ആപ്പ്ജില്ല

അശ്വതി വേറെ ലെവൽ; പ്രണയം, വിവാഹം മുതൽ ഉപ്പും മുളകും എൻട്രിവരെ; മനസ്സ് തുറന്ന് സ്വന്തം പൂജ ജയറാം!

ഉപ്പും മുളകിലേക്കും ഇനിയും പ്രതീക്ഷിക്കാം; കാത്തിരുന്നു കാണുന്നത് അല്ലെ സുഖം; നിങ്ങളുടെ പൂജ ജയറാമിന് ചിലത് പറയാനുണ്ട്. അഭിനയം, പ്രണയം, ജീവിതം.. പൂജയായി എത്തുന്ന അശ്വതി പറയുന്നു!!

Samayam Malayalam 8 Jul 2020, 10:08 am
അഞ്ചുവർഷമായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകിനെയും അതിലെ താരങ്ങളെയും വർണ്ണിച്ചെഴുതാൻ ഒരു പക്ഷെ വാക്കുകൾ മതിയാകില്ല. അതിഥി താരങ്ങൾ മുതൽ മുഴുനീളൻ കഥാപാത്രങ്ങൾ വരെ ഒന്നിനൊന്നു മികച്ചത് തന്നെയാണ്. ലച്ചു പോയപ്പോഴും ഇടക്ക് വച്ച് ഉപ്പും മുളകിലും അല്ലറ ചില്ലറ പ്രശ്നങ്ങൾ വന്നപ്പോഴും പഴയതിനെക്കാളും കെങ്കേമമായി തന്നെയാണ് അണിയറ പ്രവർത്തകർ പരമ്പരയെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പൂജ ജയറാം എന്ന കഥാപാത്രം പരമ്പരയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം പിടിച്ചു കുലുക്കികൊണ്ടായിരുന്നു പൂജയുടെ എൻട്രി. ഇരുകൈയ്യും നീട്ടിയാണ് പൂജയെ പ്രേക്ഷകർ സ്വീകരിച്ചത്. മുൻപ് മറ്റൊരു പരമ്പരയിലും മുഖം കാണിച്ചിട്ടില്ലെങ്കിലും,നിമിഷ നേരം കൊണ്ടാണ് ലച്ചു പോയ കുറവ് പൂജ തിരിച്ചു പിടിച്ചത്. അത്രത്തോളം തന്മയത്വത്തോടെയാണ് പൂജ എന്ന കഥാപാത്രത്തെ അശ്വതി നായർ എന്ന നടി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ലച്ചു ഉണ്ടാക്കിയ വലിയ വിടവാണ് അശ്വതി ചുരുങ്ങിയ ദിവസത്തിനുള്ളിൽ തീർത്തത് .
Samayam Malayalam uppum mulakum fame aswathy nairs exclusive interview uppum mulakum fame pooja opens up about her life and serial entry
അശ്വതി വേറെ ലെവൽ; പ്രണയം, വിവാഹം മുതൽ ഉപ്പും മുളകും എൻട്രിവരെ; മനസ്സ് തുറന്ന് സ്വന്തം പൂജ ജയറാം!


സമയം മലയാളത്തിലൂടെ അശ്വതി ചില വിശേഷങ്ങൾ പങ്ക് വയ്ക്കുന്നു.

ALSO READ: എന്റെ അമ്മച്ചിയുടെ കരുതൽ ഒന്നു കൂടി അനുഭവിക്കാൻ എനിക്കായില്ലല്ലോ; ദുഃഖം പങ്ക് വച്ച് അശ്വതി!

ചില്ലറക്കാരിയല്ല!

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി നായർ. ഇൻസ്റ്റാഗ്രാമിൽ ഇരുപതിനായിരത്തോളം ഫോളോവേഴ്‌സുള്ള അശ്വതി ഒരു കലാകാരിയാണ്. നൃത്തത്തെയും പാട്ടിനെയും സ്നേഹിക്കുന്ന താരം നർത്തകി കൂടിയാണ്. തന്റെ ഫിറ്റ്നസ് മന്ത്രം എന്താണെന്നു ചോദിച്ചാൽ നൃത്തം തന്നെയാണെന്നാണ് ഈ കൊച്ചിക്കാരി ഫ്രീക്കത്തി പറയുന്നത്.

ഉപ്പും മുളകിലേക്കുമുള്ള എൻട്രി!

ഉപ്പും മുളകിലേക്കുള്ള എൻട്രി എന്ന് പറയുന്നത്, സൂര്യ മ്യൂസിയക്കിലെയും സൂര്യ കോമഡിയിലെയും എന്റെ ആങ്കർ ആയിരുന്ന ലെനിൻ മുഖാന്തിരം ആണ് ഞാൻ ഉപ്പും മുളകിലേക്കും എത്തുന്നത്. അവിടെയെത്തി പെർഫോം ചെയ്തുനോക്കിയപ്പോൾ ഒകെ ആണെന്ന് പറയുകയും പൂജ ആയി മാറുകയും ആയിരുന്നു. പ്രേക്ഷകർ എന്റെ കഥാപാത്രം ഇത്രത്തോളം സ്വീകരിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഹൃദയത്തോട്ചേർത്തുനിർത്തിയിരിക്കുകയാണ്. അപ്പോൾ അവർക്കൊപ്പം എന്റെ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്.

അഭിനയം ചിന്തിച്ചിരുന്നില്ല!

അഭിനയത്തിലേക്ക് എന്തുകൊണ്ട് ഇത്രനാൾ എത്തിയിരുന്നില്ല എന്ന് ചോദിച്ചാൽ ഇത് വരെ അഭിനയം എന്ന മേഖല സീരിയസ് ആയി എടുത്തിരുന്നില്ല , ചിന്തിച്ചിരുന്നില്ല എന്ന് പറയുന്നതാണ് ശരി. പിന്നെ ഇപ്പോൾ നല്ലൊരു ഓഫർ വന്നപ്പോൾ ഒരു കൗതുകം തോന്നി അങ്ങനെ ചെയ്തതാണ്. പിന്നെ ഇൻസ്റ്റയിൽ ഒക്കെ ഫോട്ടോസ് ഇടുമ്പോൾ തന്നെ ആളുകൾ തരുന്ന സ്നേഹം, പിന്തുണ അതൊക്കെ കാണുമ്പൊൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. തീർച്ചയായും സൂര്യയിലെ പ്രോഗ്രാം പ്രൊഡ്യൂസർ എന്നതിൽ ഉപരി മലയാളികൾ എന്നെ പൂജയായി സ്വീകരിച്ചത് അനുഗ്രഹമായി ഞാൻ കാണുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് തോന്നുന്നത്.

​സിനിമ; മോഡലിംഗ്

അങ്ങനെ സിനിമ ഒന്നും ഞാൻ മോഹിച്ചിട്ടില്ല. പക്ഷേ നല്ല അവസരം വന്നാൽ തീർച്ചയായും ഞാൻ ഉണ്ടാകും. പിന്നെ ഒന്നും പ്ലാൻ ചെയ്തല്ലല്ലോ ചെയ്യുന്നത്, ഇപ്പോൾ ഉപ്പും മുളകിലേക്കും എത്തിയത് വരെ അങ്ങനെയല്ലേ. ഒരു കൗതുകം തോന്നിയാണ് അവിടേക്ക് എത്തുന്നത്. പക്ഷെ പ്രേക്ഷകരുടെ സ്നേഹം കാണുമ്പൊൾ വളരെ സന്തോഷം തോനുന്നു. അപ്പോൾ എന്തായാലും പ്രേക്ഷകർ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും ഒരു കൈ നോക്കണം എന്നുണ്ട്. മോഡലിംഗ് എന്ന് എടുത്തുപറയാനും മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല.പക്ഷേ ചില ഫോട്ടോ ഷൂട്ടുകൾ ചെയ്തിട്ടുണ്ട്.

ടെലിവിഷൻ സീരിയലുകളെക്കുറിച്ച്!

പ്രോഗ്രാംസ് എല്ലാം എന്റർടൈയിൻമെൻറ് ഫാക്ടർ ആണല്ലോ. അതിപ്പോ സീരിയൽ ആണെങ്കിലും ശരി സീരിയൽ ആണെങ്കിലും ശരി അത് ആ രീതിയിൽ എടുത്താൽ മതി. പിന്നെ ഒരാൾ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടവും ആണല്ലോ.

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ!

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഞാൻ ഒരുപാട് ശ്രദ്ധിക്കുന്ന ആളാണ്. സൈക്ലിങ് ആണ് പ്രധാനമായും ഞാൻ അതിനായി ചെയ്യുന്നത്. പിന്നെ നൃത്തം അത് നല്ലൊരു വ്യായാമം കൂടി ആയതിനാൽ മുടക്കാറില്ല. നൃത്തം ശാസ്ത്രീയമായി തന്നെ അഭ്യസിച്ചിട്ടുണ്ട്. കോളേജിൽ ഒക്കെ വച്ച് ഞാൻ മിക്ക പരിപാടികളിലും പങ്കെടുത്തിരുന്നു.

കുടുംബം വിവാഹം!

ഞാൻ ജനിച്ചതും വളർന്നതും എല്ലാം കൊച്ചിയിൽ തന്നെയാണ്. വീട്ടിൽ അച്ഛൻ ശശികുമാർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ ഗസറ്റഡ് ഓഫിസർ ആണ്. അമ്മ ശോഭ നൃത്ത അദ്ധ്യാപിക ആണ്. പിന്നെ ഒരു ചേച്ചിയുണ്ട്. ഞാൻ വിവാഹിതയാണ് ഭർത്താവിന്റെ പേര് ഹരി. ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു. എന്നെ ഹരി കണ്ടെത്തി നേരിട്ട് വീട്ടിൽ വന്നു ചോദിക്കുകയായിരുന്നു. സത്യത്തിൽ പിന്നീടാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുന്നത്. ഹരി കെപിഎംജിയിൽ എച്ച് ആർ ആയി ജോലിനോക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ അച്ഛനും അമ്മയും, ഒരു സഹോദരിയും ആണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ