ALSO READ: സ്വാസികയുടെ പരാതി ഫലം കണ്ടു; ആരാധകരുടെ സ്നേഹത്തിനു നന്ദിയുമായി പ്രിയ താരം!
ഗംഗയുടെയും അനിലിന്റേയും മകൾ!
ഉപ്പും മുളകും കുടുംബത്തിലെ അംഗമായാണ് പാറുകുട്ടിയെ ആരാധകർ ഏറ്റെടുത്തത്. എങ്കിലും കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാ ലക്ഷ്മിയുടെയും മകൾ ആണ് നമ്മൾ പാറുക്കുട്ടി എന്ന് വിളിക്കുന്ന ബേബി അമേയ. അവരുടെ രണ്ടാമത്തെ മകളാണ് പാറുക്കുട്ടി. പാറുകുട്ടിയെ കൂടാതെ ഒരു മകൾ കൂടി ഈ ദമ്പതിമാർക്കുണ്ട്.
ഇപ്പോൾ ഉപ്പും മുളകിലും ഇല്ല!
ലോക് ഡൌണിനുശേഷം സംപ്രേക്ഷണം ആരംഭിച്ച, ഉപ്പും മുളകിൽ നിന്നും തത്കാലത്തേക്ക് പാറുക്കുട്ടി വിട്ടു നിൽക്കുകയാണ്. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുട്ടി താരങ്ങളെ പങ്കെടുപ്പിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പാറുകുട്ടിയ്ക്ക് ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്താൻ സാധിക്കാത്തത്.
ജൂൺ നാലിന് പുതിയ അതിഥി!
ജൂൺ നാലിനാണ് പാറുകുട്ടിയുടെ വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നത്. പാറുകുട്ടിയോടുള്ള ഇഷ്ടം ആരാധകർ പുതിയ അംഗത്തോടും കാണിച്ചു. ഫാൻസ് പേജുകളിലും മറ്റും നിറഞ്ഞ സ്വീകരണമാണ് താരത്തിന് നൽകിയത്.
ഇവൻ ആദവ്!
ഇന്നായിരുന്നു പാറുവിന്റെ അനുജന്റെ പേരിടൽ ചടങ്ങു നടന്നത്. പാറുകുട്ടിയുടെ ഫാൻസ് പേജുകളിലൂടെയാണ് ചടങ്ങുകളുടെ ചിത്രങ്ങൾ വൈറൽ ആയത്. ആദവ് എന്നാണ് പാറുവിന്റെ കുഞ്ഞനിയന് കുടുംബം നൽകിയ പേര്!