ആപ്പ്ജില്ല

വിവാഹം കഴിഞ്ഞോ; കുഞ്ഞുണ്ട്; അശ്വതിയ്ക്ക് ഒപ്പം ഹരിയെ കണ്ടപ്പോൾ നിരവധി സംശയങ്ങളുമായി ആരാധകർ!

അശ്വതി നായർ എന്ന പേരിനേക്കാളും പ്രേക്ഷർക്ക് പരിചയം പൂജ ജയറാം ആണ്. ഉപ്പും മുളകിലും മുടിയന്റെ പൂജയായി എത്തി കൈയ്യടി വാങ്ങിയ അശ്വതി നായർ സോഷ്യൽ മീഡിയയിൽ താരമാണ്. നിരവധി ഫോട്ടോഷൂട്ടിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഈ ഫ്രീക്കത്തി അതിവേഗം ആണ് മിനിസ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. വര്ഷങ്ങളായി നൃത്തം അഭ്യസിക്കുന്ന അശ്വതി കോളേജ് കാലഘട്ടത്തിൽ മുതൽ കലയുടെ ലോകത്തു തന്നെയുണ്ട്. അശ്വതിയുടെ വിശേഷങ്ങൾ വായിക്കാം!
ALSO READ: യുവയെക്കാളും ആറ് വയസ്സ് താഴെ; ഈ കരുതൽ ഒരുപാട് സ്പെഷ്യലും പുതിയതും; മൃദുല വിജയ്!

Samayam Malayalam 11 Feb 2021, 1:12 pm

Samayam Malayalam uppum mulakum actress aswathy nair shares new photo with her husband hari
വിവാഹം കഴിഞ്ഞോ; കുഞ്ഞുണ്ട്; അശ്വതിയ്ക്ക് ഒപ്പം ഹരിയെ കണ്ടപ്പോൾ നിരവധി സംശയങ്ങളുമായി ആരാധകർ!

ALSO READ: യുവയെക്കാളും ആറ് വയസ്സ് താഴെ; ഈ കരുതൽ ഒരുപാട് സ്പെഷ്യലും പുതിയതും; മൃദുല വിജയ്!

​പ്രോഗ്രാം പ്രൊഡ്യൂസർ നടിയിലേക്ക്!

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കി കൂടിയായ അശ്വതി അപ്രതീക്ഷിതമായിട്ടാണ് നടി ആയി എത്തുന്നത്. അമൃത സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ബിരുദം പൂർത്തിയാക്കിയ അശ്വതിക്ക് ഇൻസ്റ്റാഗ്രാമിൽ 220 കെ ഫോളോവേഴ്‌സാണ് ഉള്ളത്. നൃത്തത്തെയും പാട്ടിനെയും സ്നേഹിക്കുന്ന അശ്വതി തന്റെ ഫിറ്റ്നസ് മന്ത്രം എന്താണെന്നു ചോദിച്ചാൽ നൃത്തം തന്നെയാണെന്നാണ് പറയുന്നത്.

​ഉപ്പും മുളകിലേക്കും എത്തിയത്!

ഉപ്പും മുളകിലേക്കുള്ള എൻട്രി എന്ന് പറയുന്നത്, സൂര്യ മ്യൂസിയക്കിലെയും സൂര്യ കോമഡിയിലെയും എന്റെ ആങ്കർ ആയിരുന്ന ലെനിൻ മുഖാന്തിരം ആണ് ഞാൻ ഉപ്പും മുളകിലേക്കും എത്തുന്നത് എന്ന് മുൻപ് സമയം മലയാളത്തോട് അശ്വതി പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർ എന്റെ കഥാപാത്രം ഇത്രത്തോളം സ്വീകരിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഹൃദയത്തോട്ചേർത്തുനിർത്തിയിരിക്കുകയാണ് എന്നും അശ്വതി പറഞ്ഞിരുന്നു.

​സിനിമ മോഹവും!

സിനിമ ഒന്നും ഞാൻ മോഹിച്ചിട്ടില്ല എങ്കിലും നല്ല അവസരം വന്നാൽ തീർച്ചയായും ഉണ്ടാകും എന്നാണ് അശ്വതിയുടെ അഭിപ്രായം. പ്രേക്ഷകർ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും ഒരു കൈ നോക്കണം എന്നുണ്ട്. മോഡലിംഗ് എന്ന് എടുത്തുപറയാനും മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ചില ഫോട്ടോ ഷൂട്ടുകൾ ചെയ്തിട്ടുണ്ട് എന്നും താരം മുൻപേ വ്യക്തമാക്കിയിരുന്നു.

​വിവാഹിത!

കൊച്ചിയിൽ തന്നെയാണ് അശ്വതി ജനിച്ചുവളർന്നത്. അച്ഛൻ അമ്മ ചേച്ചി, ഭർത്താവ് എന്നിവർ ആണ് അശ്വതിയുടെ ലോകം. ഹരി എന്നാണ് ഭർത്താവിന്റെ പേര്.. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. തന്നെ ഇഷ്ടം ആണെന്ന് ഹരിയാണ് പറയുന്നതെന്നും പിന്നീട് വീട്ടിൽ വന്നു ചോദിക്കുകയായിരുന്നു. സത്യത്തിൽ പിന്നീടാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുന്നത് എന്നും അശ്വതി മുൻപ് പറഞ്ഞിട്ടുണ്ട്.

​അശ്വതിയുടെ ഹരി!

കെപിഎംജിയിൽ എച്ച് ആർ ആണ് അശ്വതിയുടെ ഹരി. ഹരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്റെ ഭർത്താവിനെ 2016 ജൂലൈ 24 ന് കണ്ടുമുട്ടിയപ്പോൾ എന്ന ക്യാപ്‌ഷനിലൂടെയാണ് അശ്വതി ചിത്രം പങ്ക് വച്ചത്. ചിത്രത്തിന് വന്ന ആരാധകരുടെ കമന്റുകൾക്ക് അശ്വതി നൽകിയ മറുപടിയും വൈറൽ ആണ്.

​വിവാഹിതയാണോ കുഞ്ഞുണ്ടോ?

ഒരു വര്ഷം ആയി അഭിനയരംഗത്ത് അശ്വതി സജീവം ആണെങ്കിലും അശ്വതിയുടെ വിവാഹം കഴിഞ്ഞ കാര്യം അധികമാർക്കും അറിയാത്ത കാര്യമാണ്. വിവാഹം കഴിഞ്ഞതാണോ, എന്ന് കമന്റുകൾ വരുമ്പോൾ അശ്വതിയുടെ ആരാധകർ തന്നെ മറുപടി നൽകുന്നുണ്ട്. അതേസമയം കുഞ്ഞുണ്ട് എന്ന ഒരാളുടെ കമന്റിന് ഇല്ല എന്ന മറുപടിയും നടി നൽകി.

ആര്‍ട്ടിക്കിള്‍ ഷോ