ആപ്പ്ജില്ല

അതിന്റെ ഇടയിൽ ആശാൻ ലൈവ് പോയി അതാണ് വിഷയങ്ങൾ വഷളാക്കിയത്; മുടിയനെ കുറിച്ച് ബിജു സോപാനം

ബാലുവിനേക്കാൾ ബിജു ആണ് റിയൽ ലൈഫിൽ ഇമോഷണൽ. ഒരു കഥ കേട്ടാലും, ഒരു വാർത്ത കേട്ടാലും ഒക്കെ നാമംൽ ഇമോഷണൽ ആകും. ഓവർ തിങ്കിങ് ഏറെയുള്ള കൂട്ടത്തിലാണ് താൻ- ബിജു പറയുന്നു.

Lekshmi Nair | Authored byഋതു നായർ | Samayam Malayalam 15 Nov 2023, 11:20 am
നീലുവിനെ പൊക്കി എടുത്തു കറക്കുന്ന പോലെ ജീവിതത്തിൽ ഭാര്യയെ കറക്കാൻ ആകുമോ, റീല് ജീവിതവും റിയൽ ജീവിതം വ്യത്യസ്തം അല്ലെ; ബിജു സോപാനം ചോദിക്കുന്നു. വീട്ടിൽ ചെല്ലുമ്പോൾ ഗൃഹനാഥൻ ആണ് കംപ്ലീറ്റ് ആയിട്ടും, സ്‌ക്രീനിൽ കാണുന്ന ബാലു അല്ല റിയൽ ലൈഫിൽ താൻ എന്നും ബിജു സോപാനം പറയുന്നു. സീരിയൽ രംഗത്ത് എത്തിയ ശേഷം ആരാധകരിൽ നിന്നും തനിക്ക് കിട്ടിയ അനുഭവകഥകളും ബാലു ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
Samayam Malayalam mudiyan biju sopanam


നിഷ്കളങ്കരായ ആരാധകരുടെ പിന്തുണയാണ് തന്റെ ജീവിതത്തിലെ മുതൽക്കൂട്ടെന്നും ബിജു പറഞ്ഞു, ഒപ്പം മുടിയൻ പരമ്പരയിൽ നിന്നും പിന്മാറാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും തുറന്നുപറയുന്നുണ്ട്.

നാടകതീയേറ്ററിൽ നിന്നുമാണ് ഒരു ലൊക്കേഷനിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി പഠിച്ചതെന്ന് പറയുകയാണ് ബിജു. ആരെയും അലോസരപ്പെടുത്താതെ കാര്യങ്ങൾ ചെയ്യാൻ തനിക്ക് അറിയാമെന്നും കൂടെ ഉള്ളവർക്കും കാര്യങ്ങൾ പറഞ്ഞുകൊടുക്കാറുണ്ടെന്നും ബിജു പറഞ്ഞു. കൂടിയുള്ള ആളുകളോടും പല കാര്യങ്ങളും ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തിട്ടുണ്ട്.മുടിയൻ പോയ സമയത്ത് നമ്മൾ യുകെയിൽ ആയിരുന്നു. ആ സമയം കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നു.

സീരിയൽ രീതിയിൽ ആയി എന്നുള്ള കമന്റ്സ് പോയി. എനിക്ക് അവിടെ നില്ക്കാൻ ആകുന്നില്ല, പുറത്തിറങ്ങാൻ ആകാത്ത പോലെ കമന്റ്സുകൾ വരുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് അവൻ എന്നെ വിളിച്ചിരുന്നു. അവൻ അവനുവേണ്ടിയല്ല വാദിച്ചത്. അവൻ വാദിച്ചത് പ്രോഗ്രാമിന്റെ നിലവാരം താഴെ പോകാതെ ഇരിക്കാൻ വേണ്ടിയാണ്. എന്ന് കരുതി എല്ലാ സീരിയലുകളും മോശം എന്നല്ല കേട്ടോ പറഞ്ഞത്.

അവനെ ഞാൻ തിരിച്ചുവിളിച്ചതാണ്, കാര്യങ്ങൾ ശരി ആകും എന്നും പറഞ്ഞു. പക്ഷേ പിന്നെ അവനു തിരിച്ചുവരാൻ ഒരു ബുദ്ധിമുട്ടുപോലെ വന്നു. നമ്മൾക്ക് ആണ് ആവശ്യം, ചാനലിന് അല്ല. തിരിച്ചുവരാൻ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് ആശാൻ ലൈവ് ഇടുന്നത്. നമ്മളുടെ കാര്യങ്ങൾ തന്നെ ലൈവായി പോയി പറയുന്നത് അത്ര നല്ലതാണെന്നുതോന്നിയില്ല. ഇവിടെ നമുക്ക് ഒത്തുതീർപ്പാക്കാൻ ഉള്ള ആളുകൾ ഉണ്ടുതാനും. എന്നിട്ടും ലൈവ് പോയി.


സ്ഥിരമായി ഈ ഫീൽഡിൽ വിഷയങ്ങൾ ഒന്നും ഇല്ല, നാളെവേണേലും വരാം. നമ്മൾക്ക് കഥയാണല്ലോ ആവശ്യം, അവൻ വന്നാൽ കൂടുതൽ കണ്ടന്റുകൾ വരും, അത് അങ്ങ് തന്നെ ആകട്ടെ- ബിജു പറഞ്ഞു. ബാലുവിനെയും ബിജുവിനെയും താരതമ്യം ചെയ്യുമ്പോൾ ബിജുവിന് ആണ് ക്ഷമ എന്നും താരം പറയുന്നു. പല കാര്യങ്ങളും തുറന്നുപറയണം എന്നുണ്ടെങ്കിലും ഒന്നും തുറന്നുപറയാൻ ആകാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും ബിജു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ