm
മിനിസ്ക്രീനിൽ മലയാളികളെ ഒരുപാട് ചിരിപ്പിക്കുന്ന കലാകാരൻ ആണ് Ullas Pandalam. സംഭാഷണങ്ങള്‍ കൊണ്ടു മാത്രമല്ല, താരത്തിന്റെ ഭാവങ്ങളിൽ നിന്നു പോലും മലയാളിക്ക് ചിരിപ്പൂരം ആണ് ലഭിക്കുന്നത്. കോമഡി സ്റ്റാർസിൽ തുടങ്ങിയ ഉല്ലാസ് ഇപ്പോൾ സ്റ്റാർ മാജിക്ക് ഷോയും ചെയ്തു വരികയാണ്. മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും തിളങ്ങിയ ഉല്ലാസിന്റെ പുത്തൻ ചിത്രം vishnu unnikrishnan - ന്റെ ഒപ്പം ആണ്
Samayam Malayalam ullas pandalam


ഉല്ലാസിന്റെ വിശേഷങ്ങളിലേക്ക്

ആർട്ടിസ്റ്റ് ആയില്ലായിരുന്നു എങ്കിൽ ഞാൻ പെയിന്റർ ആയേനെ. പെയിന്റിങ് മാത്രമല്ല പ്ലംബിങ്ങും അറിയാമായിരുന്നു. അപ്പോൾ അതൊക്കെ അങ്ങ് ചെയ്തു പോയേനെ. പ്രത്യേകിച്ച് ഒരു സ്ഥലത്തും എനിക്ക് പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ പ്രതീക്ഷിക്കാത്ത ഒരുപാട് സ്ഥലത്ത് എനിക്ക് പോകാൻ കഴിഞ്ഞു. അതിനുള്ള ഭാഗ്യം ഉണ്ടായി.

പ്രോഗ്രാമിനോട് അനുബന്ധിച്ചു ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ ആയി. ഇപ്പോൾ നമ്മുടെ വീടിന്റെ അടുത്ത് ഒരു സുഹൃത്ത് അമേരിക്കയിൽ നിന്നും വന്നാൽ അവിടെ എങ്ങനെ ആയിരിക്കും എന്നൊക്കെ ചിന്തിക്കില്ലേ നമ്മൾ. മനസ്സിൽ കൊണ്ട് നടന്ന കാര്യങ്ങൾ നേരിട്ട് കാണണം എന്ന്. അതെല്ലാം സാധിച്ചു. മൂകാംബിക ദേവി ക്ഷേത്രത്തിൽ ഒരുപാട് നാളായി ആഗ്രഹിക്കുന്നു പോകാൻ പക്ഷെ ഇത് വരെയും നടന്നിട്ടില്ല. എന്നും ഉല്ലാസ് അടുത്തിടെ മലയാള ഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

സിനിമയിൽ ഉള്ള സുഹൃത്തുക്കളുമായി ബന്ധം നിലനിർത്തി പോകുന്നുണ്ട്. ഈ വ്യക്തിയാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ ആകില്ല എല്ലാവരും പ്രിയപ്പെട്ടവർ തന്നെയാണ്- ഉല്ലാസ് പറഞ്ഞു. തീയേറ്ററിൽ നിന്നും റിയാക്ഷൻ എടുക്കുന്നതിനോട് എനിക്ക് അത്ര യോജിപ്പില്ല. മികച്ച ചിത്രങ്ങൾ എന്നും വിജയിക്കും. അടുത്തിടെ തീയേറ്ററിൽ ഒന്നും പോയി സിനിമ കണ്ടില്ല ഭാര്യ മരിച്ച ശേഷം ഇറങ്ങിയ സിനിമകൾ ഒന്നും കണ്ടില്ല- ഉല്ലാസ് പറയുന്നു.


ചില സിനിമകളുടെ പേര് ഇച്ചിരി കുഴപ്പം ആണ്. ജയസൂര്യയുടെ സണ്ണി എന്ന സിനിമ ഞാൻ ഒഴിവാക്കിയതാണ്. ആ പേര് കേട്ടപ്പോൾ കാണാൻ തോന്നിയില്ല. പുള്ളി മാത്രമാണ് അതിൽ അഭിനയിക്കുന്നത്. എല്ലാ ചിത്രങ്ങളും കണ്ട തീർത്ത ശേഷം ആണ് ആ ചിത്രം കാണുന്നത്. എന്ത് നല്ല ചിത്രമാണ് അത്. ഏറ്റവും ഒടുവിൽ കണ്ട ചിത്രങ്ങളിൽ മനസ്സിൽ തട്ടിയ ചിത്രം കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു- ഉല്ലാസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ